ഇവി വിപണി അനിശ്ചിതത്വത്തിലേക്കോ? ഇലക്ട്രിക് വാഹനങ്ങൾക്ക് ചൈനയുടെ വക കിടിലൻ പണി
ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻ്റ് ഓരോ ദിവസം ചെല്ലുന്തോറും വർധിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ സർക്കാർ പോലും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിനായി ബ്രാൻഡുകൾ വിദേശത്ത് നിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ കൂടുതലും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലേക്ക് അപൂർവ ഭൂമി കാന്തം എന്ന ഒരു വസ്തു കയറ്റുമതി ചെയ്യുന്നത് ചൈന നിലവിൽ നിരോധിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിന് ഈ അസംസ്കൃത വസ്തു ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.
പെട്ടെന്ന് മറ്റൊരു കമ്പനിയെ കണ്ടുപിടിക്കുക എന്നത് ഇവി ബ്രാൻഡുകളെ സംബന്ധിച്ച് വലിയൊരു ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ ജൂലൈ മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിൽ വലിയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ, ലോകത്തിലെ അപൂർവ ഭൂമി കാന്ത വിപണി വിഹിതത്തിന്റെ 90 ശതമാനവും ചൈനയിലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒരു ഇവി ഉടമയെ സംബന്ധിച്ച് ചാർജിങ്ങിനെ കുറിച്ച് നിരവധി ആശങ്കകളുണ്ടായിരിക്കും. ഇവി ചാർജിങ്ങിൻ്റെ ഭീമമായ തുക കുറയ്ക്കാൻ ഏക പോംവഴിയെന്നത് വീട്ടിൽ സോളാർ എനർജി ഉപയോഗിക്കുക എന്നതാണ്. സർക്കാർ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് സബ്സിഡിയും നൽകുന്നുണ്ട്. നിങ്ങളുടെ വീട്ടിൽ സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് വേണ്ടത് ഒരു ഗാർഹിക സോളാർ ഫോട്ടോവോൾട്ടെയ്ക് സിസ്റ്റവും ഇലക്ട്രിക് കാറിൻ്റെ ബാറ്ററിക്കുള്ള സോളാർ ചാർജർ കേബിളും മാത്രം മതിയാകും.
ഇനി നിങ്ങളുടെ വീട്ടിൽ ഒരു ഇവി ചാർജർ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, ഇത് ഒരു പിവി ഇൻവെർട്ടർ യൂണിറ്റ് ഉപയോഗിച്ച് നിങ്ങളുടെ സോളാർ പാനൽ സിസ്റ്റവുമായി ബന്ധിപ്പിക്കാൻ കഴിയുന്നതാണ്. ഇനി ശ്രദ്ധിക്കേണ്ടത് പകൽ സമയത്ത് ചാർജ് ചെയ്യാനാണ്. നിങ്ങളുടെ സോളാർ യൂണിറ്റിൽ നിങ്ങളുടെ കാറിന് വേണ്ടി ചാർജ് സൂക്ഷിക്കാനുളള സംവിധാനമുണ്ടോ എന്ന് നോക്കുക.
ഇല്ലെങ്കിൽ അത് പുതിയതായി ഘടിപ്പിക്കാനും സാധിക്കുന്നതാണ്. നിങ്ങളുടെ സോളാർ പാനലിനൊപ്പം ബാറ്ററി സ്‌റ്റോറേജ് ഉണ്ടെങ്കിൽ, നിങ്ങളുടെ സോളാർ പാനലുകൾക്ക് നിങ്ങളുടെ ബാറ്ററി സ്‌റ്റോറേജ് ടോപ്പ്-അപ്പ് ചെയ്യാം. രാത്രിയിൽ പോലും സുര്യപ്രകാശമുണ്ടായിരുന്നപ്പോൾ ശേഖരിച്ച് വച്ച് ഊർജ്ജം ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്.
8-12 പാനലുകളുളള സോളാർ പാനൽ സിസ്റ്റത്തിന് 1 മുതൽ 4 കിലോവാട്ട് പവർ വരെ ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നതാണ്, ഒരു ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാൻ ഇത് മതിയാകും, എന്നിരുന്നാലും ചാർജ് ചെയ്യുന്ന സമയം നിങ്ങളുടെ ഇലക്ട്രി വാഹനത്തിൻ്റെ ബാറ്ററിയുടെ വലുപ്പത്തെയും നിലവിലെ അവസ്ഥയെയും ആശ്രയിച്ചിരിക്കും.
വൈദ്യുതി ഉപയോഗത്തിൽ നിങ്ങൾക്ക് വലിയ ലാഭം കൈവരിക്കാൻ സാധിക്കും. തുടക്കത്തിൽ സോളാർ പാനലുകൾ സജ്ജീകരിക്കുന്നതിൻ്റെ ചിലവുകൾ അടച്ചുകഴിഞ്ഞാൽ, ഓരോ തവണയും നിങ്ങളുടെ കാർ ചാർജ് ചെയ്യുന്നതിൽ നിങ്ങൾക്ക് വലിയ തുക ചിലവാകുന്നില്ല എന്നതാണ് സത്യം. വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിച്ചവർക്ക് ഒരു ഇലക്ട്രിക് വാഹനം വാങ്ങിയാൽ അത് ഒട്ടും തന്നെ അധിക ചിലവായിരിക്കില്ല എന്ന് ചുരുക്കം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








