പറന്ന് പറന്ന് പറന്ന്, ചൈനയുടെ പറക്കും കാറുകളുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
പല പറക്കും കാർ പ്രോജക്ടുകൾ നടക്കുന്നുണ്ടെങ്കിലും, പ്രാവർത്തികമാകാൻ വർഷങ്ങളെടുത്തേക്കാം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസിലാകുന്നത്. ചൈനയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ ഒന്നായ എക്‌സ്‌പെങ് മോട്ടോഴ്‌സ് പോലുള്ള കമ്പനികളാണ് പറക്കും കാർ സാങ്കേതികവിദ്യയുടെ മുൻനിരയിലുള്ളത്. അവർ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫ്ലൈയിംഗ് കാർ ഉൽപ്പന്നങ്ങളിൽ ലാൻഡ് എയർക്രാഫ്റ്റ് കാരിയർ മോഡുലാർ ഫ്ലൈയിംഗ് കാറും X2 എന്ന് പേരുള്ള VTOL വിമാനവും ഉൾപ്പെടുന്നുണ്ട്.
Xpeng AeroHT വികസിപ്പിച്ചെടുത്ത ലാൻഡ് എയർക്രാഫ്റ്റ് കാരിയർ മോഡുലാർ ഫ്ലൈയിംഗ് കാർ രണ്ട് ഭാഗങ്ങളുള്ള ഡിസൈനാണ് ഉപയോഗിക്കുന്നത്. ഒരു വലിയ വാനിൻ്റെ രൂപത്തിൽ ഒരു ലാൻഡ് മൊഡ്യൂളും താഴ്ന്ന ഉയരത്തിലുള്ള ഫ്ലൈറ്റുകൾക്ക് സൗകര്യമൊരുക്കുന്ന VTOL എയർ മൊഡ്യൂളും ഉണ്ട്. എയർ മൊഡ്യൂൾ ലാൻഡ് മൊഡ്യൂളിനുള്ളിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ചുരുക്കത്തിൽ രണ്ട് തലങ്ങളിലും ഉപയോഗിക്കാന സാധിക്കും എന്നതാണ് ഗുണം. യാത്രയ്ക്കും വിനോദസഞ്ചാരത്തിനും പറക്കും കാർ മികച്ചതായിരിക്കുമെങ്കിലും, അത് അടിയന്തര സേവനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കുമാണ് വിന്യസിക്കാനാകും. Xpeng AeroHT അനുസരിച്ച്, മോഡുലാർ ഫ്ലൈയിംഗ് കാർ നിലവിൽ വൻതോതിൽ ഉൽപ്പാദനത്തിനുള്ള തയ്യാറെടുപ്പ് ഘട്ടത്തിലാണ്. ലാൻഡ് മൊഡ്യൂളിന് 4-5 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും, ഇത് ഒരു ഫാമിലി ആവശ്യങ്ങൾക്ക് അനുയോജ്യമാകുന്നവയാണ്.
6×6 ഓൾ-വീൽ ഡ്രൈവും സ്വതന്ത്ര റിയർ വീൽ സ്റ്റിയറിംഗും ഉള്ള ഇതിന് കാര്യമായ ഓഫ്-റോഡ് സാധ്യതകളുണ്ട്. ലാൻഡ് മൊഡ്യൂളിന് പോകാൻ കഴിയാത്തിടത്ത് എയർ മൊഡ്യൂൾ ഏറ്റെടുക്കുന്നു. സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് ലാൻഡ് മൊഡ്യൂളുകൾ ലഭ്യമാകും. രണ്ടാമത്തേതിന് എയർ മൊഡ്യൂൾ ഒന്നിലധികം തവണ ചാർജ് ചെയ്യാനുള്ള ശേഷി ഉണ്ടായിരിക്കുന്നതാണ്.

VTOL എയർ മൊഡ്യൂൾ പൂർണ്ണമായും ഇലക്‌ട്രിക് ആണ് കൂടാതെ താഴ്ന്ന ഉയരത്തിലുള്ള പറക്കലിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ്. മാനുവൽ, ഓട്ടോമാറ്റിക് ഡ്രൈവ് മോഡുകൾ ലഭ്യമാണ്. ഫ്ലൈയിംഗ് മൊഡ്യൂളിന് മടക്കാവുന്ന റോട്ടറുകൾ ഉണ്ട്, അത് ലാൻഡ് മൊഡ്യൂളിനുള്ളിൽ എളുപ്പത്തിൽ ഉൾക്കൊള്ളാൻ അനുവദിക്കുന്നു. വീലുകൾക്ക് പകരം നാല് കാലുകൾ ഉള്ളതിനാൽ, എയർ മൊഡ്യൂൾ ഒരു കോംപാക്റ്റ് പരമ്പരാഗത ഹെലികോപ്റ്റർ പോലെയാണ്. വലിയ വലിപ്പമുള്ള ഡ്രോണെന്നും ഇതിനെ വിശേഷിപ്പിക്കാം.
എയർ മൊഡ്യൂളിൽ രണ്ട് യാത്രക്കാർക്കുള്ള സ്ഥലമുണ്ട്. കോംപാക്റ്റ് ഡിസൈൻ ഉള്ളതിനാൽ, ഫ്ലൈയിംഗ് റേഞ്ച് പരിമിതമായിരിക്കും. എന്നിരുന്നാലും, ലാൻഡ് മൊഡ്യൂളിൽ ഇൻബിൽറ്റ് ചാർജിംഗ് ഓപ്ഷൻ ഉപയോഗിച്ച്, കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുമെന്നാണ് തോന്നുന്നത്. 2024 ജനുവരിയിൽ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോയിൽ, ലാൻഡ് എയർക്രാഫ്റ്റ് കാരിയർ മോഡുലാർ ഫ്ലൈയിംഗ് കാർ 2024 ക്യു 4-ൽ പ്രീ-ഓർഡറിന് ലഭ്യമാകുമെന്ന് എക്‌സ്‌പെംഗ് അറിയിച്ചിരുന്നു.
ഡെലിവറികൾ 2025 മുതൽ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിരവധി വർഷങ്ങൾ എടുത്തേക്കാം. മിതമായ നിരക്കിൽ പറക്കും കാർ ലഭ്യമാകില്ല എന്നതിനാൽ വിലനിർണ്ണയം ഒരു ഘടകമാകാം. മുമ്പത്തെ ലോഞ്ച് പ്ലാൻ അനുസരിച്ച്, Xpeng 1 ദശലക്ഷം യുവാൻ (ഏകദേശം 1.15 കോടി രൂപ) ആയിരിക്കാം വില. ഈ വിലനിലവാരത്തിൽ, പറക്കും കാർ ഒരു പ്രീമിയം കസ്റ്റമേഴ്സിന് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന ഒന്നായി മാറും. പറക്കുന്ന കാറുകൾക്ക് മറ്റൊരു വെല്ലുവിളി വ്യോമാതിർത്തിയിലുളള നിയന്ത്രണങ്ങൾ ആണ്.
കൂടാതെ, ഒരു പറക്കുന്ന യന്ത്രം കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കഴിവുകൾ ആവശ്യമാണ്. അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, ആദ്യമായി ഉപയോഗിക്കുന്നവർക്ക് ഒരു ഫ്ലൈയിംഗ് മെഷീൻ ഒരു വെല്ലുവിളി തന്നെ ആയിരിക്കും. എന്നാൽ ഇതിന് ഒരു പൈലറ്റിനെ വയ്ക്കാന സാധ്യമല്ല. രണ്ട് പേർക്ക് മാത്രം സഞ്ചരിക്കാൻ സാധിക്കുന്ന മൊഡ്യൂൾ ആയത് കൊണ്ട് തന്നെ അതൊരു വെല്ലുവിളി ആയിരിക്കാം.
ഫാമിലി ആയി പോകുമ്പോൾ നിങ്ങൾക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ട് നേരിടും. നിങ്ങൾക്ക് ഒരു ഫ്ലൈയിങ്ങ് മൊഡ്യൂൾ ഉണ്ടെങ്കിൽ നിങ്ങൾ എന്തു ചെയ്യും. നിങ്ങൾ ഈ വിലയിൽ ഇത് സ്വന്തമാക്കിയാൽ എന്തു ചെയ്യും എന്ന് ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ. പറക്കും കാറിനെ കുറിച്ചുളള നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.


Click it and Unblock the Notifications








