കാറിനും 'ഗര്‍ഭം'! വണ്ടിയെ അമിതമായി സ്‌നേഹിച്ചവര്‍ക്ക് കിട്ടിയ 'പണി'

വിചിത്രമായ ലുക്കിലുള്ള കാറുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തില്‍ ഗര്‍ഭിണികളുടെ വയറിനോട് സാമ്യമുള്ള ഫ്രണ്ട് ഹുഡുകളുള്ള ചില കാറുകളുടെ ചിത്രങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ സംസാര വിഷയമായത്. ചൈനയിലാണ് സംഭവം. ആ കാറുകളുടെ നില്‍പ്പ് കണ്ടാല്‍ 'പത്ത് മാസം' തികഞ്ഞ പോലെ തോന്നിയാല്‍ തെറ്റ് പറയാന്‍ സാധിക്കില്ല.. 'ഞങ്ങളുടെ കാര്‍ ഗര്‍ഭിണിയാണ്' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ചൈനക്കാര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാറുകളുടെ ഈ അവസ്ഥയ്ക്ക് കാരണം എന്താണ്?. വാഹന ഉടമകള്‍ ഇതിന് കണ്ടെത്തിയ പരിഹാരം എന്താണ് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നമ്മള്‍ വായിക്കാന്‍ പോകുന്നത്.

രാജ്യം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഉഷ്ണതരംഗത്താണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നാണ് ചില ചൈനീസ് മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിരൂക്ഷമായ കാലാവസ്ഥ പൊതുജനങ്ങളെ മാത്രമല്ല, വാഹനങ്ങള്‍ക്കും കനത്ത നാശനഷ്ടം ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിനിടയിലാണ് വീര്‍ത്ത മുന്‍ഭാഗങ്ങളുള്ള കാറുകളുടെ ചിത്രങ്ങള്‍ ഇ-ലോകത്ത് വൈറലായത്. ചൈനയിലെ കനത്ത ചൂട് വാഹനങ്ങള്‍ക്ക് പലതരത്തിലുള്ള പ്രശ്നങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

china pregnant cars

ചൈനയില്‍ കാറുകളുടെ മുന്‍ഭാഗം വീര്‍ക്കാനുണ്ടായ കാരണം ചില പ്രൊട്ടക്റ്റീവ് ഫിലിമുകളാണെന്നാണ് സൂചന. കാര്‍ പ്രേമികള്‍ പലപ്പോഴും അവരുടെ കാറിന്റെ എക്‌സ്റ്റീരിയര്‍ നല്ല ഭംഗിയിലും ഫിനിഷിംഗിലും നിലനിര്‍ത്താന്‍ പ്രൊട്ടക്ഷന്‍ ഫിലിമുകള്‍ ഉപയോഗിക്കുന്നു. അമിതമായ ചൂട് കാരണം ഈ ഫിലിമുകള്‍ വീര്‍ക്കുന്നതാണ് കാറുകളുടെ മുന്‍ഭാഗം വിചിത്രമായ രൂപത്തിലാകാന്‍ കാരണം.

ചൈനയില്‍ നിന്നുള്ള അമേരിക്കന്‍ പത്രപ്രവര്‍ത്തകയായ ജെന്നിഫര്‍ സെങ് ആണ് ഈ പ്രതിഭാസം ഓണ്‍ലൈനില്‍ ആദ്യമായി പങ്കുവെച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ജെന്നിഫറിന്റെ പോസ്റ്റ് കണ്ടത്. ചൂടിനെ തുടര്‍ന്ന് രൂപമാറ്റം സംഭവിച്ച ഔഡി ഉള്‍പ്പെടെ നിരവധി കാര്‍ മോഡലുകള്‍ കാണിക്കുന്ന വീഡിയോയും അവര്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

china pregnant cars

ചൈനയില്‍ മാത്രമല്ല ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലും വാഹനപ്രേമികള്‍ പെയിന്റ് സംരക്ഷിക്കാനും തിളക്കം നിലനിര്‍ത്താനും പ്രൊട്ടക്റ്റീവ് ഫിലിമുകള്‍ ഒട്ടിക്കുന്നു. ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില അവയുടെ ഗുണനിലവാരം അനുസരിച്ചാണ്. ചില ആളുകള്‍ ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിലകുറഞ്ഞ ഫിലിമുകള്‍ വാങ്ങുന്നു. ഇത്തരം ക്വാളിറ്റി കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വാഹനത്തില്‍ ഒട്ടിക്കുന്നത് ചൈനക്കാര്‍ നേരിട്ട പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

അവിടെ ഫിലിമുകളില്‍ ഉപയോഗിച്ചിരിക്കുന്ന നിലവാരം കുറഞ്ഞ വസ്തുക്കളാണ് കാറിന്റെ മുന്‍വശം വീര്‍ക്കാന്‍ കാരണമായത്. പണം ലാഭിക്കാന്‍ വേണ്ടി നിലവാരം കുറഞ്ഞ ഫിലിമുകള്‍ വാങ്ങി ഒട്ടിക്കുന്നവര്‍ക്ക് ചൈനീസ് കാറുകളുടെ കാര്യം നല്ലൊരു പാഠമാണ്. ഈ പ്രൊട്ടക്ടീവ് ഫിലിമുകള്‍ വീര്‍ത്തത് ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. ഈ ഫിലിമുകളില്‍ ഉപയോഗിക്കുന്ന പശകളുടെ തെറ്റായ പ്രയോഗം ഈ പ്രശ്‌നത്തിന് കാരണമാകുമെന്ന് ചിലര്‍ വിശ്വസിക്കുന്നു.

china pregnant cars

ശരിയായി പ്രയോഗിച്ചാല്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. മാത്രമല്ല, വലിയ ബലൂണ്‍ പോലെ വീര്‍ത്തിരിക്കുന്ന ഈ ഫിലിമുകളുടെ അകത്ത് ഉണ്ടായേക്കാവുന്ന വാതകങ്ങളെ കുറിച്ചും ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള വല്ലതുമാണ് അകത്തെങ്കില്‍ അവ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും. ചൈനയില്‍ ഇഷ്ണ തരംഗം കാരണം വാഹനങ്ങളുടെ പെയിന്റ് അടരുന്നതും തിളക്കം നഷ്ടപ്പെടുന്നതും ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ പ്രൊട്ടക്റ്റീവ് ഫിലിമുകള്‍ ഇത്തരം പ്രശ്നങ്ങള്‍ തടയാന്‍ ഉദ്ദേശിച്ചുള്ളതാണ്. എന്നാല്‍ ഇവയുടെ നിലവാരം കുറയുകയോ ശരിയായ രീതിയില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഏതായാലും വൈറല്‍ ലോകമെമ്പാടുമുള്ള കാര്‍ ഉടമകളില്‍ ഞെട്ടലും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. വാഹനങ്ങളുടെ സംരക്ഷണ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ അതിനുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരമുണ്ടെന്നും അവ കൃത്യമായി പ്രയോഗിക്കുന്നുവെന്നും ഉറപ്പ് വരുത്തുക.

More from DriveSpark

Article Published On: Saturday, August 17, 2024, 17:00 [IST]
English summary
China pregnant car video goes viral here is mystery revealed
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X