ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

By Praseetha

വിമാനത്തെ വീടാക്കിമാറ്റി ഒരു അമേരിക്കക്കാരൻ വാർത്തകളിൽ ഇടംതേടിയിരുന്നു. ഇപ്പോഴിതാ ബോയിംഗ് വിമാനത്തിൽ റെസ്റ്റോറന്റ് പണിത് ചൈനയിലെ ലി യാങ് എന്നൊരു വ്യവസായി പ്രശസ്തനായിരിക്കുന്നു.

ചൈനയിൽ നിരവധി പ്രമുഖ റസ്റ്റോറന്റുകൾ ഉണ്ടെങ്കിലും ഇത്തരത്തിൽ പ്ലെയിൻ തീമിലുള്ളൊരു റസ്റ്റോറന്റ് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ ഈ വിസ്മയമൊന്നു കണാനും രുചികൂട്ടുകൾ അറിയാനുമായി എത്തുന്ന സന്ദർശകരും നിരവധിയാണ്.

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

കഴിഞ്ഞാഴ്ചയായിരുന്നു ഈ പ്ലെയിൻ റസ്റ്റോറന്റ് ചൈനയിലെ വുഹാനിൽ പ്രവർത്തനമാരംഭിച്ചത്. കാഴ്ചയിൽ പുതുമ ഉള്ളതുകൊണ്ടാകാം തുടക്കത്തിൽ തന്നെ റസ്റ്റോറന്റിൽ വൻ തിരക്കാണ് അനുഭവപ്പെട്ടുക്കൊണ്ടിരിക്കുന്നത്.

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

കുറച്ച് വർഷങ്ങൾക്ക് മുൻപ് ബിസിനസ് ആവശ്യത്തിനായി സ്വീഡൻ സന്ദർശിക്കേണ്ടി വന്നപ്പോഴാണ് ഇത്തരത്തിൽ പ്ലെയിൻ തീമിലുള്ളൊരു റസ്റ്റോറന്റ് ആദ്യമായി കാണുന്നത്. അതെ ആശയമാണ് പുതിയൊരു റസ്റ്റോറന്റ് തുടങ്ങിയാലോ എന്നാലോചിച്ചപ്പോൾ മനസിലുദിച്ചതെന്നാണ് റസ്റ്റോറന്റ് ഉടമ ലി യാങ് വ്യക്തമാക്കിയത്.

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

ഡീകമ്മീഷൻ ചെയ്ത ബോയിംഗ് 737 വിമാനത്തെ ബടാവിയ എയർ എന്നൊരു ഇന്തോനേഷ്യൻ കമ്പനിയിൽ നിന്നുമാണ് സ്വന്തമാക്കിയത്. ഏതാണ്ട് 28 വർഷത്തോളം പഴക്കമുള്ള വിമാനമാണിത്.

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

കഴിഞ്ഞവർഷമാണ് ഇന്തോനേഷ്യയിൽ നിന്ന് കടൽമാർഗം ഈ വിമാനത്തെ ചൈനയിൽ എത്തിച്ചത്. 35 മില്ല്യൺ യാൻ ചിലവിട്ടാണ് ലി യാങ് ഈ വിമാനം സ്വന്തമാക്കിയിരിക്കുന്നത്.

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

ലില്ലി എയർവെയ്സ് എന്ന പേരിലുള്ള വെസ്റ്റേൺ സ്റ്റൈൽ റെസ്റ്റോറന്റിൽ പ്രാവീണ്യം നേടിയിട്ടുള്ള പാചകക്കാരെയാണ് നിയമിച്ചിരിക്കുന്നത്. 200 മുതൽ 300 യാൺ വരെയാണ് ഈ റസ്റ്റോറന്റിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ശരാശരി വില.

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

വിമാനത്തിലെ ക്യാബിൻ ക്രൂ ഉപയോഗിക്കുന്ന തരത്തിലുള്ള ഡ്രെസ് കോഡാണ് വെയിറ്റർമാർക്കും നൽകിയിരിക്കുന്നത്. എങ്ങനെയുള്ള ആദിത്യമര്യാദകൾ പുലർത്തണമെന്നതിനെ കുറിച്ച് പാചകക്കാരൻ മുതൽ വെയിറ്റർമാർ വരെ പ്രത്യേക പരിശീലനം ലഭിച്ചവരാണ്.

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

പ്ലെയിൻ ഹോട്ടലിലേക്ക് വെയിറ്റർമാരെ തിരഞ്ഞെടുക്കുമ്പോൾ വിമാനത്തിലെ ക്രൂമെമ്പർമാർക്കുള്ള അതെ നിബന്ധനകൾ പാലിച്ചെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

പുരുഷന്മാർക്ക് അഞ്ചടി ഏഴിഞ്ച് ഉയരവും സ്ത്രീകൾക്ക് അഞ്ചടി നാലിഞ്ചിനും മുകളിൽ ഉയരമുണ്ടാകണമെന്നുള്ള നിബന്ധനകൾ ഉണ്ടായിരുന്നു. മാത്രമല്ല ഉപചാര ക്രമങ്ങളെപ്പറ്റി പ്രത്യേകം പരീശലനവും ഏർപ്പെടുത്തിയിരുന്നു.

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

എന്നാൽ ഇത്തരത്തിലുള്ള പ്ലെയിൻ ഹോട്ടൽ ഇന്ത്യയിലുമുണ്ടെന്നുള്ളതാണ് വാസ്തവം. ചെന്നൈയിൽ തുറൈപാക്കം സന്ദർശിക്കുകയാണെങ്കിൽ വിമാനതുല്യ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കിയിട്ടുള്ളൊരു റസ്റ്റോറന്റ് നിങ്ങൾക്കും അനുഭവിച്ചറിയാവുന്നതാണ്.

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

എലിവേറ്റർ തുറന്നാൽ നേരെ ചെന്നെത്തുന്നത് ബോയിംഗ് 747 പ്ലെയിൻ റസ്റ്റോറന്റിലേക്കാണ്. വിസ്മയിപ്പിക്കുന്ന കാഴ്ചകളും അനുഭവവുമാണ് ഈ റെസ്റ്റോറന്റിൽ ഒരുക്കിയിരിക്കുന്നത്.

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

റിസർവ് ചെയ്യണമെന്നുള്ളത് ഇവിടെ നിർബന്ധമാണ്. ലോബിയിലേക്ക് ചെല്ലുമ്പോൾ തന്നെ ആകാശത്ത് മിന്നിതിളങ്ങുന്നതുപോലുള്ള സീലിംഗിൽ തൂങ്ങിക്കിടക്കുന്ന നക്ഷത്രങ്ങളാണ് നിങ്ങളെ വരവേല്ക്കുന്നത്.

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

ചെക്കിൻ ചെയ്തയുടനെ ആളുകളുടെ എണ്ണവും പേരുമടങ്ങുന്ന ബോഡിംഗ് പാസ് നൽകുന്നതായിരിക്കും. റസ്റ്റോറന്റിലേക്കുള്ള വാതിൽ തുറന്നുകഴിഞ്ഞാൽ വിമാനതുല്യ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ള മൾട്ടിക്യുസീൻ റസ്റ്റോറന്റാണ് കാണാൻ സാധിക്കുക.

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

വിമാനത്തിലെ ക്രൂമെമ്പർമാരെ പോലെ വേഷമണിഞ്ഞ വെയിറ്റർമാരാണ് നിങ്ങൾക്ക് ആദിത്യമരുളുന്നത്. ഏവർക്കും താങ്ങാൻ കഴിയുന്ന വിലയ്ക്കാണ് ഭക്ഷണമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. രണ്ട്പേർക്ക് എണ്ണൂറുരൂപ മാത്രമാണ് ചാർജ്ജ് ഈടാക്കുന്നത്.

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്!!!

ബോയിംഗ് വിമാനത്തെ വീടാക്കിയ അമേരിക്കക്കാരൻ

ഈ റെയിൽവെസ്റ്റേഷനുകൾ ഇന്ത്യയിൽ ഏതുവിധേന പ്രസിദ്ധിനേടിയിട്ടുള്ളവയാണ്

More from DriveSpark

Article Published On: Monday, September 12, 2016, 12:47 [IST]
English summary
China Unveils Its First Restaurant Inside An Airplane
കൂടുതല്‍... #വിമാനം #aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X