ഇന്നോവ കാരണം നാടുവിടേണ്ടി വന്ന 10 സീറ്റർ! വണ്ടാനം അപകടത്തിലെ വില്ലൻ ടവേരയോ
ഞെട്ടിക്കുന്നതും അത് പോലെ തന്നെ ദുഖകരവുമായ വാർത്തയായിരുന്നു തിങ്കളാഴ്ച്ച രാത്രി ആലപ്പുഴ കളർകോട് നിന്ന് കേട്ടത്. മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികളാണ് മരിച്ചത്. ഷെവർല ടവേരയിലായിരുന്നു വിദ്യാർത്ഥികൾ സഞ്ചരിച്ചത്. കനത്ത മഴമൂലം വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായത്. വാഹനത്തിൻ്റെ ബിൽഡ് ക്വാളിറ്റിയിലും ഫിറ്റ്നസിലും പരാതികളുയരുന്നുണ്ട്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു എന്ന് മനസിലാകും.
ആദ്യം അവർ സഞ്ചരിച്ച ഷെവർലേ ടവേരയെ കുറിച്ച നോക്കാം. ഷെവർലെ ടവേര 2004 ലാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്. വാഹനത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ധാരാളം ആളുകളെ കയറ്റാൻ സാധിക്കുമെന്നതായിരുന്നു.10 സീറ്റർ വാഹനമായിട്ടാണ് ടവേര രാജ്യത്ത് അവതരിച്ചത്. ഷെവർലെയുടെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായിരുന്നു ടവേര എന്ന പ്രത്യേകതയും ഉണ്ട്.14 വർഷം രാജ്യത്ത് വാഹനം വിറ്റഴിച്ചു. 2017 -ലാണ് ഷെവർലെ ടവേര എന്ന് മോഡൽ രാജ്യത്ത് നിന്ന് പിൻവലിക്കുന്നത്.

ഒരുപാട് ആളുകൾക്ക് അറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട് ഷെവർലെ ടവേരയെ പറ്റി. ഇന്ത്യയിലും ഇന്തോനേഷ്യയിലും ഇസുസു പാന്തർ എന്ന വാഹനമാണ് ടവേര എന്ന പേരിൽ വിറ്റഴിച്ചിരുന്നത്. ശക്തമായതും വലിയ സ്പേസും മികച്ച ഇന്ധനക്ഷമതയും ഉള്ളത് കൊണ്ട് തന്നെയാണ് രാജ്യത്ത് വാഹനം ഹിറ്റായതിൻ്റെ കാരണം. ഇതിന് മുൻവശത്ത് ഡിബൾ വിഷ്ബോൺ സസ്പെൻഷനും പിന്നിൽ ലീഫ് സ്പ്രിംഗുകളുമാണ് നൽകിയിരുന്നത്.
വണ്ടാനം വാഹനാപകടത്തിൻ്റെ വാർത്തയിലേക്ക് തിരികെ വന്നാൽ അപകടസമയത്ത് കാറിൽ 11 പേരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. 10 സീറ്റർ കപ്പാസിറ്റിയുളള വാഹനത്തിലാണ് 11 പേർ സഞ്ചരിച്ചത്. വാഹനത്തിൻ്റെ ഫിറ്റ്നസും അപകടത്തിന് കാരണമാണ്. 2017 -ൽ ടവേര നിർത്താൻ കാരണം എമിഷൻ മാനദണ്ഡങ്ങളും അത് പോലെ തന്നെ ടൊയോട്ട കനത്ത എതിരാളിയായി ഉയർന്നു വന്നതുമാണ്.

2006, ഷെവർലെ ടവേരയ്ക്ക് ചെറിയ ഡിസൈൻ അപ്‌ഗ്രേഡുകളും അത് പോലെ തന്നെ പുതിയ എഞ്ചിനും ഉപയോഗിച്ച് ടവേരയുടെ നിയോ പതിപ്പ് പുറത്തിറക്കിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവികളിലൊന്നായ ടൊയോട്ട ക്വാളിസിന് മികച്ച എതിരാളിയായിരുന്നു എന്ന കാര്യം ടവേരയുടെ ചരിത്രം അറിയാവുന്നവർക്ക് ഓർമയുണ്ടാകും.
എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടി BSIV എഞ്ചിൻ സൊനാലികയിൽ നിന്ന് കടമെടുത്തിരുന്നു. പുതിയ 2.0 ലിറ്റർ എഞ്ചിന് 107ps പവർ ഉത്പാദിപ്പിക്കാൻ കഴിവുണ്ട് എന്നതായിരുന്നു പഴയ മോഡലിൽ നിന്നുള്ള എടുത്ത് പറയത്തക്ക മാറ്റം. വാഹനത്തിൻ്റെ ഇൻ്റീരിയറിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ ടവേരയ്ക്ക് സാധിച്ചു. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ, പിന്നിൽ വിൻഡോ ഡിഫോഗർ,റിമോട്ട് കീലെസ് എൻട്രി, AUX ഇൻ ഉള്ള സിംഗിൾ-ഡിൻ ഓഡിയോ സിസ്റ്റം, 15 ഇഞ്ച് അലോയ് വീലുകൾ, എന്നിവയൊക്കെയാണ് ബ്രാൻഡ് കൊണ്ടുവന്ന മാറ്റങ്ങൾ.

2013 -ൽ 1,14000 യൂണിറ്റുകളാണ് തിരികെ വിളിക്കേണ്ടി വന്നത്. എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കാത്തതാണ് പ്രശ്നമായി പറഞ്ഞിരുന്നത്. ഈ തിരികെ വിളിച്ചതാണ് ടവേരയുടെ ഡിമാൻ്റ് കുറയാൻ കാരണമായത്. എമിഷൻ മാനദണ്ഡത്തിൽ സംഭവിച്ച കുറവിന് ശേഷം രാജ്യത്തെ വിപണി പിടിക്കാൻ ജനറൽ മോട്ടോർസിന് കഴിഞ്ഞില്ല. മികച്ച ഒരു എംപിവി ആയിട്ട് കൂടി ജനങ്ങൾക്ക് താൽപ്പര്യം കുറഞ്ഞു വന്നു. 2017-ൽ ഷെവർലെ രാജ്യത്തോട് വിട പറഞ്ഞ് ഇറങ്ങുകയായിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








