സ്വന്തം റെക്കോർഡ് മറികടന്ന് ചൈനീസ് ട്രെയിൻ, ഈ പായും പുലിയുടെ സ്പീഡ് എത്രയാണെന്ന് അറിയാമോ
ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ തങ്ങളുടെ പുതിയ മാഗ്നെറ്റിക്കലി ലെവിറ്റേറ്റഡ് (മാഗ്ലെവ്) ട്രെയിൻ അതിൻ്റെ മുൻ റെക്കോർഡ് മറികടന്നതായി അവകാശപ്പെട്ടിരിക്കുകയാണ്, മണിക്കൂറിൽ 623 കിലോമീറ്റർ വെറും 2 കിലോമീറ്റർ നീളമുള്ള വാക്വം ട്യൂബിൽ പരീക്ഷണം നടത്തിയിരിക്കുകയാണ്. അൾട്രാ ഫാസ്റ്റ് ഹൈപ്പർലൂപ്പ് ട്രെയിൻ കുറഞ്ഞ വാക്വം ട്യൂബിലൂടെ ഇത്രയും വേഗത്തിൽ പോകുമ്പോൾ സ്ഥിരത കൈവരിക്കുന്നത് ഇതാദ്യമാണെന്നാണ് അധികൃതർ പറയുന്നത്.
ഈ വേഗത വച്ചാണെങ്കിൽ പെട്ടെന്ന് തന്നെ ചൈന ഒരു വിമാനത്തിന് സമാനമായ ട്രെയിൻ നിർമിക്കുമെന്നാണ് തോന്നുന്നത്. മാഗ്ലെവ് സാങ്കേതികവിദ്യയെയാണ് വാഹനം ആശ്രയിക്കുന്നത്, അത് ട്രെയിനിനെ മുന്നോട്ട് കുതിക്കാനും ട്രാക്കുകൾക്ക് മുകളിൽ "ലിവിറ്റേറ്റ്" ചെയ്യാനും കാന്തികത ഉപയോഗിക്കുന്നു. വേഗത കൂടുതൽ വർധിപ്പിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ലോ-വാക്വം ട്യൂബിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുന്നത്.

ഏറ്റവും പുതിയ ടെസ്റ്റ് സിസ്റ്റത്തിന് സ്പീഡ് റെക്കോർഡ് സ്ഥാപിക്കുക മാത്രമല്ല, നിരവധി പ്രധാന സാങ്കേതികവിദ്യകളെ സാധൂകരിക്കുകയും അവ ഒരുമിച്ച് നന്നായി പ്രവർത്തിക്കുന്നുവെന്ന് തെളിയിക്കുകയും ചെയ്തതായി CASIC അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ വേഗതയുളള ട്രെയിനുകളെല്ലാം ചൈനയിലാണ് ഉളളത്, അതിന് ശേഷമാണ് ജപ്പാൻ്റെ ട്രെയിനുകൾ വരുന്നത്.
2004 ഏപ്രിലിൽ ആരംഭിച്ച ഇത് 30.5 കിലോമീറ്റർ നീളമുള്ള ഷാങ്ഹായ് മാഗ്ലെവ് ലൈനിനാണ് സർവീസ് നടത്തുന്നത്. ഷാങ്ഹായ് ലോംഗ്യാങ് റോഡ് സ്റ്റേഷനിൽ നിന്ന് ഷാങ്ഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 19 മൈൽ ദൂരം വെറും 8 മിനിറ്റ് കൊണ്ടാണ് എത്തുന്നത്. അടുത്തതായി പരിചയപ്പെടേണ്ടത് ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫക്സിംഗ് ട്രെയിനുകളെയാണ്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിനുകൾ ഓടുന്നത്.
ചൈന റെയിൽവേ കോർപ്പറേഷൻ പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ അതിവേഗ ട്രെയിനുകളാണ് ഈ മോഡലുകൾ. 500-ലധികം യാത്രക്കാരെ ഉൾക്കൊള്ളുന്ന ഫക്സിംഗ് ട്രെയിനിന് 209 മീറ്റർ നീളവും 3.36 മീറ്റർ വീതിയും 4.06 മീറ്റർ ഉയരവുമുണ്ട്. ബീജിംഗ്-ഷാങ്ഹായ് അതിവേഗ റെയിൽവേ ഈ രണ്ട് മഹാനഗരങ്ങൾക്കിടയിലുളള 1200 കിലോമീറ്റർ അഞ്ച് മണിക്കൂർ കൊണ്ട് യാത്രക്കാരെ എത്തിക്കാൻ ഫക്സിംഗ് ട്രെയിനുകൾക്ക് സാധിക്കുന്നു.ചൈനയിലെ മറ്റ് ഏഴ് റെയിൽവേ ലൈനുകളിലും ഫക്സിംഗ് ട്രെയിനുകളാണ് പ്രവർത്തിക്കുന്നത്.
ജർമനിയുടെ ICE 3 എന്ന് അറിയപ്പെടുന്ന ഇന്റർസിറ്റി എക്സ്പ്രസ് 3, ഹൈ-സ്പീഡ് ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകളും ഹൈസ്പീഡ് ട്രെയിനുകളാണ്. സീമെൻസും ബൊംബാർഡിയറും സംയുക്തമായി നിർമ്മിക്കുന്ന ഈ ട്രെയിനുകൾ പ്രധാനമായും ജർമ്മനിയിലെ ഡച്ച് ബാൻ (ഡിബി) യും ഡച്ച് റെയിൽവേയുമാണ് ഉപയോഗിക്കുന്നത്. ജർമ്മനിയിൽ പരമാവധി 320 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ ഓടുന്നത്.
ജർമ്മനി, ബെൽജിയം, ഫ്രാൻസ്, യുകെ, നെതർലാൻഡ്‌സ്, സ്പെയിൻ, ചൈന, റഷ്യ, തുർക്കി തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വെലാരോ ട്രെയിൻ റേക്കുകൾ ICE 3M/F മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചവയാണ്. അടുത്തതായി ആഗോളതലത്തിൽ പ്രത്യേകിച്ച് ജപ്പാനിൻ്റെ ബുള്ളറ്റ് ട്രെയിൻ എന്നറിയപ്പെടുന്ന ഷിൻകാൻസെൻ വളരെ പ്രശസ്തമാണ്. വിദൂര സ്ഥലങ്ങളെ ടോക്കിയോയുമായി ബന്ധിപ്പിക്കുക എന്ന പ്രാരംഭ ലക്ഷ്യത്തോടെ, ഇത്തരം അതിവേഗ ട്രെയിനുകൾക്കായി ഒരു സമർപ്പിത റെയിൽവേ ശൃംഖല വികസിപ്പിച്ച ആദ്യത്തെ രാജ്യമാണ് ജപ്പാൻ.
ആദ്യ തലമുറയിലെ ഷിൻകാൻസെൻ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 220 കി.മീ ആയിരുന്നു, എന്നാൽ ഹിറ്റാച്ചി റെയിൽ, കവാസാക്കി ഹെവി ഇൻഡസ്ട്രീസ് എന്നിവ നിർമ്മിക്കുന്ന ഇ5, എച്ച് 5 എന്നീ ഇപ്പോഴുള്ള ട്രെയിനുകൾ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലാണ് സർവീസ് നടത്തുന്നത്. നമ്മുടെ രാജ്യത്തെ വന്ദേ ഭാരതിൻ്റെ വേഗത 180 കിലോമീറ്റർ ആമെങ്കിലും ഇപ്പോഴത്തെ റെയിലുകളുടെ അവസ്ഥ വച്ച് അത്രയും വേഗത കൈവരിക്കാൻ സാധിക്കില്ല.


Click it and Unblock the Notifications








