ചൈനയില്‍ നിന്ന് ടീഷര്‍ട്ട് സീറ്റ് ബെല്‍റ്റ്!
ഏത് ഒറിജിനല്‍ സംവിധാനത്തോടും ചൈനയ്ക്ക് അതിന്‍റേതായ ഒരു സമീപനമുണ്ട്. സീറ്റ് ബെല്‍റ്റ് എന്ന, അപകടങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള സന്നാഹത്തോടും ചൈന അതിന്‍റെ സ്വതസിദ്ധമായ ഒറിജിനല്‍ വിരോധം പുറത്തെടുക്കുന്നു. എന്നാല്‍ ഇത്തവണ സീറ്റ് ബെല്‍റ്റിന്‍റെ ഗുണനിലവാരം കുറഞ്ഞ വ്യാജന്‍ നിര്‍മിക്കുവാനല്ല ചൈനക്കാരന്‍ ശ്രമിച്ചിരിക്കുന്നത്. പകരം സീറ്റ് ബെല്‍റ്റ് എന്ന സങ്കല്‍പത്തിനു തന്നെ വ്യാജന്‍ സൃഷ്ടിക്കുവാനാണ്!
ടീ ഷര്‍ട്ടുകളില്‍ വരച്ചുചേര്‍ത്ത നിലയിലാണ് ചൈനീസ് വ്യാജ സീറ്റ് ബെല്‍റ്റ് പ്രചരിക്കുന്നത്. ചൈനയില്‍ യുവാക്കള്‍ക്കിടയില്‍ ഇത്തരം ടീഷര്‍ട്ടുകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ഇത് കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്‍റെ പേരില്‍ പൊലീസ് പിടിച്ചുനിറുത്തുന്നതില്‍ നിന്ന് രക്ഷപെടാം. മറ്റൊന്ന്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ ഏറ്റവും അപകടമരണം സംഭവിക്കുന്ന രാഷ്ട്രങ്ങളില്‍ നിലവില്‍ ചൈനയ്ക്ക് മുന്‍നിരയിലുള്ള സ്ഥാനം കൂടുതല്‍ ഉറപ്പിക്കാം!
താഴെ ചൈനീസ് വ്യാജ സീറ്റ് ബെല്‍റ്റിന്‍റെ പടങ്ങള്‍ കാണാം.

ചൈനയില്‍ നിന്ന് ടീഷര്‍ട്ട് സീറ്റ് ബെല്‍റ്റ്!
ദുരെ നിന്നുള്ള കാഴ്ചയില്‍ യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചതായേ തോന്നൂ. കാര്‍ നിറുത്തി പരിശോധിച്ചാല്‍ മാത്രമേ കാര്യം വ്യക്തമാകൂ.

ചൈനയില്‍ നിന്ന് ടീഷര്‍ട്ട് സീറ്റ് ബെല്‍റ്റ്!
ഈ സംഗതിക്ക് വന്‍തോതിലുള്ള പ്രചാരണമാണ് ലഭിക്കുന്നത്. യുവാക്കളാണ് ഇത് ഉപയോഗിക്കുന്നവരില്‍ കൂടുതല്‍.

ചൈനയില്‍ നിന്ന് ടീഷര്‍ട്ട് സീറ്റ് ബെല്‍റ്റ്!
ഇത്തരം ടീഷര്‍ട്ടുകള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടുണ്ട്. എങ്കിലും വില്‍പനയ്ക്കും ഉപയോഗത്തിനും യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

ചൈനയില്‍ നിന്ന് ടീഷര്‍ട്ട് സീറ്റ് ബെല്‍റ്റ്!
ഒട്ടും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ് ഈ മരണവ്യാപാരം. എന്നാല്‍ അനധികൃതമായ വില്‍പന തടയാന്‍ പൊലീസിന് കഴിയുന്നില്ല.

Click it and Unblock the Notifications