പുത്തൻ എൻഫീൽഡ് ഉടമൾക്ക് പറ്റാവുന്ന അക്കിടികൾ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

റോയൽ എൻഫീൽഡിന് ഇന്ത്യയിൽ വളരെ ശക്തമായ ഒരു ഫാൻ ബേസ് തന്നെയുണ്ട്, ബ്രാൻഡിന്റെ മോട്ടോർസൈക്കിളുകളിൽ നിന്നുള്ള മിക്കവാറും എല്ലാ മോഡലുകളും കസ്റ്റമൈസേഷൻ/ മോഡിഫിക്കേഷനുകൾക്ക് വളരെ മികച്ച ഫൗണ്ടേഷൻ നൽകുന്നു. അതുപോലെ, റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾക്കുള്ളത് പൊലുള്ള ആഫ്റ്റർ മാർക്കറ്റ് സപ്പോർട്ട് ഇന്ത്യയിൽ മറ്റൊന്നിനുമില്ല എന്ന് നിസംശയം പറയാം.

എന്നാൽ ഈ വൻതോതിലുള്ള ആഫ്റ്റർ മാർക്കറ്റ് സപ്പോർട്ട് കാരണം, പലപ്പോഴും തെറ്റായ ആക്സസറികളിലും പരിഷ്ക്കരണങ്ങളും പെട്ടു പോകാൻ വളരെ എളുപ്പമാണ്. ശരിയായ പാർട്സ്/ ആക്സസറികളെക്കുറിച്ചുള്ള ഒരു ബോധ്യം നമുക്ക് ആവശ്യമാണ്. പുതിയ റോയൽ എൻഫീൽഡ് ഉപഭോക്താക്കൾ മോട്ടോർ സൈക്കിളുകൾ പരിഷ്‌ക്കരിക്കുമ്പോൾ വരുത്തുന്ന അഞ്ച് സാധാരണ അബദ്ധങ്ങൾ ഏതെല്ലാം എന്ന് നമുക്ക് പരിശോധിക്കാം.

പുത്തൻ എൻഫീൽഡ് ഉടമൾക്ക് പറ്റാവുന്ന അക്കിടികൾ

എക്‌സ്‌ഹോസ്റ്റ്: റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ മുഖമുദ്രകളിലൊന്ന് എക്‌സ്‌ഹോസ്റ്റിൽ നിന്നുള്ള ആ 'മുഴക്കം' ആണ്. പുതിയ മോഡലുകൾ ഓൾഡ് സ്കൂൾ മോഡലുകളേക്കാൾ കൂടുതൽ നിശബ്ദമാണ്. അതിനാൽ കൂടുതൽ മുഴക്കത്തിനായി പലരും ആഫ്റ്റർ മാർക്കറ്റ് യൂണിറ്റുകൾക്ക് പിന്നാലെ പോവുന്നു. ഇവയുടെ കൂട്ടത്തിൽ മറ്റുള്ളവർക്ക് അരോചകമായി തോന്നുന്ന ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കാൻ കഴിയുന്ന വിലകുറഞ്ഞ നിരവധി ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റുകൾ ഉണ്ട്.

ഈ ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റുകൾ വലിയ ശബ്ദമുണ്ടാക്കുമ്പോൾ, അവ മോട്ടോർസൈക്കിളിന്റെ പെർഫോമെൻസിനേയും മൈലേജിനേയും കാര്യമായി ബാധിക്കും. കാര്യങ്ങൾ കൂടുതൽ വഷളാക്കാനും ഇടയുണ്ട്, ഈ എക്‌സ്‌ഹോസ്റ്റുകളുടെ ദീർഘകാല ഉപയോഗം പവർട്രെയിനിനെ പോലും നശിപ്പിക്കും എന്നത് ശ്രദ്ധിക്കണം. അത് കൂടാതെ ശബ്ദ മലിനീകരണത്തിന് പൊലീസിന്റെ പിടിയും വീണേക്കാം.

പുത്തൻ എൻഫീൽഡ് ഉടമൾക്ക് പറ്റാവുന്ന അക്കിടികൾ

അലോയി വീലുകൾ: പുതിയ റോയൽ എൻഫീൽഡ് ഉപയോക്താക്കൾ വരുത്തുന്ന ഏറ്റവും അപകടകരമായ മോഡിഫിക്കേഷനുകളിൽ ഒന്നാണിത്. അലോയി വീലുകൾ ഉപയോഗിച്ച് സ്‌പോക്ക് വീലുകൾ മാറ്റിസ്ഥാപിക്കുന്നത് കാണാൻ നല്ലതാണെന്ന് തോന്നുമെങ്കിലും, ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന മോശമായി നിർമ്മിച്ചതും ഒട്ടും ക്വാളിറ്റിയുമില്ലാത്ത വിലകുറഞ്ഞ അലോയി വീലുകൾ ഇന്ന് ധാരാളം മാർക്കറ്റിലുണ്ട്.

ഈ ചീപ്പ് അലോയി വീലുകൾ ഭാരമേറിയവയാവും, അതോടൊപ്പം റൈഡ് ക്വാളിറ്റിയെ ബാധിക്കുക്കയും ചെയ്യും. കൂടാതെ മോട്ടോർസൈക്കിളിന്റെ പെർഫോമെൻസിനേയും ഹാൻഡ്‌ലിംഗിനേയും സാരമായി ബാധിക്കുന്നു. വാസ്തവത്തിൽ, അവയിൽ ചിലത് എപ്പോൾ വേണമെങ്കിലും പൊട്ടിയേക്കാവുന്ന തരത്തിൽ വളരെ മോശമായി നിർമ്മിച്ചതായിരിക്കും.

പുത്തൻ എൻഫീൽഡ് ഉടമൾക്ക് പറ്റാവുന്ന അക്കിടികൾ

ഹാൻഡിൽബാറുകൾ: നിരവധി പുതിയ റോയൽ എൻഫീൽഡ് ഉപഭോക്താക്കളും തങ്ങളുടെ സ്റ്റോക്ക് ഹാൻഡിൽബാറുകൾ ആഫ്റ്റർ മാർക്കറ്റ് ഹാൻഡിൽബാറുകൾ ഉപയോഗിച്ച് അനാവശ്യമായി മാറ്റിസ്ഥാപിക്കുന്നു. ഷോയ്ക്കും ലുക്കിനും വേണ്ടി ഉപയോഗിക്കുന്ന വിലക്കുറവിൽ കിട്ടുന്ന ഈ ഹാൻഡിൽബാറുകൾ അസ്വാരസ്യം മാത്രമല്ല, ഒരു തട്ടോ മുട്ടോ ഉണ്ടായാൽ വളരെ എളുപ്പത്തിൽ തകരുകയും ചെയ്യും.

ഹെഡ്‌ലൈറ്റുകൾ: റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് വൈവിധ്യമാർന്ന ആഫ്റ്റർ മാർക്കറ്റ് ഹെഡ്‌ലാമ്പുകൾ സുലഭമായി ലഭ്യമാണ്. എന്നിരുന്നാലും, ഇവയിൽ ചില ആഫ്റ്റർമാർക്കറ്റ് ഹെഡ്‌ലൈറ്റുകൾ റോഡിലുടനീളം വെളിച്ചം സ്പ്രെഡ് ചെയ്യുകയും എതിരെ വരുന്ന ട്രാഫിക്കിനെ കണ്ണ് ചിമ്മിക്കുകയും അവരെ അല്പ സമയത്തേക്ക് എങ്കിലും അന്ധരാക്കുകയും ചെയ്യുന്നു. അവയിൽ ചിലതിന് സ്റ്റോക്ക് മോഡലിൽ ഉള്ളതിനേക്കാൾ അല്പം കുറവും കൂടുതലും ബ്രൈറ്റ്നെസ്സ് ഉത്പാദിപ്പിക്കുന്നു.

പുത്തൻ എൻഫീൽഡ് ഉടമൾക്ക് പറ്റാവുന്ന അക്കിടികൾ

ലെഗ് ഗാർഡ്: നിർഭാഗ്യവശാൽ ഒരു അപകടമുണ്ടായാൽ റൈഡറിന്റെ കാലുകളെ മികച്ച തോതിൽ സംരക്ഷിക്കുന്നതിനാൽ ലെഗ് ഗാർഡുകൾ വളരെ പ്രധാനപ്പെട്ട ഒരു സേഫ്റ്റി/ സുരക്ഷാ ആക്സസറിയാണ്. എന്നിരുന്നാലും, പലപ്പോഴും ലുക്സിന്റെ പിന്നാലെ പോവുമ്പോൾ അതിന്റെ ഉദ്ദേശ്യത്തിന് നേർവിപരീതമായി പ്രവർത്തിക്കുന്ന ചില ലോ ക്വാളിറ്റി ലെഗ് ഗാർഡുകൾ ഇന്ന് വിപണിയിൽ ഉണ്ട്. അതിനാൽ ലുക്കിൽ അല്ല വർക്കിലാണ് കാര്യം എന്ന് മനസിലാക്കി നല്ല ക്വാളിറ്റി ലെഗ് ഗാർഡുകൾ ഇൻസ്റ്റോൾ ചെയ്യുക.

More from DriveSpark

Article Published On: Friday, June 2, 2023, 13:54 [IST]
English summary
Common mistakes by new royal enfield owners while customising motorcycles explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X