CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

പുതിയ തലമുറ സെലേറിയോയുടെ S-CNG പതിപ്പ് മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിച്ചു. പെട്രോൾ, ഡീസൽ വില ഉയരുന്നതോടെ, കൂടുതൽ കൂടുതൽ ആളുകൾ CNG കാറുകളിലേക്ക് മാറുകയാണ്.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

CNG -ൽ പ്രവർത്തിക്കുന്ന കാറുകൾ ഉപയോഗിക്കാൻ കൂടുതൽ ലാഭകരമാണെന്നു മാത്രമല്ല, ടെയിൽ പൈപ്പ് എമിഷൻ കുറയ്ക്കുകയും ചെയ്യുന്നു, ഇത് അവയെ ഒരു ഗ്രീനർ ചോയിസാക്കി മാറ്റുന്നു.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

ഇന്ത്യൻ കാർ വിപണിയിലെ മാരുതി സെലേറിയോ S-CNG -യുടെ ഏറ്റവും വലിയ എതിരാളികളിലൊന്നാണ് ഹ്യുണ്ടായി സാൻട്രോ CNG. ഇവരിൽ ഏതാണ് മികച്ചതെന്ന് അറിയാൻ ഈ രണ്ട് കാറുകളുടെയും പേപ്പർ സ്പെസിഫിക്കേഷനുകൾ ഞങ്ങൾ ഒരു താരതമ്യം ചെയ്യാൻ പോവുകയാണ്.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

മാരുതി സെലേരിയോ CNG Vs ഹ്യുണ്ടായി സാൻട്രോ CNG -എക്സ്റ്റീരിയർ സ്റ്റൈലിംഗും അളവുകളും

പുതുതലമുറ മാരുതി സെലേറിയോ തികച്ചും സുന്ദരമായ ഒരു കാറാണ്. റൗണ്ടഡ് ട്രയാംഗുലർ ഹെഡ്‌ലാമ്പുകൾ, ഒരു സ്‌പോർട്ടി ഫ്രണ്ട് ഫെൻഡർ, ബൾബസ് ടെയിൽലൈറ്റുകൾ മുതലായവ ഇതിന് ലഭിക്കുന്നു.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

വാഹനത്തിന്റെ സൈഡ് പ്രൊഫൈൽ വളരെ ലളിതമാണ്, ബോഡി കളർ ORVM-കൾ (ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളോടെ), വീൽക്യാപ്പുകളുള്ള 14 ഇഞ്ച് സ്റ്റീൽ വീലുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ എന്നിവ ഉൾപ്പെടുന്നു.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

സെലേറിയോയെ അപേക്ഷിച്ച് ഹ്യുണ്ടായി സാൻട്രോയ്ക്ക് കൂടുതൽ അഗ്രസ്സീവ് രൂപകൽപനയുണ്ട്. ആംഗുലാർ ഹെഡ്‌ലാമ്പുകൾ, വലിയ കാസ്‌കേഡിംഗ് ഫ്രണ്ട് ഗ്രില്ല്, ട്രപസോയിഡൽ ടെയിൽ‌ലാമ്പുകൾ, വീൽ ക്യാപ്പുകളുള്ള 13 ഇഞ്ച് സ്റ്റീൽ വീലുകൾ, താരതമ്യേന ഒരു വലിയ ഗ്രീൻഹൗസ് ഏരിയ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, ബോഡി കളർ ORVM -കൾ (സംയോജിത ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയത്) എന്നിവ ലഭിക്കുന്നു.

Dimensions Maruti Celerio CNG Hyundai Santro CNG
Length 3,695mm 3,610mm
Width 1,655mm 1,645mm
Height 1,555mm 1,560mm
Wheelbase 2,435mm 2,400mm
CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

മാരുതി സെലേരിയോയ്ക്ക് നീളവും വീതിയും കണക്കിലെടുത്ത് ഹ്യുണ്ടായി സാൻട്രോയേക്കാൾ വലിപ്പം കൂടുതലാണ്, നീളം കൂടിയ വീൽബേസും വാഹനത്തിന് ലഭിക്കുന്നു. എന്നിരുന്നാലും, സാൻട്രോയ്ക്ക് സെലേറിയോയേക്കാൾ അൽപ്പം ഉയരമുണ്ട്. റോഡ് സാന്നിധ്യത്തിന്റെ കാര്യത്തിൽ, ഇവ തുല്യമാണ്. എന്നാൽ രണ്ട് കാറുകളും റോഡുകളിലെ മറ്റ് നിരവധി വാഹനങ്ങളാൽ എളുപ്പത്തിൽ മറയ്ക്കപ്പെടുന്നു.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

മാരുതി സെലേരിയോ CNG Vs ഹ്യുണ്ടായി സാൻട്രോ CNG -ഇന്റീരിയർ ഡിസൈനും സവിശേഷതകളും

മാരുതി ഹാച്ച്ബാക്കിന് താരതമ്യേന ലളിതമായ ഇന്റീരിയർ ഡിസൈനാണ്. ക്യാബിൻ ഡാർക്ക് ഇന്റീരിയർ തീമിലാണ് വരുന്നത്, എന്നിരുന്നാലും ഡാഷ്‌ബോർഡിന് യാത്രക്കാരുടെ ഭാഗത്ത് രസകരമായ ഒരു ഡിസൈൻ ഫീച്ചർ ഉണ്ട്.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

ഇതിന് ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വെർട്ടിക്കൽ സെന്റർ എസി വെന്റുകൾ, റൗണ്ട് സൈഡ് എസി വെന്റുകൾ, MID -യുള്ള അനലോഗ് സ്പീഡോമീറ്റർ (ടാക്കോ ഇല്ല), ധാരാളം കബ്ബി ഹോളുകൾ എന്നിവ ലഭിക്കുന്നു.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

പിൻവശത്ത് എസി വെന്റുകൾ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ഇൻഫോടെയിൻമെന്റ് സിസ്റ്റം ( ഒരു 2-ഡിൻ ഓഡിയോ സിസ്റ്റം പോലും ലഭ്യമല്ല) എന്നിവ ഒഴിവാക്കിയതിനാൽ വാഹനത്തിന്റെ എക്യുപ്മെന്റ് ലിസ്റ്റ് അല്പം നേർത്തതാണ്. മോഡലിന് ഓൾ ഡോർ പവർ വിൻഡോകളും, മാനുവൽ-ഡിമ്മിംഗ് ഐആർവിഎം, മാനുവൽ എസി മുതലായവയും ലഭിക്കുന്നു.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

കൂടാതെ, മുൻവശത്ത് മാരുതി ഹാച്ച്ബാക്കിന് ധാരാളം ഇടമുണ്ട്, എന്നിരുന്നാലും ഉയരമുള്ള ആളുകൾക്ക് പിൻ സീറ്റുകൾ ഇടുങ്ങിയതായി അനുഭവപ്പെടാം. പിൻസീറ്റിൽ മൂന്നു പേരെ ഇരുത്താൻ സാധ്യമാണ്, പക്ഷേ അത് സുഖകരമായ അനുഭവമായിരിക്കില്ല.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

ഹ്യുണ്ടായി സാൻട്രോയ്ക്ക് ബ്ലാക്ക് ബീജ് ഡ്യുവൽ-ടോൺ ഇന്റീരിയർ തീം ലഭിക്കുന്നു. ഇത് ക്യാബിനിനെ വായുസഞ്ചാരമുള്ളതും ഇടമുള്ളതുമാക്കുന്നു. ഉയരമുള്ള യാത്രക്കാർക്ക് പിൻസീറ്റിൽ ഞെരുക്കം അനുഭവപ്പെടുമെങ്കിലും, ഈ വലിപ്പത്തിലുള്ള ഒരു കാറിന് ഓഫർ ചെയ്യുന്ന സ്പെയ്സ് നല്ലതാണ്. പിന്നിലെ എസി വെന്റുകൾ അല്പം ആശ്വാസം നൽകുമെങ്കിലും, പിൻസീറ്റിൽ മൂന്ന് പേർ ഇരുന്നുള്ള യാത്ര തീർച്ചയായും അസ്വസ്ഥതയുണ്ടാകും.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

സാൻട്രോ CNG -യുടെ എക്യുപ്മെന്റ് ലിസ്റ്റിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം (മാഗ്ന ട്രിം മാത്രം), മാനുവൽ എസി, ഫിക്‌സഡ് ഹെഡ്‌റെസ്റ്റുകൾ, ഓൾ ഡോർ പവർ വിൻഡോകൾ മുതലായവ ഉൾപ്പെടുന്നു.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

ക്യാബിൻ രൂപകൽപ്പന ലളിതവും ഫംഗ്ഷണലുമാണ്, ധാരാളം സ്റ്റോറേജ് സ്‌പെയ്‌സുകളും കബ്ബി ഹോളുകളും ഹാച്ച് ഓഫർ ചെയ്യുന്നു. കൂടാതെ, ഇൻസ്ട്രുമെന്റ് കൺസോളിൽ സ്പീഡോയ്ക്കും ടാക്കോയ്ക്കും അനലോഗ് ഡയലുകളും മറ്റ് വിവരങ്ങൾക്ക് ഒരു MID സ്ക്രീനും അടങ്ങിയിരിക്കുന്നു.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

മാരുതി സെലേരിയോ CNG Vs ഹ്യുണ്ടായി സാൻട്രോ CNG -എഞ്ചിൻ സവിശേഷതകൾ

സാധാരണ സെലേറിയോയുടെ അതേ 1.0 ലിറ്റർ, നാച്ചുറലി ആസ്പിരേറ്റഡ്, ത്രീ സിലിണ്ടർ എഞ്ചിൻ തന്നെയാണ് മാരുതി സെലേറിയോ CNG -ക്കും ലഭിക്കുന്നത്. ഈ പവർപ്ലാന്റ് പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 65.26 bhp കരുത്തും 89 Nm torque ഉം ഉത്പാദിപ്പിക്കുന്നു, അതേസമയം ണളഉ -ൽ ഔട്ട്പുട്ട് 56.7 bhp ഉം 82.1 Nm ഉം ആയി കുറയുന്നു.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

ഹ്യുണ്ടായി സാൻട്രോ CNG 1.1 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-4 എഞ്ചിനിൽ നിന്ന് പവർ എടുക്കുന്നു. ഈ മോട്ടോർ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 68.9 bhp കരുത്തും 99 Nm torque ഉം CNG -ൽ പ്രവർത്തിക്കുമ്പോൾ 59.8 bhp കരുത്തും 85.3 Nm torque ഉം നൽകുന്നു.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!
Specifications Maruti Celerio Hyundai Santro
Engine 1.0-litre Naturally aspirated 1.1-litre Naturally aspirated
Power 65.26 PS (petrol)/56.7 PS (CNG) 68.9 PS (petrol)/59.8 PS (CNG)
Torque 89 Nm (petrol)/82.1 Nm (CNG) 99 Nm (petrol)/85.3 Nm (CNG)
Transmission 5-speed manual 5-speed manual

പവർ ഔട്ട്‌പുട്ടിലെ വ്യത്യാസം വളരെ വലുതല്ലെങ്കിലും, അല്പം വലിയ എഞ്ചിൻ കാരണം, ഹ്യുണ്ടായി സാൻട്രോ കൂടുതൽ ശക്തമാണ്. രണ്ട് കാറുകൾക്കും അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭിക്കൂ, ഈ രണ്ട് ഹാച്ച്ബാക്കുകളുടെയും പെട്രോൾ വേരിയന്റുകൾക്ക് AMT ഓപ്ഷനുകൾ ലഭ്യമാണ്.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

മാരുതി സെലേരിയോ CNG Vs ഹ്യുണ്ടായി സാൻട്രോ CNG -വില

മാരുതി സെലേരിയോ CNG VXi എന്ന ഒരൊറ്റ ട്രിം ഓപ്ഷനിൽ മാത്രമേ ലഭ്യമാവൂ, ഇതിന്റെ വില 6.58 ലക്ഷം രൂപയാണ്. മറുവശത്ത്, ഹ്യുണ്ടായി സാൻട്രോയ്ക്ക് മാഗ്ന, സ്പോർട്സ് എന്നിങ്ങനെ രണ്ട് ട്രിം ഓപ്ഷനുകൾ ലഭിക്കുന്നു. ഇവയുടെ വില യഥാക്രമം 6.09 ലക്ഷം രൂപയും 6.38 ലക്ഷം രൂപയുമാണ്.

CNG സെഗ്മെന്റിൽ കേമൻ ആര്? Maruti Celerio CNG vs Hyundai Santro CNG!

സെലെരിയോ ഈ സെഗ്മെന്റിലെ ഏറ്റവും പുതിയ ഓഫറാണെങ്കിലും, സാൻട്രോ കുറഞ്ഞ വിലയിൽ സജ്ജീകരിച്ചിരിക്കുന്നു, അങ്ങനെ മൊത്തത്തിൽ മികച്ച ചോയ്‌സ്. എന്നിരുന്നാലും, നിങ്ങൾക്ക് കൂടുതൽ ഇവും മികച്ച മൈലേജുമാണ് നോട്ടമോങ്കിൽ വേണമെങ്കിൽ, മാരുതി കുറച്ചുകൂടി മികച്ചതാണ്.

Most Read Articles

Malayalam
English summary
Comparing design features and specs of hyundai santro cng against new maruti celerio cng
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X