CNG കോംപാക്ട് സെഡാനുകളിൽ കേമൻ ആര്? Dzire CNG vs Tiago CNG vs Aura CNG
മാരുതി അടുത്തിടെ പുറത്തിറക്കിയ ഡിസയർ CNG, അതിന്റെ സെഗ്‌മെന്റിലെ മൂന്നാമത്തെ ക്ലീനർ ഫ്യുവൽ ഓപ്ഷൻ ലഭിക്കുന്ന മൂന്നാമത്തെ സെഡാനായി മാറിയിരിക്കുകയാണ്. 8.14 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നു, ഇത് നോർമൽ പെട്രോൾ വേരിയന്റുകളേക്കാൾ 95,000 രൂപ കൂടുതലാണ്.

ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ എന്നിവയുമായാണ് ഡിസയർ CNG മത്സരിക്കുന്നത്. ഓറയിലാണ് ആദ്യമായി ഓപ്‌ഷണൽ CNG ലഭിക്കുന്നത്, അടുത്തിടെ ടാറ്റ ടിഗോറിലും ഇത് അവതരിപ്പിച്ചു. മൂന്ന് സബ് കോംപാക്ട് സെഡാനുകളുടെ CNG വേരിയന്റുകൾ തമ്മിലുള്ള ഒരു സ്പെസിഫിക്കേഷൻ താരതമ്യം ഇതാ:

വേരിയന്റുകളും വിലകളും
| Maruti Dzire | Tata Tigor | Hyundai Aura |
| VXI - ₹8.14 Lakh | XZ - ₹7.69 Lakh | S - ₹7.74 Lakh |
| ZXI - ₹8.82 Lakh | XZ Plus - ₹8.29 Lakh | - |
ഡിസയർ, ടിഗോർ CNGകൾ രണ്ട് വേരിയന്റുകളിൽ ലഭിക്കും, അതേസമയം ഓറയ്ക്ക് അതിന്റെ മിഡ്-സ്പെക്ക് S വേരിയന്റിനൊപ്പം മാത്രമേ CNG ലഭിക്കൂ.

എന്നിരുന്നാലും, ഓറയുടെയും ടിഗോറിന്റെയും എൻട്രി ലെവൽ CNG വേരിയന്റുകൾക്ക് ഡിസയറിനേക്കാൾ 40,000 മുതൽ 45,000 രൂപ വരെ താങ്ങാനാവുന്ന വിലയുണ്ട്. ഡിസയറിന്റെ ടോപ്പ്-സ്പെക്ക് ZXI CNG -യെ സംബന്ധിച്ചിടത്തോളം, ഇതിന് ടിഗോർ XZ പ്ലസിനേക്കാൾ 53,000 വില കൂടുതലാണ്.

എഞ്ചിൻ സ്പെസിഫിക്കേഷനുകൾ
| Specs | Maruti Dzire | Tata Tigor | Hyundai Aura |
| Engine | 1.2-litre petrol | 1.2-litre petrol | 1.2-litre petrol |
| Power | 77 PS | 73.4 PS | 69 PS |
| Torque | 98.5 Nm | 95 Nm | 95.2 Nm |
| Transmission | 5-speed MT | 5-speed MT | 5-speed MT |
| Capacity | - | 60 litres | 65 litres |

മാരുതി ഡിസയർ CNG അതിന്റെ എതിരാളികളെ അപേക്ഷിച്ച് ശക്തമാണ്, കടലാസിൽ ടിഗോർ ഓറ എന്നിവയേക്കാൾ യഥാക്രമം 2.6 bhp, 8.0 bhp കൂടുതൽ കരുത്ത് ഇത് നൽകുന്നു, അതോടൊപ്പം torque കണക്കുകളും ബെസ്റ്റ് ഇൻ-ക്ലാസ് ആണ്.

ടിഗോറിന് മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്, മറ്റുള്ളവർക്ക് നാല് സിലിണ്ടർ യൂണിറ്റാണ് ലഭിക്കുന്നത്. എല്ലാം സ്റ്റാൻഡേർഡായി അഞ്ച്-സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം വരുന്നു.

ഫ്യുവൽ ഇക്കോണമി/ മൈലേജ്
| Maruti Dzire | Tata Tigor | Hyundai Aura |
| 31.12 km/kg | 26.49 km/kg | 28 km/kg |

അവകാശപ്പെട്ട ഇന്ധനക്ഷമത കണക്കുമായി മാരുതി ഡിസയർ വീണ്ടും എതിരാളികളെ പിന്തള്ളി ഒന്നാം സ്ഥാനത്താണ്. ഇത് ലിറ്ററിന് 31.12 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു, ഇത് ടിഗോറിനേക്കാൾ ലിറ്ററിന് 4.5 കിലോമീറ്ററും ഓറയേക്കാൾ ലിറ്ററിന് 3.0 കിലോമീറ്ററും കൂടുതലുമാണ്.

വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ
മാരുതി ഡിസയർ:
1. VXI CNG
* സ്റ്റീൽ വീലുകൾ
* ORVM-മൌണ്ട് ചെയ്ത ടേൺ ഇൻഡിക്കേറ്ററുകൾ
* ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കൾ
* ബ്ലൂടൂത്ത് എനേബിൾഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം
* സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ
* റിയർ സെന്റർ ആംറെസ്റ്റ്
* ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്

2. ZXI (VXI-ഉള്ളതിനൊപ്പം):
* അലോയി വീലുകൾ
* 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം
* ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ
* പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്
* ഓട്ടോമാറ്റിക് എസി

ടാറ്റ ടിഗോർ:
1. XZ CNG
* സ്റ്റീൽ വീലുകൾ
* ഫ്രണ്ട് ഫോഗ് ലാമ്പുകൾ
* ORVM-മൌണ്ട് ചെയ്ത ടേൺ ഇൻഡിക്കേറ്ററുകൾ
* ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കൾ
* ബ്ലൂടൂത്ത് എനേബിൾഡ് ഇൻഫോടെയിൻമെന്റ്
* സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ
* റിയർ സെന്റർ ആംറെസ്റ്റ്
* ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
* പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്

2. XZ പ്ലസ് CNG (XZ-ഉള്ളതിനൊപ്പം)
* ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ
* 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം
* ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ
* പിൻ പാർക്കിംഗ് ക്യാമറ
* ഓട്ടോ-ഫോൾഡ് ORVM-കൾ
* റെയിൻ സെൻസിംഗ് വൈപ്പറുകൾ
* ഓട്ടോമാറ്റിക് എസി
* ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്

ഹ്യുണ്ടായി ഓറ:
S CNG
* സ്റ്റീഷ വീലുകൾ
* ഇലക്ട്രക്കലായി ക്രമീകരിക്കാവുന്ന ORVM-കൾ
* ബ്ലൂടൂത്ത് എനേബിൾഡ് ഇൻഫോടെയിൻമെന്റ്
* സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ
* ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്
* ഫ്രണ്ട് ഫോഗ് ലാമ്പുകൾ

മാരുതി ഡിസയർ vs ടാറ്റ ടിഗോർ vs ഹ്യുണ്ടായി ഓറ
മൂന്നെണ്ണത്തിൽ, ടിഗോറാണ് ഏറ്റവും കൂടുതൽ ഫീച്ചറുകൾ നിറഞ്ഞതും ഏറ്റവും താങ്ങാനാവുന്നതുമായ എൻട്രി ലെവൽ CNG കാർ. ഓറ CNG -ക്ക് ഇപ്പോൾ, അത് ഒരൊറ്റ വേരിയന്റിൽ മാത്രം വിൽക്കുന്നു എന്നൊരു പോരായ്മ ഉണ്ട്. ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ, ടിഗോർ ഡിസയറിനേക്കാൾ മികച്ചതാണ്, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ-ഫോൾഡ് ORVM-കൾ, ഒരു റിയർ പാർക്കിംഗ് ക്യാമറ എന്നീ ഫീച്ചറുകൾ മാരുതിക്ക് മുകളിൽ ഒരു മേൽകൈയായി ടാറ്റ മോഡലിനുണ്ട്.


Click it and Unblock the Notifications








