പെട്രോളിന് വിട,148 കിലോമീറ്റര്‍ മൈലേജുള്ള ഹൈഡ്രജൻ ബൈക്ക് വരുന്നു
പെട്രോളിന് വിട പറഞ്ഞോളൂ, ഇനി ഹൈഡ്രജൻ ബൈക്കുകൾ എത്തുകയായി. പ്രതിദിനം ഇന്ധന വില വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒരു സന്തോഷ വാർത്തയുമായാണ് തമിഴ്‌നാട് ദിണ്ഡിഗലിലെ ആര്‍വിഎസ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിലെ ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾ എത്തുന്നത്. പെട്രോളിന് വിട പറഞ്ഞോളൂ, ഇനി ഹൈഡ്രജൻ ബൈക്കുകൾ എത്തുകയായി.
1000km/l മൈലേജുള്ള കാറോ അവിശ്വസനീയം
ഇന്ധന വില കൂടുന്നതിനൊപ്പം വർധിച്ച് വരുന്ന അന്തരീക്ഷ മലിനീകരണമാണ് ഇത്തരത്തിലുള്ള ഉദ്യമത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് ബൈക്ക് രൂപകല്പന നടത്തിയ ജെറി ജോർജ്, ഖാലിദ് ഇബ്രാഹിം പറഞ്ഞു. ഇന്ന് ഈ വാഹനലോകത്തിന് പ്രകൃതി സൗഹൃദമായ ഇന്ധനം കൂടി ആവശ്യമായിരിക്കുകയാണ്. ഒരു ഫോർ സ്ട്രോക്ക് ബൈക്കിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാമോ എന്നുള്ള സാധ്യത നല്ലവണം വിലയിരുത്തിയാണ് ഹൈഡ്രജൻ ബൈക്കുകൾക്ക് രൂപം നൽകിയിരിക്കുന്നതെന്ന് ഇവർ വ്യക്തമാക്കി.

ഇനി ഹൈഡ്രജന്‍ ബൈക്കിന്റെ മൈലേജ് എത്രയെന്ന് കൂടി അറിഞ്ഞോളൂ,148 കിലോമീറ്റര്‍! വിലയെന്തുന്ന് ചോദ്യമുന്നയിക്കുന്നവർക്ക് ലിറ്ററിന് 30 രൂപ എന്നാണ് മറുപടി.

മറ്റുള്ള എൻജിനിനെ അപേക്ഷിച്ച് ഈ എൻജിനിന് ലൈഫും കൂടുതലാണ്. പെട്രോൾ എൻജിനിൽ ഉണ്ടാകുന്നത് പോലുള്ള ഇന്ധനാവിശ്ഷടങ്ങളും ഇതിൽ ഉണ്ടാകുന്നില്ല.

മലിനീകരണം കുറയ്ക്കുന്നതോടൊപ്പം കുറഞ്ഞ മെയിന്റനൻസുമാണ് ഈ എൻജിനുള്ളത്. നിവലിലുള്ള പെട്രോൾ, ഡീസൽ, എൽപിജി എൻജിനുകളിൽ അല്പം മാറ്റം വരുത്തി ഹൈഡ്രജൻ ഉപയോഗപ്പെടുത്താവുന്നതാണ്.

ഇതേവരെയാരും ഹൈഡ്രജന്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഹൈഡ്രജന്‍ ഉപയോഗിക്കുന്നത് വഴി എഞ്ചിൻ തകരാര്‍ ഉണ്ടാകുമെന്ന ഭയവും വേണ്ട.

ഹൈഡ്രജന്‍ വളരെ സുലഭവുമാണ്. പരീക്ഷണടിസ്ഥാനത്തിൽ ആണിപ്പോൾ ബൈക്ക് നിര്‍മ്മാണം നടത്തിയിട്ടുള്ളത്.

എൻജിനിൽ മാറ്റം വരുത്തി ഹ്രൈഡജന്‍ ബൈക്ക് ആക്കാൻ വെറും 7000 രൂപ ചിലവ് മാത്രമേ ആകുന്നുള്ളൂവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

കിടിലൻ മൈലേജ് നൽകുന്ന കാറുമായി ഷെൽ രംഗത്ത്

ഇന്ത്യയിലെ മികച്ച10 മൈലേജ് കാറുകൾ


Click it and Unblock the Notifications








