നിങ്ങളുടെ കുട്ടിക്കും ഹെൽമെറ്റില്ലേ?
സ്ത്രീകളെക്കാള്‍, ദളിതുകളെക്കാള്‍, ന്യൂനപക്ഷങ്ങളെക്കാള്‍ അവഗണിക്കപ്പെടുന്ന ഒരു കൂട്ടരാണ് കുട്ടികള്‍. അവരുടെ ഉന്നമനത്തിനായി അവര്‍ക്ക് സ്വയം സംഘടിക്കാന്‍ കഴിയില്ല എന്ന ഒറ്റക്കാരണത്താല്‍ അവര്‍ അങ്ങേയറ്റത്തെ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നു. ഒരുദാഹരണം പറയാം.
നമ്മുടെ നിരത്തുകളില്‍ കുട്ടികളെ മാതാപിതാക്കള്‍ ബൈക്കുകളിലിരുത്തി കൊണ്ടുപോകുന്നതായി കാണാം. മാതാപിതാക്കള്‍ ഇരുവരും സ്വന്തം തല സംരക്ഷിക്കാനായി ഹെല്‍മെറ്റുകളണിഞ്ഞിരിക്കും. കുട്ടികളുടെ തലയുടെ സംരക്ഷണം പക്ഷേ, ദൈവത്തിന്റെ കരണങ്ങളിലാണ്. ഇതൊന്നും മനപ്പൂര്‍വമല്ല എന്നു വാദിക്കാമെങ്കിലും അതിനെ അത്രത്തോളം സ്വീകരിക്കാന്‍ കഴിയില്ല. കുട്ടികള്‍ക്കുള്ള ഹെല്‍മെറ്റുകള്‍ വിപണിയില്‍ ലഭ്യമാണെന്നിരിക്കെ അതൊരെണ്ണം വാങ്ങി തലയിലിട്ടു കൊടുക്കാന്‍ മനസ്സനുവദിക്കാത്തതിന്റെ കാരണമെന്താണ്?
ഒരു കാലത്തും പൊറുക്കപ്പെടാത്ത പിഴവുകളിലേക്ക് നമ്മുടെ ബൈക്കുകള്‍ പാഞ്ഞുചെല്ലുന്നതിനു മുമ്പ് ഒരു കിഡ് ഹെല്‍മെറ്റ് വാങ്ങുക.
<center><iframe width="100%" height="450" src="//www.youtube.com/embed/2qHZi6NhKdM" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








