മുഖംമിനുക്കി ഷവർലെ ട്രെയിൽബ്ലെയ്സർ
ജനറൽ മോട്ടേഴ്സിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ബ്രാന്റായ ഷവർലെ 2015ലാണ് ഇന്ത്യയിലാദ്യമായി ട്രെയിൽബ്ലെയ്സറിനെ എത്തിച്ചത്. ഇപ്പോൾ ഇതിന്റെയൊരു ഫേസ്‌ലിഫ്റ്റിനെ അവതരിപ്പിച്ചിരിക്കുകയാണ് ഷവർലെ. 2016 ബാംങ്കോക്ക് മോട്ടോർ ഷോയിലാണ് ആദ്യ പ്രദർശനം നടത്തിയത്.
മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോ അഡ്വെൻചർ പുറത്തിറങ്ങി
നിർമാണം പൂർത്തിയാക്കിയ 2016 ട്രെയിൽബ്ലെയ്സർ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലുള്ള ലോഞ്ചിന് മുന്നോടിയാണ് കമ്പനി ഈ പ്രദർശനം നടത്തിയിട്ടുള്ളത്. ഈ ഫേസലിഫ്റ്റ് മോഡലിനെ ആദ്യം ബ്രസീലിയൻ വിപണിയിൽ എത്തിച്ചതിന് ശേഷമായിരിക്കും ഇന്ത്യയിലുള്ള ലോഞ്ച്.

ഇന്ത്യയിൽ ഈ എസ്‌യുവിയുടെ പെട്രോൾ ബേസ് വേരിയന്റിന് 30.41ലക്ഷവും ഡീസൽ മോഡലിന് 36.2ലക്ഷം രൂപയായിരിക്കും വില.

പുതുക്കിയ ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎൽ, വീതികൂടിയ ഗ്രില്ല്, പുതിയ ഫോഗ് ലാമ്പും ബബറും എന്നീ മാറ്റങ്ങളോടെയാണ് ട്രെയിൽബ്ലേസർ എത്തുന്നത്.

എസ്‌യുവിയുടെ ഘടന നിലനിർത്തിക്കൊണ്ട് തന്നെ നൂതന സവിശേഷതകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഡാഷ് ബോർഡ്, ഇൻസ്ട്രുമെന്റ് കൺസോൾ, മൈലിങ്ക് എന്റർടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കോളീഷൻ വാണിംഗ്, ബ്ലൈന്റ് സ്പോട്ട് വാണിംഗ്, ഫ്രണ്ട് പാർക്കിംഗ് അസിസ്റ്റ്, ടയർ പ്രെഷർ മോണിറ്ററിംഗ്, ക്രോസ് ട്രാഫിക് അലേർട്ട്, റിവേഴ്സ് ക്യാമറ എന്നീ സുരക്ഷാ സംവിധാനങ്ങളാണ് 2016 മോഡലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പുതിയ ട്രെയിൽബ്ലേസറിന്റെ എൻജിനിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തുന്നതായിരിക്കും.

ഉയർന്ന റീസെയിൽ മൂല്യമുള്ള യൂസ്ഡ് കാറുകൾ

ഇന്ത്യയിലെ ഫുട്ട്ബോൾ പ്രേമികൾക്കായി പോളോ ഓൾസ്റ്റാർ എഡിഷൻ


Click it and Unblock the Notifications








