ഭീമാകാരമായ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ
ലോകത്തിൽ തന്നെ ഏറ്റവും വലുതെന്ന് അവകാശപ്പെടാവുന്ന സീപ്ലെയിൻ നിർമാണം ചൈന പൂർത്തിയാക്കി. രക്ഷാപ്രവർത്തനത്തിനായി കരയിലും ജലത്തിലും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ കടൽവിമാനം ഏഴ് വർഷത്തോളമായി നിർമാണഘട്ടത്തിലായിരുന്നു.
മഞ്ഞിലുറഞ്ഞ കപ്പലിനെ രക്ഷിക്കാന്‍ റഷ്യയ്ക്കും ഐസ്ബ്രേക്കർ-വായിക്കൂ
കാട്ടുതീ, കടലിലെ രക്ഷാദൗത്യം എന്നീ അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനായി നിർമിക്കപ്പെട്ടിട്ടുള്ളതാണ് ഈ പടുകൂറ്റൻ കടൽ വിമാനം.

ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഏവിയേഷൻ ഇന്റസ്ട്രി കോർപ്പറേഷൻ എന്ന വിമാനനിർമാതാക്കളാണ് ഈ സീപ്ലെയിനിന്റെ നിർമാണത്തിന് പിന്നിൽ.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സൗത്ത് പോർട്ട് സിറ്റി ജുഹായിൽ കടൽവിമാനത്തിന്റെ പ്രദർശനം നടത്തിയത്. പ്രദർശന വേളയിൽ വൻജനത്തിരക്കായിരുന്നു ഇവിടെ അനുഭവപ്പെട്ടത്.

എജി600 എന്ന പേരിലറിയപ്പെടുന്ന ഈ സീപ്ലെയിനിന് ബോയിംഗ് 737 വിമാനത്തിന്റെ അത്രതന്നെ വലുപ്പമുണ്ട്.

മാത്രമല്ല ഇത് മറ്റേത് സീപ്ലെയിനിനെക്കാളും വലുപ്പമേറിയതാണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

കരയിലും ജലത്തിലും ഒരുപോലെ പറന്നിറങ്ങുന്നതിനും ഉയരുന്നതിനും പറ്റുന്ന തരത്തിലാണ് വിമാനത്തിന്റെ നിർമാണം നടത്തിയിട്ടുള്ളത്.

4,500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാൻ കഴിവുള്ള വിമാനത്തിന് 20 സെക്കന്റ് കൊണ്ട് 12 ടണ്‍ വെള്ളം ശേഖരിക്കാനുള്ള കഴിവുണ്ട്.

53.5 ടണ്‍ ഭാരം വഹിച്ച് പറക്കാനുള്ള ശേഷിയും എജി600 സീപ്ലെയിനിനുണ്ട്. 2009ലാണ് ഈ വിമാനനിർമാണത്തിനുള്ള സർക്കാർ അനുമതി ലഭിച്ചത്.

ഇത്തരത്തിൽ 17 വിമാനങ്ങൾ നിർമിക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു എന്നാണ് നിർമാണ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടുകൂടി സീപ്ലെയിൻ നിർമാണത്തിന് യൂറോപ്യൻ കമ്പനിയായ എയർബസ്, അമേരിക്കൻ കമ്പനി ബോയിംഗ് എന്നീ വിദേശകമ്പനികളെ ആശ്രയിക്കേണ്ടി വരില്ല.

മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ സീപ്ലെയിൻ തദ്ദേശീയമായി നിർമാണം നടത്തിയെന്നുള്ള ഖ്യാതിയും ചൈനയ്ക്ക് സ്വന്തം.

ചൈനയുടെ വ്യോമയാന രംഗത്ത് തന്നെ വിപ്ലവകരമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ വിമാനത്തിന് കഴിയുമെന്നാണ് കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ ജെംഗ് റുഗാംഗ് സിൻഹുവ പത്രലേഖകരോടായി പറഞ്ഞത്.

വ്യോമയാന രംഗത്ത് കരുത്ത് തെളിയിച്ചുകൊണ്ടുള്ള ചൈനയുടെ ഈ നീക്കങ്ങൾ അമേരിക്ക അടക്കമുള്ള മറ്റ് ശത്രുരാജ്യങ്ങളെ ഇത് ചഞ്ചലപ്പെടുത്തുന്നുണ്ട്.

ഉപഗ്രഹവാഹക മിസൈലുകളും അത്യന്താധുനിക മുങ്ങിക്കപ്പലുകളും നൂതന സൈനികായുധങ്ങളും ബോംബർവിമാനങ്ങളും ചൈന സ്വന്തമാക്കിയതോടെ മറ്റ് ലോകരാജ്യങ്ങളിൽ ഇത് അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനമോ, എന്തായിരിക്കാം ദൗത്യം

ഭൂമിയെ തന്നെ വിഴുങ്ങിയേക്കും ഈ കരുത്തേറിയ മിസൈലുകൾ


Click it and Unblock the Notifications








