ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

രാജ്യത്തെ വാഹന വിപണി ഒന്ന് പരിശോധിച്ചാല്‍ നിരവധി ബ്രാന്‍ഡുകളെയും, നിരവധി മോഡലുകളെയും വിവിധ സെഗ്മെന്റുകളെയും പരിയപ്പെടാന്‍ സാധിക്കും. ഓരോ സെഗ്മെന്റുകളിലേക്കും വിവിധ മോഡലുകളെ ബ്രാന്‍ഡുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്യുന്നു.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

ഇത്തരത്തിലൊരു സെഗ്മെന്റാണ് സെഡാന്‍. ഒരുകാലത്ത് സെഡാനുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നുവെന്ന് വേണം പറയാന്‍. സെഡാനുകള്‍ വിശ്വാസ്യത, പ്രകടനം, സുഖസൗകര്യങ്ങള്‍ എന്നിവയുടെ മികച്ച സംയോജനമാണ് നല്‍കിയിരുന്നത്.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

നീളമുള്ള വീല്‍ബേസ് ക്യാബിനിലേക്ക് അധിക ലെഗ് റൂം നല്‍കുകയും, ഇത് യാത്ര കൂടുതല്‍ സുഖകരമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോംപാക്ട് എസ്‌യുവി ട്രെന്‍ഡ് ആരംഭിച്ചതോടെ സെഡാന്‍ ശ്രേണി ഇടിഞ്ഞ് തുടങ്ങുകയും ചെയ്തിരുന്നു. ഒരുകാലത്ത് നിരത്തുകള്‍ കീഴടക്കിയിരുന്ന വിഭാഗമായി സെഡാനുകള്‍.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

അതുപോലെ തന്നെ വാഹനങ്ങളെ കാഴ്ചയില്‍ മനോഹരമാക്കുന്നതിന് ചില ഭാഗങ്ങള്‍ക്ക് പ്രത്യേക ഭംഗിയുണ്ടെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഇന്ന് ഇവിടെ ORVM-കള്‍ സെഡനുകളെ എങ്ങനെ ആകര്‍ഷകമാക്കുന്ന എന്നതിനെക്കുറിച്ചാണ് വ്യക്തമാക്കുന്നത്. ഇന്ന് വിപണിയില്‍ ലഭ്യമായ മികച്ച ORVM-കള്‍ വാഗ്ദാനം ചെയ്യുന്ന കുറച്ച് സെഡനുകളെയാണ് പരിചയപ്പെടുത്തുന്നത്.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

മാരുതി സുസുക്കി സിയാസ്

വിശാലമായ ക്യാബിനോടുകൂടിയ വേഗതയേറിയതും ഇന്ധനക്ഷമതയുള്ളതുമായ കാറാണ് സിയാസ്. മറ്റ് മാരുതി കാറുകളില്‍ നിന്ന് വ്യത്യസ്തമായി, ഇതിന് 4-സ്റ്റാര്‍ NCAP റേറ്റിംഗ് ഉണ്ട്, അത് ശക്തിയും പ്രായോഗികതയും വര്‍ധിപ്പിക്കുന്നുവെന്ന് വേണം പറയാന്‍.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

ബ്രെസ, എര്‍ട്ടിഗ, XL6, എസ്-ക്രോസ് എന്നിവയുടെ അതേ എഞ്ചിനാണ് സിയാസിലും കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

ചെരിഞ്ഞ വിന്‍ഡ്ഷീല്‍ഡ് എയറിലൂടെ നീങ്ങുമ്പോള്‍ മികച്ച കാഴ്ച നല്‍കുന്നു, കൂടാതെ ക്രോം ഗാര്‍ണിഷുകള്‍ സൈഡ് പ്രൊഫൈലിലേക്ക് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കട്ടിയുള്ള ORVM-കള്‍ സൈഡ്-ലൈനിലേക്ക് ചേര്‍ക്കുകയും മികച്ച കാഴ്ച നല്‍കുന്ന വിധത്തിലാണ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നത്.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

ഹോണ്ട സിറ്റി

ഹോണ്ട സിറ്റി ജനങ്ങളുടെ പ്രിയപ്പെട്ട സെഡാനുകളില്‍ ഒന്നാണ്. വിപണിയില്‍ എത്തിയനാള്‍ മുതല്‍ നിരവധി ആളുകളുടെ ജനപ്രീയ ചോയിസാണ് സിറ്റി. 4-ഉം 5-ഉം തലമുറകള്‍ നിലവില്‍ വില്‍പ്പനയ്ക്കുണ്ട്.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

സുഖസൗകര്യങ്ങളുടെയും സ്പോര്‍ട്ടി രൂപത്തിന്റെയും V-TEC എഞ്ചിന്‍ പ്രകടനത്തിന്റെയും മികച്ച പാക്കേജ് വാഹനം വാഗ്ദാനം ചെയ്യുന്നു. ഇതൊരു ജനപ്രിയ പ്രോജക്റ്റ് കാര്‍ പിക്ക് കൂടിയാണ്, കൂടാതെ സൈഡ് സ്റ്റാന്‍സ് പഴയ പതിപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതുക്കിയ പിന്‍ഭാഗവും ചങ്കി ORVM-കളും വാഹനത്തെ ആകര്‍ഷകമാക്കുന്നുവെന്ന് വേണം പറയാന്‍.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

ഹോണ്ട സിവിക്

സിവിക് സിറ്റിക്ക് മുകളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഈ ജോഡി വളരെക്കാലമായി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുകയും ചെയ്യുന്നുണ്ട്. രണ്ട് മോഡലുകളും കാഴ്ച്ചയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

സിറ്റിയില്‍ നിന്ന് വ്യത്യസ്തമായി കാഴ്ചയില്‍ അല്പം സ്‌പോര്‍ട്ടിയാണ് സിവിക്, കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. വാഹനത്തെ മനോഹരമാകക്കുന്ന നിരവധി സവിശേഷതകള്‍ ഉണ്ടെങ്കിലും, സൈഡ് പ്രെഫൈല്‍ മനോഹരമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് അതിന്റെ ORVM-കളാണ്. ഡ്യുവല്‍-ടോണ്‍ ORVM-കള്‍ പഞ്ചി പാക്കേജിലെ സവിശേഷമായ ഹൈലൈറ്റുകളിലൊന്നാണ്.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

സ്‌കോഡ സ്ലാവിയ

സെഡാന്‍ ശ്രേണിയില്‍ പേരെടുത്ത ഒരു ബ്രാന്‍ഡാണ് സ്‌കോഡ. കൂടാതെ കുറച്ചുകാലമായി റാപ്പിഡ് ആവേശഭരിതരുടെ തെരഞ്ഞെടുപ്പായി പ്രവര്‍ത്തിക്കുന്നു. റാപ്പിഡിന് പകരമുള്ള പുതിയൊരു മോഡലിനെ സ്‌കോഡ ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ഒരുപാട് സവിശേഷതകളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

സ്ലാവിയ അടുത്തിടെ വെളിപ്പെടുത്തി, താമസിയാതെ നിരത്തുകളിലേക്ക് എത്തുകയും ചെയ്യും. ഈ കാര്‍ ചെറിയ ഒക്ടാവിയയാണ്, ഹോണ്ട സിറ്റിയുടെ യോഗ്യനായ എതിരാളിയെന്ന് വേണം പറയാന്‍.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

സ്‌കോഡയുടെ സിഗ്‌നേച്ചര്‍ അഗ്രസീവ് ഫ്രണ്ട് ഗ്രില്ലും TSI എഞ്ചിനും ഉള്‍പ്പടെ ഒരു സമ്പൂര്‍ണ്ണ പാക്കേജോടെയാണ് വാഹനം വരുന്നത്. ആംഗിള്‍ പരിഗണിക്കാതെ തന്നെ ഇത് മനോഹരമായി കാണപ്പെടുന്നു, കൂടാതെ ORVM-കള്‍ പരിശോധിച്ചാല്‍ താഴ്ഭാഗനം ബ്ലാക്കായി കാണപ്പെടുന്നു, ഇത് മറ്റ് മോഡലുകളില്‍ നിന്ന ചെറുതായി വേറിട്ടുനില്‍ക്കുകയും ചെയ്യുന്നു.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള ഒക്ടാവിയയും സൂപ്പര്‍ബും ഉള്‍പ്പെടുന്ന പ്രീമിയം സെഡാന്‍ നിരയിലേക്കാകും സ്ലാവിയായെയും കമ്പനി ഉള്‍പ്പെടുത്തുക. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലാകും തങ്ങളുടെ പുതിയ വാഹനം പുറത്തിറക്കുകയെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

സ്‌കോഡ ഒക്ടാവിയ

ഈ ലിസ്റ്റിലെ അവസാനത്തേതാണ് ഒക്ടാവിയ, മാത്രമല്ല എക്കാലത്തെയും മികച്ച സെഡാനുകളില്‍ ഒന്നുകൂടിയാണ് ഈ വാഹനം. മറ്റ് ഇതിഹാസങ്ങളെപ്പോലെ ഒക്ടാവിയയ്ക്കും ഇന്ത്യയില്‍ അര്‍ഹമായ ഒരു പാരമ്പര്യമുണ്ട്.

ഏറ്റവും മികച്ച ORVM-കളുള്ള ഇന്ത്യയിലെ 5 സെഡാനുകള്‍

2.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് പുതിയ ഒക്ടാവിയ ജൂണ്‍ മാസത്തില്‍ പുറത്തിറക്കിയത്. ഇത് 190 bhp കരുത്തും 320 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു. സ്ലാവിയയിലെ ORVM ഡിസൈന്‍ ഈ മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി കാണപ്പെടുന്നു.ഒക്ടാവിയയിലെ ORVM-കളുടെ ഡിസൈനും സൈഡ് പ്രൊഫൈലിനെ ശ്രദ്ധേയമാക്കുകയും മനോഹരമാക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Ciaz to octavia find here some sedans with the best looking orvms
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X