വിക്രം ഓഡിയില്‍ പോറിയാ?- 'അതുക്കും മേലെ!!'
ഐ എന്ന ബ്രഹ്മാണ്ഡമാന ചിത്രം തിയറ്ററുകളില്‍ തീര്‍ത്ത തരംഗം ഇപ്പോഴും തുടരുകയാണ്. സാങ്കേതികതയിലും മറ്റും ശങ്കര്‍ നടത്തുന്ന പരീക്ഷണങ്ങളും വിക്രമിന്റെ പല്ലുപറി ആത്മാര്‍ത്ഥതയുമെല്ലാം കാണാനാണ് ആളുകള്‍ തിയറ്ററിലെത്തിയത്. ഈ മാനസികാവസ്ഥയില്‍ ചെന്ന ആര്‍ക്കും നിരാശപ്പെടേണ്ടിവന്നിട്ടില്ല.
സെലിബ്രിറ്റികളും അവരുടെ കാറുകളും
ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചില വീഡിയോകള്‍ വിക്രമിന്റെ പക്കലുള്ള ഒരു കിടിലന്‍ കാറിനെ നമുക്ക് കാണിച്ചുതരുന്നു. ഈ കാറുംകൊണ്ടാണ് ഐ സിനിമ തിയറ്ററില്‍ കാണാന്‍ വിക്രം എത്തിയത്. ഒരു ഓഡി കാറാണ് വിക്രമിന്റെ പക്കലുള്ളത്. അത് വെറും ഓഡി കാറാണോ എന്നു ചോദിച്ചാല്‍, 'അതുക്കും മേലെ' എന്നാണുത്തരം!

താളുകളിലൂടെ നീങ്ങുക.

ഓഡി ആര്‍8 കൂപെ മോഡലാണ് വിക്രമിന്റെ പക്കലുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഈ മോഡലിന്റെ രണ്ട് എന്‍ജിന്‍ പതിപ്പുകള്‍ ലഭ്യമാണ്. രണ്ടും പെട്രോള്‍ മോഡലുകളാണെന്നുമറിയുക.

4.2 ലിറ്റര്‍ ശേഷിയുള്ളതും 5.2 ലിറ്റര്‍ ശേഷിയുള്ളതുമായ പെട്രോള്‍ എന്‍ജിനുകളാണ് വാഹനത്തോടു ചേര്‍ത്തിരിക്കുന്നത്.

5.2 ലിറ്റര്‍ എന്‍ജിനില്‍ ഒരു കണ്‍വെര്‍ടിബ്ള്‍ മോഡലും ലഭ്യമാണ്.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4.2 ലിറ്റര്‍ എന്‍ജിന്‍ പതിപ്പിന് 1,63,82,000 രൂപയാണ് വില. 5.2 ലിറ്റര്‍ എന്‍ജിന്‍ പതിപ്പിന്റെ വില 1,87,52,000 രൂപ വരുന്നു. കണ്‍വെര്‍ടിബ്ള്‍ പതിപ്പിന്റെ വില 2,12,25,000 രൂപയാണ്.

പതിനൊന്ന് നിറങ്ങളില്‍ ലഭ്യമാണ് ഓഡി ആര്‍8 കൂപെ മോഡലുകള്‍.

രണ്ടു പേര്‍ക്കിരിക്കാനുള്ള സൗകര്യമാണ് ഈ കൂപെ മോഡലിലുള്ളത്.

4.2 ലിറ്റര്‍ എന്‍ജിന്‍ പതിപ്പിന്റെ കരുത്ത് 7900 ആര്‍പിഎമ്മില്‍ 426 കുതിരശക്തിയാണ്. 4500 ആര്‍പിഎമ്മില്‍ 430 എന്‍എം ചക്രവീര്യം പകരുന്നു ഈ എന്‍ജിന്‍.

6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു എന്‍ജിനോടൊപ്പം.

5.2 ലിറ്റര്‍ എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 520 കുതിരശക്തി പകരുന്നു. 6500 ആര്‍പിഎമ്മില്‍ 530 എന്‍എം ചക്രവീര്യമാണ് എന്‍ജിനുള്ളത്.


Click it and Unblock the Notifications








