സ്കൂട്ടറിൽ റൈഡ് പോകാൻ 'മൂർഖനും'! ഹെഡ്‌ലൈറ്റ് കവറിൽ നിന്ന് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറൽ

ചൂട് കാലമായത് കൊണ്ട് രാജ്യത്തെ മനുഷ്യരെ പോലം തന്നെ മൃഗങ്ങളും അസ്വസ്ഥരാണ്. അത് കൊണ്ട് തന്നെ തണലത്ത് ഇരിക്കാനാണ് ശ്രമിക്കുന്നത്. അടുത്തിടെ ഒരു ഹീറോ പ്ലഷർ സ്കൂട്ടറിൻ്റെ മുൻ പാനലിൽ നിന്ന് അപകടകാരിയായ പാമ്പുകളിൽ ഒന്നായ മൂർഖനെ രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സ്‌കൂട്ടറിൻ്റെ ഹെഡ്‌ലൈറ്റ് കവറിൽ നിന്ന് പാമ്പിനെ പുറത്തെടുക്കുന്നത് കാണാം അതോടൊപ്പം തന്നെ പാമ്പ് വളരെ അക്രമാസക്തമാകുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ സ്‌കൂട്ടറിൻ്റെ ഹാൻഡിൽ ബാറിൽ പാമ്പ് കടിക്കുന്നതും കാണാം. പാമ്പിനെ എങ്ങനെ രക്ഷപ്പെടുത്തിയെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

പാമ്പ് പിടുത്ത വിദഗ്ധനായ രാജേഷ് ഇൻഡോരിയാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കു വച്ചിരിക്കുന്നത്. രക്ഷാപ്രവർത്തകൻ ആദ്യം സ്‌കൂട്ടർ അതിൻ്റെ മുൻ പാനൽ തുറന്ന് ഒരു വ്യക്തിയുടെ കൈകളിൽ മുർഖനെ കാണിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പാമ്പിനെ രക്ഷിക്കാൻ ഇടമൊരുക്കാൻ സഹായിക്കുന്നതിനായി ഹെഡ്‌ലൈറ്റിൻ്റെ കവർ അഴിച്ചിട്ടുണ്ടെന്ന് കാണാം. ഹെഡ്‌ലൈറ്റ് കവറിനുള്ളിൽ പാമ്പ് കുടുങ്ങിക്കിടക്കുന്നത് രക്ഷാപ്രവർത്തകൻ വീഡിയോയിൽ കാണിക്കുന്നുണ്ട്.

പാമ്പിൻ്റെ ദേഷ്യം കൊണ്ട് വളരെ അക്രമാസക്തമായി കടിക്കുകയാണ്. അറിയാത്തവർക്ക്, ഒരു മൂർഖൻ്റെ കടിയേറ്റാൽ പുറത്തുവിടുന്ന വിഷത്തിൻ്റെ അളവ് ധാരാളം മുതിർന്നവരെ കൊല്ലാൻ പര്യാപ്തമാണ്. രക്ഷാപ്രവർത്തകൻ പാമ്പിനെ സ്കൂട്ടറിൽ നിന്ന് റോഡിലിറക്കി. ഇപ്പോൾ പാമ്പ് ശാന്തമായെന്നും ഇപ്പോൾ ഒന്നും കടിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നത് വീഡിയോയിൽ കേൾക്കാം. എന്നിട്ട് സാവധാനം ഒരു തുണിസഞ്ചി പാമ്പിൻ്റെ മുന്നിൽ വെച്ചിട്ട് അകത്തേക്ക് കയറ്റുകയാണ്.

പാമ്പ് പോലുള്ള ഉരഗങ്ങൾ തണുത്ത രക്തമുള്ള മൃഗങ്ങളാണ്. അന്തരീക്ഷം തണുത്തുറഞ്ഞാൽ, ശരീരത്തിന്റെ ഊഷ്മാവ് നിലനിറുത്താൻ പലപ്പോഴും ചൂട് തേടി പുറത്തിറങ്ങാറുണ്ട്. വരണ്ടതും ചൂടുള്ളതുമായ സ്ഥലം തേടി പാമ്പ് സ്കൂട്ടറിനുള്ളിലേക്ക് ഇഴഞ്ഞു കയറിയതാകാം. നിങ്ങൾ എപ്പോഴെങ്കിലും അത്തരമൊരു സാഹചര്യത്തിൽ സ്വയം കണ്ടെത്തുകയാണെങ്കിൽ, പാമ്പിനെ സ്വയം നീക്കം ചെയ്യാൻ ശ്രമിക്കരുത്, കാരണം അത് അപകടകരമാണ്.

എല്ലായ്പ്പോഴും ഒരു വിദഗ്ദൻ്റെ സഹായം നേടുകയാണ് ഉത്തമം. കൂടാതെ, ഈ ജീവികളെ മനപ്പൂർവ്വം ഉപദ്രവിക്കാനോ കൊല്ലാനോ ശ്രമിക്കരുത്, കാരണം വനം വകുപ്പിന് നിങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാം. നമ്മുടെ രാജ്യത്ത് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. അത് കൊണ്ട് തന്നെ മഴക്കാലത്ത് ഇത്തരം സംഭവങ്ങൾ ഒരുപാട് നടക്കുന്നുണ്ട്, അത് കൊണ്ട് വാഹനം എപ്പോഴൊക്കെ എടുക്കുന്നതിന് മുൻപ് വളരെ ശ്രദ്ധിക്കണം.

കര്‍ണാടകയിലെ മൈസൂരിലെ ഒരു വീടിന് പുറത്ത് സൂക്ഷിച്ചിരിക്കുന്ന ചെരുപ്പിനുള്ളില്‍ ഒരു വലിയ മൂര്‍ഖന്‍ ചുരുണ്ടിരിക്കുന്ന വീഡിയോ മുമ്പ് ട്വിറ്ററില്‍ വൈറലായിരുന്നു. ചെരുപ്പ് ധരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അതിനുള്ളില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരു വടി ഉപയോഗിച്ച് നീക്കിയ ശേഷം ഷൂവില്‍ നിന്ന് ആക്രമണാത്മകമായി പുറത്തുവരുന്ന പാമ്പിനെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാനാകുക.

സംസ്ഥാനത്ത് ഇപ്പോൾ നല്ല മഴയുളള സമയമാണ്, അത് കൊണ്ട് തന്നെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയാൻ കാരണമാവുന്നുണ്ട്. കാഴ്ച്ചയാണ് ഡ്രൈവിംഗിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിൽ ഒന്ന്. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവ ഉപയോഗിച്ച് മറ്റ് വാഹന യാത്രക്കാരെ നിങ്ങളുടെ സാന്നിധ്യം അറിയിക്കണം. കുറഞ്ഞ വെളിച്ചത്തിൽ നിങ്ങളുടെ ദൃശ്യപരത വർധിപ്പിക്കുന്നതിനായി റിഫ്ലക്‌ട് ചെയ്യുന്ന അല്ലെങ്കിൽ കടും നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും പരിഗണിക്കണം.

നല്ലമഴയുള്ള സമയത്ത് കാഴ്ച്ച വ്യക്തമാവുന്നില്ലെങ്കിൽ ഇരുചക്ര വാഹനങ്ങൾ സൈഡിൽ ഒതുക്കി എവിടെയെങ്കിലും സുരക്ഷിതമായ സ്ഥലങ്ങളിൽ കയറി നിൽക്കുന്നതാവും ഉചിതം. സാധാരണ ഗതിയിൽ നിന്നും വ്യത്യസ്‌തമായി അല്‍പ്പം വേഗത കുറച്ച് വാഹനമോടിക്കാനും ശ്രമിക്കേണം. സ്‌കിഡ്ഡിങ്ങ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ ഉദേശിച്ച സ്ഥലത്ത് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ആയതിനാൽ വേഗതയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധവേണം. അതോടൊപ്പം തന്നെ ബ്രേക്കുകൾ സൗമ്യമായി ഉപയോഗിക്കാനും പഠിക്കണം. ഇവയെല്ലാം ഇരുചക്ര വാഹനത്തിൽ മികച്ച നിയന്ത്രണം നിലനിർത്താൻ റൈഡറിനെ സഹായിക്കും.

More from DriveSpark

Article Published On: Thursday, June 20, 2024, 19:29 [IST]
English summary
Cobra rescued from scooter by man video goes viral in social media
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X