ടെന്‍ഷന്‍ വേണ്ട; കുട്ടികളുമായി സുരക്ഷിത കാര്‍ യാത്ര ഉറപ്പാക്കാനുള്ള ടിപ്പുകള്‍...

നമ്മുടെ നാട്ടില്‍ ചിലരെങ്കിലും കുടുംബവും കുട്ടികളും ആയതിന് ശേഷമാകും ഒരു കാര്‍ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുക. കുടുംബത്തോടൊപ്പം ഒരുമിച്ച് സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഇന്ന് കാറാണ് എല്ലാവരും തെരഞ്ഞെടുക്കുന്നത്. കുട്ടികളോടൊത്തുള്ള കാര്‍ യാത്ര സുരക്ഷിതമാക്കാനുള്ള ചില ടിപ്പുകളാണ് നമ്മള്‍ ഇവിടെ പറയാന്‍ പോകുന്നത്.

ടെന്‍ഷന്‍ വേണ്ട; കുട്ടികളുമായി സുരക്ഷിത കാര്‍ യാത്ര ഉറപ്പാക്കാനുള്ള ടിപ്പുകള്‍...

ഒരു കാര്‍ വാങ്ങുമ്പോള്‍ സുരക്ഷ എപ്പോഴും ഒരു പ്രധാന ഘടകമാണ്. ഒരു കാര്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സുരക്ഷിതമായിരിക്കണം. പല നിര്‍മ്മാതാക്കളും കുട്ടികള്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന കാര്യത്തില്‍ പേര്‌കേട്ടവരാണ്. ആധുനിക കാറുകള്‍ക്ക് കുട്ടികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന ISOFIX ആങ്കറുകള്‍, ചൈല്‍ഡ് ഡോര്‍ ലോക്കുകള്‍, വിന്‍ഡോ ലോക്കുകള്‍, പിന്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവ ലഭിക്കുന്നു.

ടെന്‍ഷന്‍ വേണ്ട; കുട്ടികളുമായി സുരക്ഷിത കാര്‍ യാത്ര ഉറപ്പാക്കാനുള്ള ടിപ്പുകള്‍...

എന്നിരുന്നാലും, ഒരു കാറില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് ഉടനടി ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം

ടെന്‍ഷന്‍ വേണ്ട; കുട്ടികളുമായി സുരക്ഷിത കാര്‍ യാത്ര ഉറപ്പാക്കാനുള്ള ടിപ്പുകള്‍...

കുട്ടികളെ പിന്നില്‍ ഇരുത്താം

കുട്ടികള്‍ എപ്പോഴും പുറകില്‍ ഇരിക്കണം. വല്ല അത്യാഹിതവും സംഭവിക്കുകയാണെങ്കില്‍ ഡാഷ്ബോര്‍ഡില്‍ നിന്നുള്ള എയര്‍ബാഗ് ഫോഴ്സ് കുട്ടിയെ പരിക്കേല്‍പ്പിക്കും. പൂര്‍ണ്ണ വലിപ്പമുള്ള മുതിര്‍ന്നവര്‍ക്ക് സംരക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് എയര്‍ബാഗുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇത് കുട്ടികള്‍ക്ക് അനുയോജ്യമല്ല.

ടെന്‍ഷന്‍ വേണ്ട; കുട്ടികളുമായി സുരക്ഷിത കാര്‍ യാത്ര ഉറപ്പാക്കാനുള്ള ടിപ്പുകള്‍...

ലോക്കുകള്‍ ശ്രദ്ധിക്കുക

കൈക്കുഞ്ഞുങ്ങളുമായും കുട്ടികളുമായും വാഹനമോടിക്കുമ്പോള്‍ കാര്‍ ശരിയായി ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇക്കാലത്ത് എല്ലാ കാറുകളിലും ഡോര്‍-ഓപ്പണ്‍ സെന്‍സറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. എല്ലാ ഡോറുകളും ശരിയായി അടച്ചിട്ടുണ്ടെന്നും ലോക്ക് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുക. കാറില്‍ ചൈല്‍ഡ് ഡോര്‍ ലോക്ക് പ്രവര്‍ത്തനക്ഷമമാക്കുക. കൂടാതെ വിന്‍ഡോ സ്വിച്ച് ലോക്ക് ചെയ്യുക.

ടെന്‍ഷന്‍ വേണ്ട; കുട്ടികളുമായി സുരക്ഷിത കാര്‍ യാത്ര ഉറപ്പാക്കാനുള്ള ടിപ്പുകള്‍...

കുട്ടിയെ കാറില്‍ തനിച്ചാക്കരുത്

നിങ്ങളുടെ കുട്ടിയെ ഒരിക്കലും കാറില്‍ തനിച്ചാക്കരുത്. കുട്ടികളെ തീരെ ശ്രദ്ധിക്കാതെ കാറില്‍ ഒറ്റയ്ക്ക് നിര്‍ത്തുന്ന നടപടി ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. വിഷമകരമായ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും, അവരെ നിങ്ങളോടൊപ്പം കൊണ്ടുപോകുക.

ടെന്‍ഷന്‍ വേണ്ട; കുട്ടികളുമായി സുരക്ഷിത കാര്‍ യാത്ര ഉറപ്പാക്കാനുള്ള ടിപ്പുകള്‍...

കാര്‍ പൂട്ടി അതില്‍ കുട്ടിയെ ഇരുത്തുന്നത് പോലും തെറ്റാണ്. ഇത്തരം ചില കേസുകളില്‍ കുഞ്ഞുങ്ങള്‍ ചില പ്രതികൂലമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്ന സാഹചര്യങ്ങള്‍ നാം കണ്ടതാണ്. അടുത്തിടെ ഗള്‍ഫില്‍ സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് ഒരു കുഞ്ഞ് ജീവന്‍ പൊലിഞ്ഞിരുന്നു. ഒന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാം.

ടെന്‍ഷന്‍ വേണ്ട; കുട്ടികളുമായി സുരക്ഷിത കാര്‍ യാത്ര ഉറപ്പാക്കാനുള്ള ടിപ്പുകള്‍...

ISOFIX സീറ്റ് ആങ്കറുകള്‍

ഇന്ന് ISOFIX ചൈല്‍ഡ് സീറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഈ സീറ്റുകള്‍ക്ക് കാര്‍ സീറ്റിലെ ISOFIX മൗണ്ടുകളില്‍ ലോക്കിംഗ് പോയിന്റുകള്‍ ഉണ്ട്. ഇത് കാറില്‍ ചൈല്‍ഡ് സീറ്റ് ശരിയായി ഘടിപ്പിച്ചിട്ടുണ്ടെന്നും അത് സുസ്ഥിരവും സുരക്ഷിതവുമാണെന്നും ഉറപ്പാക്കുന്നു. ഒരു കാര്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് അത് നിലനിര്‍ത്തുന്ന സാധാരണ കാര്‍ സീറ്റിനേക്കാള്‍ വളരെ സുരക്ഷിതമായ മാര്‍ഗമാണിത്.

ടെന്‍ഷന്‍ വേണ്ട; കുട്ടികളുമായി സുരക്ഷിത കാര്‍ യാത്ര ഉറപ്പാക്കാനുള്ള ടിപ്പുകള്‍...

ചുറ്റുപാടുകള്‍ നിരീക്ഷിക്കുക

നിങ്ങളുടെ കാര്‍ പുറത്തേക്കിറക്കുമ്പോഴോ കാര്‍ പാര്‍ക്ക് ചെയ്യുമ്പോഴോ ചുറ്റുപാടുകള്‍ പരിശോധിക്കുന്നത് ഉറപ്പാക്കുക. കുട്ടികള്‍ സാധാരണയായി എളുപ്പം ദൃശ്യമാകില്ല. അവര്‍ പെട്ടെന്നായിരിക്കും കാറില്‍ നിന്ന് പുറത്തിറങ്ങി പോകുന്നത്. ചിലപ്പോള്‍ യാതൊരു മുന്നറിയിപ്പും കൂടാതെയാകും കാര്‍ പോര്‍ച്ചിലേക്കും മറ്റും ഓടിയെത്തും.

ടെന്‍ഷന്‍ വേണ്ട; കുട്ടികളുമായി സുരക്ഷിത കാര്‍ യാത്ര ഉറപ്പാക്കാനുള്ള ടിപ്പുകള്‍...

അതിനാല്‍ റിവേഴ്‌സ് എടുക്കുമ്പോഴോ ഏതെങ്കിലും പാര്‍ക്കിംഗ് സാഹചര്യത്തിലോ കുട്ടികളുടെ സാന്നിധ്യം ശ്രദ്ധിക്കണം. അങ്ങനെ ചെയ്താല്‍ വലിയ അപകടങ്ങളും പരിക്കുകളും നമുക്ക് ഒഴിവാക്കാം. സര്‍ക്കാര്‍ മാനദണ്ഡമാക്കിയിട്ടുള്ള നിങ്ങളുടെ പാര്‍ക്കിംഗ് അസിസ്റ്റന്‍സ് സിസ്റ്റം ഉപയോഗിക്കുക.

Article Published On: Monday, October 24, 2022, 14:00 [IST]
English summary
Child safety tips while travelling with kids in car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X