സ്യൂട്ട്‌കെയ്‌സില്‍ ഒരു യാത്ര പോകാം!
യാത്രയില്‍ കൂടെ കൊണ്ടുപോകാറുള്ള കെട്ടും ഭാണ്ഡവുമെല്ലാം കൈയും കാലും വെച്ച് നടന്നുവന്നിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുണ്ടാവില്ല. ഹി ലിയാങ്ഗായ് എന്ന ചൈനക്കാരനും ഒരിക്കല്‍ ഇപ്രകാരം ആഗ്രഹിക്കുകയുണ്ടായി. തന്റെ ആഗ്രഹത്തെ പ്രായോഗികവല്‍ക്കരിക്കാന്‍ അദ്ദേഹം പരിശ്രമിക്കുകയും ചെയ്തതിന്റെ ഫലമാണ് ഈ സ്യൂട്ട്‌കേയ്‌സ് സ്‌കൂട്ടര്‍.
മുമ്പൊരിക്കല്‍ അമേരിക്കയിലേക്കു നടത്തിയ ഒരു യാത്രയ്ക്കിടെ തന്റെ സ്യൂട്ട്‌കെയ്‌സ് വെച്ചു മറക്കുകയുണ്ടായി ഹി ലിയാങ്ഗായ്. സ്യൂട്ട്‌കെയ്‌സ് സ്‌കൂട്ടറിന്റെ നിര്‍മാണത്തിന് ഹി ലിയാങ്ഗായിയെ പ്രേരിപ്പിച്ചത് ഈ അനുഭവമാണ്. സ്യൂട്ട്‌കെയ്‌സ് സ്‌കൂട്ടറിനെക്കുറിച്ച് കൂടുതലറിയാം താഴെ ചിത്രത്താളുകളില്‍.

ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ളയാളാണ് ഹി ലിയാങ്ഗായ് എന്ന മധ്യവയസ്‌കന്‍. യാത്രകളില്‍ റെയില്‍വേ സ്റ്റേഷനുകളിലും മറ്റും സ്യൂട്ട്‌കേയ്‌സ് വലിച്ചു നീങ്ങുവാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിന്റെ ഉദ്ദേശ്യം. ഈ സ്‌കൂട്ടര്‍ വേണമെങ്കില്‍ നിരത്തുകളിലും ഓടിക്കാവുന്നതാണ്. തന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റ് എടുത്തിട്ടുണ്ട് ഹി ലിയാങ്ഗായ്.

കഴിഞ്ഞയാഴ്ച ഹി ലിയാങ്ഗായ് തന്റെ സ്‌കൂട്ടറിന്റെ അവതരണം നടത്തുകയുണ്ടായി. 12 കിലോമീറ്ററോളം വാഹനം ഓടിച്ചതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ് ഇന്റര്‍നെറ്റില്‍. ബാറ്ററിയിലാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. ഹാന്‍ഡിലിലാണ് ബ്രേക്ക്, ആക്‌സിലേറ്റര്‍, ഹെഡ്‌ലൈറ്റ് എന്നിവയുടെ നിയന്ത്രണങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.

വെറും ഏഴ് കിലോഗ്രാം മാത്രമാണ് സ്യൂട്ട്‌കെയ്‌സ് സ്‌കൂട്ടറിന്റെ ഭാരം. വേണമെങ്കില്‍ കാറിന്റെ ഡിക്കിലിട്ട് കൊണ്ടുനടക്കാവുന്നതാണിത്. രണ്ടുപേരെ വരെ താങ്ങുവാനുള്ള ശേഷി സ്യൂട്ട്‌കെയ്‌സ് സ്‌കൂട്ടറിനുണ്ട്. രണ്ടുപേരെ വെച്ച് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും ഈ വാഹനത്തിന്.

ജിപിഎസ് നാവിഗേഷന്‍ അടക്കമുള്ള സന്നാഹങ്ങള്‍ സ്യൂട്ട്‌കെയ്‌സ് സ്‌കൂട്ടറില്‍ ഘടിപ്പിച്ചിട്ടുണ്ട്. വാഹനം വികസിപ്പിച്ചെടുക്കുന്നതിന് പത്തു വര്‍ഷത്തോളമെടുത്തുവെന്ന് ഹി ലിയാങ്ഗായ് പറയുന്നു. സാങ്കേതികതയോടുള്ള താല്‍പര്യം മാത്രമാണ് ഹി ലിയാങ്ഗായിയുടെ കൈമുതല്‍. അടിസ്ഥാനപരമായി ഒരു കര്‍ഷകനാണിദ്ദേഹം.


Click it and Unblock the Notifications








