ഓട്ടോകൾക്ക് വെല്ലുവിളിയായി സ്വീഡൻ ഇ-റിക്ഷകൾ ഇന്ത്യയിലേക്ക്
സ്വീഡൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൈദ്യുത വാഹനനിർമാതാവായ ക്ലീൻ മോഷൻ ഇന്ത്യയിൽ 'സെഡ്ബീ' ഇ-റിക്ഷാശ്രേണിയുടെ വിപുലീകരണത്തിന് ഒരു കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. പ്രവർത്തന ശൃംഖല വിപുലീകരിക്കുന്നതിനും പുതിയ അസംബ്ലിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് നിക്ഷേപം നടത്തുന്നത്.
സണ്ണി ലിയോണ്‍ ഓട്ടോസ്റ്റാന്‍ഡിനെ കോരിത്തരിപ്പിച്ചപ്പോള്‍
നിലവിൽ ഗുർഗാവ് ഡിഎൽഎഫ് സൈബർ സിറ്റിയിൽ മാത്രമാണ് കമ്പനി സെഡ്ബീ സേവനം ലഭ്യമാക്കിയിട്ടുള്ളത്. തിരക്കേറിയ നഗരങ്ങളിൽ അവസാന മൈൽ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-റിക്ഷകളെ അവതരിപ്പിക്കുന്നത്.

ഇന്ത്യയിൽ സെഡ്ബീയുടെ സേവനം വിപുലീകരിക്കാനായി ബാംഗ്ലൂരിലും മുംബൈയിലും കൂടാതെ ഹൈദരാബാദിലും ഈ ഇലക്ട്രിക് ത്രീവീലറിനെ എത്തിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

അവസാന മൈൽ യാത്ര സാധ്യമാക്കുന്നതിനായി താജ് മഹൽ പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളേയും ക്ലീൻ മോഷൻ നോട്ടമിട്ടുണ്ട്.

അടുത്ത മൂന്ന് വർഷത്തിനുള്ളിലായിരിക്കും കമ്പനി ഇതിനുവേണ്ട എല്ലാ നിക്ഷേപവും നടത്തുക.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രണ്ടായിരത്തോളം സെഡ്ബീ മോഡലുകളെ നിരത്തിലിറക്കുക എന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്.

നിലവിൽ പ്രതിദിനം രണ്ടു യൂണിറ്റുകൾ വീതമാണ് നിർമിക്കുന്നതെങ്കിൽ വർഷാവസാനത്തോടെ നാലെണ്ണമാക്കി ഉയർത്താനുള്ള തീരുമാനത്തിലാണ് കമ്പനി.

ലിതിയം അയോൺ ബാറ്ററികളാണ് ഇ-റിക്ഷകൾക്ക് കരുത്തേകുന്നത്.

ഒറ്റതവണത്തെ ചാർജ് കൊണ്ട് 50 കിലോമീറ്റർ വരെ ഓടാൻ കഴിയുന്ന ക്ലീൻ മോഷൻ റിക്ഷകൾക്ക് മണിക്കൂറിൽ പരമാവധി 45 കിലോമീറ്റർ വേഗതയാണുള്ളത്.

ചിവല് ചുരുക്കലിന്റെ ഭാഗമായി ഭാവിയിൽ സെഡ്ബീയുടെ പ്രധാന ഭാഗങ്ങളെല്ലാം സ്വീഡനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനു പകരം പ്രാദേശികമായി നിർമിക്കാനുള്ള പദ്ധതിയും കമ്പനി രൂപീകരിക്കുന്നുണ്ട്.

ഇന്ത്യയിൽ അവസാന മൈൽ കണ്ക്ടിവിറ്റിക്ക് സാധ്യതയുള്ള നഗരങ്ങളിലെല്ലാം സെഡ്ബീയുടെ സാന്നിധ്യമുറപ്പിക്കുക എന്ന ലക്ഷ്യമാണ് കമ്പനി മുന്നിൽ കാണുന്നത്.

മൂന്ന് വർഷത്തിനകം പ്രധാനപ്പെട്ട മാൾ, മെട്രോ, വിനോദ സഞ്ചാര കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സെഡ്ബീയെ പ്രതീക്ഷിക്കാമെന്നാണ് ക്ലീൻ മോഷൻ ഉറപ്പ് വരുത്തുന്നത്.

ഓട്ടോക്കാരൻ നാലും തെരിഞ്ച റൂട്ട്ക്കാരന്‍

സിംഗപൂരിന് ഡ്രൈവർലെസ് പോഡ് സ്വന്തമായി ഇന്ത്യക്കെന്ന്


Click it and Unblock the Notifications








