പിറന്നാളിന് 40 ലക്ഷത്തിന്റെ ടൊയോട്ട കാർ വാങ്ങി മലയാളത്തിന്റെ മാളികപ്പുറം, ഇനി യാത്ര അയ്യപ്പനെ കാണാനോ?

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ കുട്ടി താരമാണ് ദേവനന്ദ. ഇതിന് മുമ്പ് പല ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ദേവനന്ദയെ കൂടുതൽ ജനപ്രിയമാക്കിയത്. വളരുന്ന കരിയറിനും ഉയർന്നു വരുന്നു ഓട്ടങ്ങൾക്കുമായി പുത്തൻ ടൊയോട്ട ഇന്നോവ ഹൈക്രോസുമായി കൂട്ടുകൂടിയിരിക്കുകയാണ് കൊച്ചു മിടുക്കി. കുട്ടി താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് കുടുംബം ഇന്നോവ ഹൈക്രോസ് സ്വന്തമാക്കിയത്. പിറന്നാൾ ആശംസകൾക്കൊപ്പം പുതിയ കാർ വാങ്ങിയതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ മാതാപിതാക്കൾ പങ്കുവെച്ചു.

ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ ടോപ്പ് ഓഫ് ദി ലൈൻ മോഡലാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 40 ലക്ഷം രൂപയോളമാണ് പുതിയ വാഹനത്തിന്റെ എക്സ്-ഷോറൂം വില. എന്നാൽ കുട്ടി താരം ജനപ്രിയ എംപിവിയെ സെക്കൻഡ് ഹാൻഡായിട്ടാണ് സ്വന്തമാക്കിയിരിക്കുന്നത്. ടൊയോട്ടയുടെ ഏറെ ജനപ്രിയ എംപിവി മോഡലായ ഇന്നോവയുടെ ഏറ്റവും പുതിയ പതിപ്പായ ഹൈക്രോസ് 2022 -ലാണ് വിപണിയിൽ എത്തുന്നത്.

എംപിവിയിൽ ഏറെ ആരാധകർ ഉണ്ടായിരുന്ന ഡീസൽ യൂണിറ്റിനു പകരം പെട്രോൾ, പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ടു എൻജിൻ ഓപ്ഷനുകളുമായിട്ടാണ് വാഹനം വരുന്നത്. വിപണിയിൽ എത്തിയതു മുതൽ വമ്പൻ പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നതും. 2.0 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിൻ മോ‍ഡലിൽ ടൊയോട്ടയുടെ അഞ്ചാം തലമുറ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് നിർമ്മാതാക്കൾ ഉപയോഗിക്കുന്നത്.

152 bhp മാക്സ് പവറും 187 Nm പീക്ക് ടോർക്കും ഈ എൻജിൻ പുറപ്പെടുവിക്കുന്നുണ്ട്. അതോടൊപ്പം ഇലക്ട്രിക് മോട്ടറും കൂടി ചേർന്നാൽ 186 bhp യിലേക്ക് കരുത്ത് ഉയരുന്നു. കൂടാതെ ലിറ്ററിന് 23.24 കിലോമീറ്റർ മൈലേജും എംപിവി നൽകും. ഇത്രയും വലിയ വാഹനത്തിന് ഈ മൈലേജ് എന്നത് വളരെ ആകർഷകമായ ഒന്നു തന്നെയാണ്.

പുത്തൻ ഹൈക്രോസിന്റെ ഒരു വിജയ ഘടകം എന്നതും ഈ ഉയർന്ന മൈലേജ് തന്നെ ആയിരിക്കാം. സ്ടോംഗ് ഹൈബ്രിഡ് സിസ്റ്റം കൂടാതെ വരുന്ന പെട്രോൾ മോഡലിൽ 1987 സിസി എൻജിനാണ് പെട്രോൾ കരുത്തു പകരുന്നത്, 174 bhp മാക്സ് പവറും 197 Nm ടോർക്കുമുണ്ട് ഈ യൂണിറ്റ് പുറപ്പെടുവിക്കുന്നു. CVT ഓട്ടമാറ്റിക്ക് ഗിയർബോക്സിനൊപ്പം മാത്രമേ രണ്ട് എൻജിനുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

വർക്കിൽ എന്ന പോലെ തന്നെ ലുക്കിലും ടെക്കിലും ഇന്നോവ ഹൈക്രോസ് മികച്ചതാണ്. വളരെ മികച്ച റോഡ് പ്രസൻസാണ് എംപിവി വാഗ്ദാനം ചെയ്യുന്നത്. ഓൾ എൽഇഡി ലൈറ്റിംഗ്, എസ്‌യുവി ശൈലിയിലുള്ള ഫ്രണ്ട് ഫാസിയ എന്നതിവയെല്ലാം വളരെ മികച്ച കാര്യക്ടറും ലുക്സും വാഗ്ദാനം ചെയ്യുന്നു. ഇന്റീരിയറും വളരെ സുഖപ്രദവും കംഫർട്ടബിളുമാണ്.

ദീർഘദൂര യാത്രകളിൽ ഒട്ടും തന്നെ ക്ഷീണം തോന്നിക്കാത്ത സീറ്റിംഗും എയർ കണ്ടീഷനിംഗും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. വെന്റിലേറ്റഡ് സീറ്റുകളും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോളും കൂടുതൽ മികവുറ്റതാണ്. ഇനി ടെക്കിന്റെയും സേഫ്റ്റിയുടേയും കാര്യത്തിൽ അഡ്വാൻഡ്സ് ഇന്റർനെറ്റ് ഫീച്ചറുകളും, ആറ് എയർബാഗുകൾ, സ്പീഡ് അലേർട്ട്, ഹിൽ അസിസ്റ്റ് എന്നിങ്ങനെ ഒട്ടനവധി ഫീച്ചറുകൾ ഇതിൽ വരുന്നു.

കൂടാതെ ഫോർവേർഡ് കൊളീഷൻ വാർണിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളുമായി വരുന്ന ADAS സ്യൂട്ടും ഹൈക്രോസിന് ലഭിക്കുന്നു. ഉയർന്ന ജനപ്രീതിയും ഡിമാന്റും കാരണം വാഹനത്തിന്റെ ടോപ്പ് സ്പെക്ക് മോഡലിനായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് നിർമ്മാതാക്കൾ കുറച്ചു കാലമായി നിർത്തിയിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Thursday, July 25, 2024, 19:30 [IST]
English summary
Child artist devananda gifts herself a toyota hycross mpv
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X