പ്രകൃതിവാതക വില വർധന; സിഎൻജിക്കും ഇനി ചെലവേറും

പ്രകൃതിവാതകത്തിന്റെ വില ഗണ്യമായി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിനാൽ സിഎൻജി കാർ ഉടമകൾ ഉടൻ തന്നെ തങ്ങളുടെ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ കൂടുതൽ പണം നൽകേണ്ടിവരും.

പ്രകൃതിവാതക വില വർധന; സിഎൻജിക്കും ഇനി ചെലവേറും

പെട്രോൾ, ഡീസൽ തുടങ്ങിയ പരമ്പരാഗത ഇന്ധനത്തിന്റെ വളരെ ഉയർന്ന വിലയാണ് സിഎൻജി കാറുകൾ കൂടുതൽ പ്രചാരം നേടുന്നതിന്റെ ഒരു പ്രധാന കാരണം.

പ്രകൃതിവാതക വില വർധന; സിഎൻജിക്കും ഇനി ചെലവേറും

പെട്രോൾ, ഡീസൽ വിലകളിൽ അടിക്കടിയുണ്ടാകുന്ന വർധനവ് സിഎൻജി കാറുകളിലേക്ക് മാറാൻ ആളുകളെ പ്രേരിപ്പിക്കുന്നു. സിഎൻജി മോഡലുകൾ കൂടുതൽ മൈലേജ് നൽകുകയും കുറഞ്ഞ ചെലവിൽ വാഹനം ഉപയോഗിക്കാനുള്ള ഓപ്ഷൻ നൽകുകയും ചെയ്യുന്നു.

പ്രകൃതിവാതക വില വർധന; സിഎൻജിക്കും ഇനി ചെലവേറും

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിഎൻജി റീഫില്ലിംഗ് ഇൻഫ്രാസ്ട്രക്ചർ ഇന്ത്യയിലുടനീളം മെച്ചപ്പെട്ടിട്ടുണ്ട്, ഇത് സിഎൻജി മോഡലുകളുടെ വിൽപ്പനയുടെ കുതിച്ചുചാട്ടത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. കഴിഞ്ഞ വർഷം 700 -ലധികം സിഎൻജി റീഫില്ലിംഗ് സ്റ്റേഷനുകൾ നെറ്റ്‌വർക്കിൽ ചേർത്തു.

പ്രകൃതിവാതക വില വർധന; സിഎൻജിക്കും ഇനി ചെലവേറും

50 ശതമാനത്തിൽ കൂടുതൽ വളർച്ചയാണ് ഇത് മൂലം രേഖപ്പെടുത്തിയത്. നിലവിൽ, ഇന്ത്യയിലുടനീളം 2,800-ലധികം സിഎൻജി ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളുണ്ട്, ഇത് അടുത്ത 7-8 വർഷങ്ങളിൽ സർക്കാരിന്റെ പ്ലാൻ അനുസരിച്ച് 10,000-ൽ കൂടുതൽ വളരാൻ സാധ്യതയുണ്ട്.

പ്രകൃതിവാതക വില വർധന; സിഎൻജിക്കും ഇനി ചെലവേറും

പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ പ്രയോജനവും സിഎൻജി കാറുകൾക്കുണ്ട്. ഈ കാറുകൾ പെട്രോൾ, ഡീസൽ കാറുകളുടെ ജീവിത ചക്രം പരിമിതപ്പെടുത്തിയ സ്ക്രാപ്പേജ് പോളിസിയിൽ ഉൾപ്പെടുന്നില്ല. ഒരു ഉപഭോക്താവിന് ദീർഘകാലത്തേക്ക് ഒരു സിഎൻജി കാർ ഉപയോഗിക്കാനുള്ള അവസരവും ഇത് നൽകുന്നു.

പ്രകൃതിവാതക വില വർധന; സിഎൻജിക്കും ഇനി ചെലവേറും

വില അല്പം ഉയർന്നാലും നിലവിലെ പെട്രോൾ ഡീസർ വിലകളുമായി താരതമ്യപ്പെടുത്തുമ്പോൾ സിഎൻജിയുടെ നിരക്ക് വീണ്ടും കുറവാണ്. ഇത് നിലവിലുള്ള ഡിമാൻഡും ഫോസിൽ ഫ്യുവലുകൾക്ക് മേലുള്ള മേൽകൈ നിലനിർത്താനും സിഎൻജിയെ സഹായിക്കുന്നു.

Most Read Articles

Malayalam
English summary
Cng prices to get a price hike soon due to increased natural gas rate
Story first published: Saturday, October 2, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X