ചൈനക്കാരന്‍ സ്വന്തം മസെരാട്ടി തല്ലിപ്പൊളിച്ചു
കാര്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ ഡീലര്‍മാര്‍ ഒഴുക്കുന്ന തേനും പാലും റിപ്പയര്‍ ചെയ്യാന്‍ ചെല്ലുമ്പോളും ലഭിക്കാതെ വരുന്നത് സാധാരണമാണ്. ചൈനക്കാരനും സര്‍വോപരി ചൂടനുമായ വാങ്ങിന് ഇതൊന്നും അത്ര ഇഷ്ടമല്ല. ഡീലര്‍ കാണിച്ച കന്നത്തരത്തിന് സ്വന്തം കാര്‍ തല്ലിപ്പൊളിച്ചാണ് വാങ് മറുപടി നല്‍കിയത്. തല്ലിപ്പൊളിച്ച കാര്‍ മസെരാട്ടി ക്വട്രപോര്‍ട് ആയതുകൊണ്ട് ലോകം മുഴുവനും വാര്‍ത്ത സെക്കന്‍ഡുകള്‍ക്കുള്ളിലാണ് പരന്നത്.
നാട്ടുകാരും മീഡിയയുടെ കാണാന്‍ പാകത്തിന് ക്വിന്‍ഡാവോ ഇന്‍റര്‍നാഷണല്‍ ഓട്ടോഷോ പരിസരത്ത് കൊണ്ടുവന്ന് പാര്‍ക്ക് ചെയ്താണ് വാങ്ങും കൂട്ടരും ചുറ്റിക കൊണ്ട് തല്ലിപ്പൊളി തുടങ്ങിയത്. മെയ് 14ന് തുടങ്ങിയ ഓട്ടോഷോ 19നാണ് അവസാനിക്കുക.
മസെരാട്ടി ചൈനയുടെ ഒരു ഡീലറുമായുണ്ടായ പ്രശ്നമാണ് കാര്‍ തല്ലിപ്പൊളിക്കാന്‍ വാങ്ങിന് പ്രചോദനം നല്‍കിയത്. വാങ്ങ് തന്‍റെ കാര്‍ റിപ്പയര്‍ ചെയ്യാന്‍ പോയപ്പോള്‍ ഉപയോഗിച്ച ഘടകഭാഗം പിടിപ്പിക്കുകയാണ് സര്‍വീസ് സെന്‍ററുകാരന്‍ ചെയ്തതെന്ന് വാങ് പറയുന്നു. ഇതിന് റിപ്പയര്‍ ചാര്‍ജും ഈടാക്കി.
ഇന്ത്യയില്‍ മസെരാട്ടി ക്വട്രപോര്‍ടെയുടെ വില ഒന്നേകാല്‍ കോടിയോളം വരും.

വാങ്ങിന്‍റെ കയ്യീന്ന് മസരാട്ടി 'വാങ്ങി!'

വാങ്ങിന്‍റെ കയ്യീന്ന് മസരാട്ടി 'വാങ്ങി!'

വാങ്ങിന്‍റെ കയ്യീന്ന് മസരാട്ടി 'വാങ്ങി!'

വാങ്ങിന്‍റെ കയ്യീന്ന് മസരാട്ടി 'വാങ്ങി!'

വാങ്ങിന്‍റെ കയ്യീന്ന് മസരാട്ടി 'വാങ്ങി!'

വാങ്ങിന്‍റെ കയ്യീന്ന് മസരാട്ടി 'വാങ്ങി!'

വാങ്ങിന്‍റെ കയ്യീന്ന് മസരാട്ടി 'വാങ്ങി!'

വാങ്ങിന്‍റെ കയ്യീന്ന് മസരാട്ടി 'വാങ്ങി!'



Click it and Unblock the Notifications








