ബൈക്കിന്റെ പിന്നിലിരിക്കുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യാറുണ്ടോ? മികച്ച പില്യണ്‍ റൈഡറാകാന്‍ ശ്രദ്ധിക്കേണ്ടവ

നമ്മില്‍ ഭൂരിഭാഗം ആളുകളും ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരായിരിക്കും. ടൂവീലറില്‍ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ അനുവാദമുള്ളത്. ഇരുചക്രവാഹനങ്ങള്‍ക്ക് പിന്നില്‍ ഇരിക്കുന്നവരെയാണ് പില്യണ്‍ റൈഡര്‍ എന്ന് വിളിക്കുന്നത്. ടൂവീലറുകളുടെ പുറകില്‍ യാത്ര ചെയ്യുന്നത് വളരെ സാധാരണമായ ഒരു കാര്യമായാണ് നാമെല്ലാവരും കരുതുന്നത്.

എന്നാല്‍ അതത്ര സിംപിള്‍ അല്ലെന്ന് മനസ്സിലാക്കണം. ബൈക്ക് ഓടിക്കുന്നവരെ പോലെ തന്നെ പില്ല്യണ്‍ റൈഡര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ അബദ്ധങ്ങളും മറ്റുമാണ് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. നിങ്ങള്‍ക്ക് മികച്ച ഒരു പില്യണ്‍ റെഡര്‍ ആകാന്‍ കഴിയും. അതിന് ഇരുചക്രവാഹനത്തിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അതിനെ കുറിച്ചാണ് ഇന്ന് ഈ ലേഖനത്തില്‍ നമ്മള്‍ പറയാന്‍ പോകുന്നത്.

ബൈക്കിന്റെ പിന്നിലിരിക്കുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യാറുണ്ടോ? മികച്ച പില്യണ്‍ റൈഡറാകാന്‍ ശ്രദ്ധിക്കേണ്ടവ

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ റോഡപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. ജീവന്റെ കാര്യമായതിനാല്‍ ചെറിയ കാര്യമാണെന്ന് കരുതി ഇക്കാര്യങ്ങളില്‍ ഒരിക്കലും നിസ്സംഗത കാണിക്കരുത്. ഇരുചക്രവാഹനങ്ങള്‍ക്ക് പിന്നില്‍ സാധാരണയായി ഒരു 'ഗ്രാബ് റെയില്‍' ഉണ്ടാകും. പിറകില്‍ ഇരിക്കുന്നവര്‍ക്ക് പിടിക്കാന്‍ വേണ്ടിയാണ് അത് സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ വണ്ടിക്ക് പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ പിന്തുണക്കായി റൈഡറുടെ ശരീരത്തില്‍ പിടിക്കുന്ന ശീലം പലര്‍ക്കും ഉണ്ടാകാം.

ചിലര്‍ക്ക് തോളില്‍ കൈ ഇടുന്ന പതിവുണ്ട്. ഇത് തെറ്റായ ഒരു രീതിയാണ്. കാരണം നിങ്ങള്‍ റൈഡറുടെ തോളില്‍ കൈ വെച്ചാല്‍ റൈഡര്‍ക്ക് ശരീരം സ്വതന്ത്രമായി ചലിപ്പിക്കാനാവില്ല. ഇത് റോഡപകടങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഇരുചക്ര വാഹനങ്ങളുടെ പിറകില്‍ യാത്ര ചെയ്യുമ്പോള്‍ റൈഡറുടെ അരയില്‍ പിടിക്കാന്‍ ശ്രദ്ധിക്കുക. റൈഡറുടെ അരയില്‍ പിടിക്കാം എന്ന് കരുതി മുറുക്കി പിടിക്കരുത്. അത് വണ്ടിയോടിക്കുന്നയാള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. അതിനാല്‍ തന്നെ റൈഡര്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ അരയില്‍ പിടിച്ച് യാത്ര ചെയ്യുന്നതാണ് ഉത്തമം.

ബൈക്കിന്റെ പിന്നിലിരിക്കുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യാറുണ്ടോ? മികച്ച പില്യണ്‍ റൈഡറാകാന്‍ ശ്രദ്ധിക്കേണ്ടവ

ഇരുചക്രവാഹനങ്ങള്‍ക്ക് രണ്ട് ചക്രങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ ഭാരവിതരണത്തിലെ ചെറിയ മാറ്റം പോലും അപകടങ്ങള്‍ക്ക് കാരണമാകും. ഇവിടെയാണ് പലരും സാധാരണയായി ചെയ്യുന്ന ഒരു അബദ്ധം സംഭവിക്കുന്നത്. പില്യണ്‍ സീറ്റില്‍ വെച്ച് അനാവശ്യമായി ശരീരം ചലിപ്പിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. അത് ഒഴിവാക്കണം. പൊതുവെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ അറിയുന്നവരിലാണ് ഇത് കണ്ടുവരുന്നത്. വണ്ടി ഓടിക്കാന്‍ അറിയുന്നവര്‍ പിറകില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ റോഡില്‍ പെട്ടെന്ന് ഒരു വണ്ടി കണ്ടാല്‍ വെട്ടിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്.

ഇത്തരത്തില്‍ അനാവശ്യമായി ശരീരം ചലിപ്പിച്ചാല്‍, അത് റൈഡറുടെ ബാലന്‍സിനെ ബാധിക്കും. കൂടാതെ ഇത് ബൈക്ക് ഓടിക്കുന്നവരുടെ ശ്രദ്ധ വ്യതിചലിക്കാനും കാരണമാകും. വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കേണ്ട ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമല്ല പില്യണ്‍ റൈഡര്‍ക്ക് കൂടിയുണ്ടെന്ന് മനസ്സിലാക്കണം. എങ്കിലും ദീര്‍ഘദൂര യാത്രയെല്ലാം പോകുന്ന സമയത്ത് അസ്വസ്ഥതയുണ്ടായാല്‍ നമുക്ക് അനങ്ങാതിരിക്കാന്‍ പറ്റിയില്ലെന്ന് വരാം. ഇത്തരം സാഹചര്യത്തില്‍ സംഗതി ഡ്രൈവറെ അറിയിക്കുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ട ആദ്യത്തെ കാര്യം.

ബൈക്കിന്റെ പിന്നിലിരിക്കുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യാറുണ്ടോ? മികച്ച പില്യണ്‍ റൈഡറാകാന്‍ ശ്രദ്ധിക്കേണ്ടവ

അതിനു ശേഷം ടൂവീലര്‍ നിര്‍ത്തി വിശ്രമിക്കുകയോ ശരീരം ഒന്ന് ആയാസപ്പെടുത്തുകയോ ചെയ്ത ശേഷം യാത്ര തുടരാം. ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ റൈഡര്‍ അറിയാതെ പിന്‍സീറ്റ് യാത്രക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പെട്ടെന്നുള്ള ചലനങ്ങള്‍ റോഡപകടങ്ങള്‍ക്ക് കാരണമാകുമെന്ന കാര്യം നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം. അതുപോലെ തന്നെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ റൈഡറുടെ മേല്‍ ചാഞ്ഞിരിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. പിറകിലെ സീറ്റില്‍ യാത്രചെയ്യുമ്പോള്‍ ഡ്രൈവറുടെ ചുമലില്‍ റെസ്‌റ്റെടുക്കുന്നത് അപകടകരമാണ്.

ഡ്രൈവര്‍ ബ്രേക്ക് ചവിട്ടുമ്പോള്‍ ശരീരത്തിലേക്ക് ചായുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് സഡന്‍ ബ്രേക്കിടുമ്പോള്‍. മിക്ക മോട്ടോസൈക്കിളുകളിലും ഗ്രാബ് റെയില്‍ കാണും. അതില്‍ മുറുകെ പിടിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. ഇതിനൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് പില്യണ്‍ സീറ്റില്‍ ഇരുന്ന് ഉറങ്ങുന്നത്. പില്യണ്‍ റൈഡര്‍ ഉറങ്ങുന്നത് റൈഡറുടെ ജീവന് കൂടി ഭീഷണിയാണ്. അതിനാല്‍ പിന്‍സീറ്റിലിരുന്ന് ഉറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ക്ഷീണിതനാണെങ്കില്‍ ഇരുചക്രവാഹനങ്ങളുടെ പിറകിലിരുന്നുള്ള യാത്ര പരമാവധി ഒഴിവാക്കുക.

കുറഞ്ഞപക്ഷം നിങ്ങള്‍ ക്ഷീണിതനാണെന്ന കാര്യം റൈഡറെ അറിയിക്കുകയെങ്കിലും ചെയ്യണം. യാത്രക്കിടെ റൈഡറോട് സംസാരിച്ച് കെണ്ടിരിക്കുന്നത് ഉറക്കം വരാതിരിക്കാന്‍ സഹായിക്കും. അതുപോലെ ചുറ്റുംകാണുന്ന കാഴ്ചകള്‍ ആസ്വദിക്കാന്‍ ശ്രമിക്കുക. വഴിയില്‍ വല്ല ചായക്കടയും കണ്ടാല്‍ ഒരു ചായയോ കാപ്പിയോ വാങ്ങി കുടിക്കുന്നതും ഉറക്കം അകറ്റാന്‍ സഹായിക്കും. ഇതിന് പുറമെ ചെയ്യാന്‍ പാടില്ലാത്ത ഒന്നാണ് റോഡില്‍ എന്തെങ്കിലും പ്രത്യേകതയുള്ളതോ അത്ഭുതകരമായ കാഴ്ചകളോ കണ്ടാല്‍ അത് റൈഡറെ കാണിച്ച് കൊടുക്കുന്ന ശീലം ചിലര്‍ക്കെങ്കിലും ഉണ്ട്.

റോഡില്‍ പെട്ടെന്ന് ഒരു കുഴിയോ മറ്റോ കണ്ടാല്‍ അത് അയാളെ ഞെട്ടിപ്പിക്കുന്ന രീതിയില്‍ പറയാതെ വ്യക്തമായും സിംപിളായും പറയുക. പെട്ടെന്ന് കുഴിയോ ഗട്ടറോ വണ്ടി മൃഗങ്ങള്‍ കുറുകെ ചാടുന്നതോ കണ്ട ഞെട്ടലില്‍ പില്യണ്‍ റൈഡര്‍ അലറുകയോ ചെയ്താല്‍ അത് റൈഡറുടെ ശ്രദ്ധ തെറ്റിക്കും. നിങ്ങള്‍ ഒരു പില്യണ്‍ റൈഡര്‍ അല്ലേ എന്ന് ചിന്തിച്ച് ഒരിക്കലും മദ്യപിച്ച് വണ്ടിയില്‍ കയറരുത് എന്ന കാര്യവും ഓര്‍മിപ്പിക്കട്ടെ.

ഒരു കാറില്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ച് യാത്ര ചെയ്യുകയല്ല നിങ്ങള്‍ എന്ന് മനസ്സിലാക്കണം. മോട്ടോര്‍സൈക്കിളില്‍ പില്യണ്‍ സീറ്റില്‍ ആണെങ്കിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. അത് നിങ്ങളുടെ മസ്തിഷ്‌കത്തെ തളര്‍ത്തുന്നുവെന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. മികച്ച ഒരു പില്യണ്‍ റൈഡര്‍ ആകാന്‍ മുകളില്‍ പറഞ്ഞ ടിപ്പുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Tuesday, February 14, 2023, 8:30 [IST]
English summary
Common mistakes and tips to become a good pillion rider in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X