1920-30 സുവർണ്ണ കാലഘട്ടങ്ങളിലെ അപൂർവ്വയിനം അപകടങ്ങൾ

By Praseetha

വാഹനങ്ങൾ കണ്ടുപിടിക്കപ്പെട്ട കാലം മുതൽക്കെ അപകടങ്ങളും കൂടപ്പിറപ്പായിരുന്നു. നമ്മുടെ കൺമുന്നിൽ എത്തപ്പെടാത്ത എത്രയെത്ര അപകടങ്ങൾ ഉണ്ടായിരുന്നിരിക്കണം. നൂറ്റാണ്ടുകൾ പിന്നിട്ട നാടകീയമായ അപകട ദൃശ്യങ്ങൾ ഇന്നും ലോകം കണ്ടിരിക്കണമെങ്കിൽ അതിന് ലെസ്‌ലി ജോൺസിനോട് കടപ്പെട്ടിരിക്കണം.

ഞെട്ടിക്കുന്ന വാർത്ത ഇന്ത്യൻ റോഡിൽ 3 മിനിറ്റിൽ ഒരു മരണമുറപ്പ്

ബോസ്റ്റൺ ഹെറാൾഡ്-ട്രാവലർ ന്യൂസ് പേപ്പറിലെ ഫോട്ടോ ജേണലിസ്റ്റായിരുന്നു ലെസ്‌ലി ജോൺസ്. 1920-30 കാലഘട്ടങ്ങളിൽ നടന്ന മിക്ക അപകടങ്ങളും ഒഴിയാതെ തന്റെ ക്യാമറ കണ്ണിൽ ഒപ്പിയെടുക്കാൻ ലെസ്‌ലിക്ക് കഴിഞ്ഞിരുന്നു. ഒരോ അപകടവും അതിന്റെ പുതുമ നഷ്ടപ്പെടാതെ തൽസമയം ക്യാമറിയിൽ പതിപ്പിക്കണമെങ്കിൽ പ്രശംസനീയമാണെന്ന് മാത്രമല്ല പ്രത്യേക വൈദഗ്ദ്ധ്യവും വേണമതിന്. അത്തരത്തിലുള്ള നാടകീയ സംഭവങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.

അഗാധതയിലേക്ക്

അഗാധതയിലേക്ക്

ബോസ്റ്റണിലെ വാരൺ അവന്യൂ ബ്രിഡ്ജിനകത്തേക്ക് താഴ്ന്നുപോയ ഈ ഏഴ് ടൺ ഭാരമുള്ള ട്രക്കിന്റെ ചിത്രം വളരെ കൃത്യസമയത്ത് തന്നെ പകർത്താൻ ലെസ്‌ലി ജോൺസിന് കഴിഞ്ഞു.

താഴേക്ക് കുതിക്കാനൊരുങ്ങി

താഴേക്ക് കുതിക്കാനൊരുങ്ങി

ഗ്യാരേജിൽ നിന്നും താഴേക്ക് പതിക്കാനൊരുങ്ങുന്ന ട്രക്കിന്റെ ഈ ദൃശ്യം വളരെ വിദഗ്ദ്ധമായാണ് ലെസ്‌ലി ക്യാമറയിൽ പതിപ്പിച്ചത്. അല്പം വൈകിയിരുന്നുവെങ്കിൽ ഈയൊരു കാഴ്ച ലോകത്തിന് നഷ്ടമായേനെ.

 മഞ്ഞിൽ കുളിച്ച്

മഞ്ഞിൽ കുളിച്ച്

നാടകീയ രംഗങ്ങൾ മാത്രമല്ല ദുരന്ത സംഭവങ്ങളും ലെസ്‌ലിയുടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു. മഞ്ഞുമൂടിയ നദിയിലേക്ക് മറിഞ്ഞൊരു കാറിനെ പോലീസുകാരൻ വലിച്ച് കയറ്റുന്ന ദൃശ്യമാണിത്.

മരത്തെ ചുറ്റിവരിഞ്ഞ്

മരത്തെ ചുറ്റിവരിഞ്ഞ്

ചിത്രങ്ങളിലൂടെ തന്നെ കഥകളും വായിച്ചെടുക്കാൻ കഴിയുന്ന തരത്തിലുള്ള ദൃശ്യാവിഷ്കരണമാണ് ലെസ്‌ലിയുടേത്. മഞ്ഞ്മൂടപ്പെട്ട റോഡിൽ തെന്നി മരത്തിൽ ചെന്നിടിച്ചതാണെന്ന് ആർക്കും ഊഹിച്ചെടുക്കാൻ കഴിയുന്ന തരത്തിലാണ് ഈ കാഴ്ച.

തലകീഴായി മറിയൽ

തലകീഴായി മറിയൽ

ചുറ്റും നടക്കുന്ന നാടകീയമായ സംഭവങ്ങൾ പുതുമനഷ്ടപ്പെടാതെ തൽസമയം പകർത്തിയെടുക്കന്നതിൽ നൈപുണ്യം നേടിയ വ്യക്തിയാണ് ലെസ്‌ലി എന്നാ ഈ ദൃശ്യത്തിൽ നിന്നും മനസിലാക്കാം. കാലങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെങ്കിലും ലെസ്‌ലിയുടെ ക്യാമറ കണ്ണിൽ പതിഞ്ഞതിനാൽ ഇന്ന് ലോകത്തിനൊരു ദൃശ്യവിസ്മയമായി.

നിയന്ത്രണ രേഖ ലംഘിച്ച്

നിയന്ത്രണ രേഖ ലംഘിച്ച്

അടിയന്തരമായി ഒരു സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴി നിയന്ത്രണം വിട്ട വാഹനത്തിന്റെ ദൃശ്യമാണ് പകർത്തിയിരിക്കുന്നത്.

കൂപ്പുക്കുത്തിയ വാഹനം

കൂപ്പുക്കുത്തിയ വാഹനം

നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ വ്യക്തമായ തെളിവുകൾ അവശേഷിക്കുന്നില്ല. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാകാം ഈ കൂപ്പുക്കുത്തലിന് കാരണം.

 ഒരു കുളിച്ച് കയറ്റം

ഒരു കുളിച്ച് കയറ്റം

ഒരു ഫോട്ടോ ജേണലിസ്റ്റ് എന്നതിലുപരി സാധാരണയൊരു ക്യാമറാമാൻ എന്ന രീതിയിൽ അറിയപ്പെടാനായിരുന്നു ലെ‍സ്‌ലിയ്ക്കിഷ്ടം. ഒരു രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യമാണിത്.

ലിമിറ്റഡ് എഡിഷൻ പോസ്റ്റൽ സർവീസ്

ലിമിറ്റഡ് എഡിഷൻ പോസ്റ്റൽ സർവീസ്

ഒരു മെയിൽ വണ്ടി അപകടത്തിൽപ്പെട്ട ദൃശ്യമാണിത്. ഈ അപകടം കാരണം അന്ന് എത്തിപ്പെടേണ്ട പല കത്തുകളും വളരെ വൈകിയിട്ടാകും ഓരോരുത്തരുടേയും കൈയിൽ എത്തിപ്പെട്ടിരിക്കുക. ഒന്നാലോചിക്കുമ്പോൾ അവിടെ നിന്നും എത്ര പുരോഗമിച്ചു ഇന്നത്തെ ജനത. ലോകം പോയ പോക്കെ.

ഒരു കാർ വാഷ് !

ഒരു കാർ വാഷ് !

റോഡിനരികിലുള്ള പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം തൽസമയം പകർത്താൻ കഴിഞ്ഞു എന്നതാണ് ലെസ്‌ലിയുടെ ദൃശ്യാവിഷ്ക്കാരത്തിന്റെ പ്രത്യേകത.

കൂടുതൽ വായിക്കൂ

കാറുവാങ്ങി നിമിഷത്തിനുള്ളിൽ തരിപ്പണമായാൽ ആരാണ് സഹിക്കുക

കൂടുതൽ വായിക്കൂ

ജിപിഎസ് തുണച്ചില്ല കാറിനൊപ്പം യുവതിയും കായലിൽ

More from DriveSpark

Article Published On: Friday, May 20, 2016, 11:04 [IST]
English summary
Classic Accidents From The Golden Era Of 1930s [Images]
കൂടുതല്‍... #അപകടം #accident
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X