Hyundai i20 N-Line vs i20; നോർമൽ ഹോട്ട് ഹാച്ചുകളുടെ സമാനതകളും വ്യത്യാസങ്ങളും
ഇന്ത്യൻ വാഹന വ്യവസായത്തിലെ ട്രെൻഡുകൾ വളരെ വേഗത്തിൽ മാറുന്നു. സമയം മാറുന്നത് അനുസരിച്ച് ഈ പ്രവണതയും മാറുന്നു. പിൽകാലത്ത് സെഡാനുകൾ വിപണി വാണിരുന്നു എങ്കിൽ ഇപ്പോൾ എസ്‌യുവികളും ഹാച്ച്ബാക്കുകളുമാണ് ആ സ്ഥാനം കൈയ്യടക്കുന്നത്.

ഹാച്ച്ബാക്കുളിലേക്ക് അല്പ്ം ആഴത്തിൽ നോക്കിയാൽ, പ്രീമിയം ഹാച്ച്ബാക്കുകളും ഹോട്ട് ഹാച്ച്ബാക്കുകളും നമുക്ക് കാണാൻ കഴിയും. ഇപ്പോൾ ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ Hyundai -ൽ നിന്നാണ് ഹോട്ട് ഹാച്ച് വിഭാഗത്തിലേക്കുള്ള ഏറ്റവും പുതിയ മോഡൽ എത്തിയിരിക്കുന്നത്.

Hyundai അടുത്തിടെ പുതിയ i20 N-Line അവതരിപ്പിച്ചു. എന്നാൽ പരമ്പരാഗത i20 -യുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് എങ്ങനെയുണ്ട്? എന്തെങ്കിലും വലിയ നവീകരണങ്ങൾ വാഹനത്തിലുണ്ടോ അതോ മാറ്റങ്ങൾ എക്സ്റ്റീരിയർ സൗന്ദര്യ ഘടകങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ? നമുക്ക് നോക്കാം!

ആരംഭിക്കുന്നതിന് മുമ്പ്, രണ്ട് വാഹനങ്ങളും തമ്മിലുള്ള സമാനതകൾ എന്തൊക്കെയാണെന്ന് നോക്കാം

എഞ്ചിനും ട്രാൻസ്മിഷനും
Hyundai i20, Hyundai i20 N-Line എന്നിവ ഒരേ പവർട്രെയിനും ഡ്രൈവ് ട്രെയിനും പങ്കിടുന്നു. ഇരു കാറുകളും 1.0 ലിറ്റർ ടർബോ പെട്രോൾ മോട്ടോറുമായാണ് വരുന്നത്.
| Engine | 998cc T-GDi G3LC Turbo Petrol |
| Power | 118hp6,000rpm |
| Torque | 172Nm1,500rpm |
| Fuel Efficiency (ARAI Claimed) | 20 kmpl |

ഈ മോട്ടോറിന് 120 bhp പരമാവധി കരുത്തും 172 Nm പീക്ക് torque ഉം സൃഷ്ടിക്കാൻ കഴിയും.
ട്രാൻസ്മിഷനെക്കുറിച്ച് പറയുമ്പോൾ, ഇവിടെയാണ് Hyundai -ക്ക് ഒരു മാനുവൽ ട്രാൻസ്മിഷൻ നൽകാമായിരുന്നു എന്ന് ഞങ്ങൾക്ക് തോന്നിയത്. പൂർണ്ണ മാനുവൽ ഓപ്ഷനു പകരം, പുതിയ Hyundai i20 N-Line രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായാണ് വരുന്നത്. ഇതിൽ ഏഴ്-സ്പീഡ് DCT -യും ആറ് സ്പീഡ് iMT -യും ഉൾപ്പെടുന്നു.

Hyundai i20 vs i20 N-Line എക്സ്റ്റീരിയർ ലുക്ക്സ്
ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ, രണ്ട് i20- -കൾക്കും ഒരേ ഡിസൈൻ ലഭിക്കുന്നു. കൂടാതെ, ബമ്പറിലും സൈഡ് സ്കേർട്ടുകളിലും ചില റെഡ് ആക്സന്റുകൾ ഒഴികെ i20 N-Line നോർമൽ മോഡലുമായി ധാരാളം ഘടകങ്ങൾ പങ്കിടുന്നു.

വീണ്ടും, i20 N-Line -ൽ, Hyundai -ക്ക് ഇന്റർനാഷണൽ സ്പെക്ക് i20 N-Line -ൽ വാഗ്ദാനം ചെയ്യുന്ന പൂർണ്ണ എൽഇഡി ഹെഡ്‌ലൈറ്റുകളും നൽകാമായിരുന്നു.
നോർമൽ i20 -യെ അപേക്ഷിച്ച് N-Line -ന് സ്പോർട്ടിയും കുറച്ച് കൂടുതൽ അഗ്രസ്സീവുമായ ഫ്രണ്ട്, റിയർ ബമ്പറുകൾ ലഭിക്കുന്നു.

വശങ്ങളിലേക്ക് നീങ്ങുമ്പോൾ, റെഡ് പൈപ്പിംഗുകളോടൊപ്പം പുനർരൂപകൽപ്പന ചെയ്ത സൈഡ് സ്കേർട്ടുകളും 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളുമാണ് പ്രധാന മാറ്റങ്ങൾ.

പിൻഭാഗമാണ് N-Line ബാഡ്ജിനെ ശരിക്കും ന്യായീകരിക്കുന്നത്. സ്പോർട്ടിയർ ബമ്പറിനൊപ്പം, ഈ ഹോട്ട് ഹാച്ച് ഇത്തവണ ട്വിൻ-ടിപ്പ് എക്‌സ്‌ഹോസ്റ്റും വാഗ്ദാനം ചെയ്യുന്നു. ഈ മോഡലിൽ ഇവ ഫേക്ക് അല്ല, പകരം, എക്‌സ്‌ഹോസ്റ്റിൽ നിന്നുള്ള സ്പോർട്ടി നോട്ട് കാതുകൾക്ക് സംഗീതമാണ്.

ഇന്റീരിയർ
അകത്തും ഇതേ അവസ്ഥയാണ്, രണ്ട് ഹാച്ച്ബാക്കുകളും ഒരേ ഇന്റീരിയർ ലേയൗട്ട് പങ്കിടുന്നു. എന്നാൽ സ്പോർട്ടിനെസ്സിനെ ന്യായീകരിച്ച്, i20 N-Line -ന് ധാരാളം കോസ്മെറ്റിക്, കളർ അപ്ഡേറ്റുകൾ ലഭിക്കുന്നു.

അകത്ത്, Hyundai i20 N-Line -ന് നിലവിലുള്ള പൂർണ്ണ ബ്ലാക്ക് ഇന്റീരിയറിലും റെഡ് ആക്സന്റുകൾ ലഭിക്കുന്നു. അതോടൊപ്പം, ആംബിയന്റ് ലൈറ്റിംഗിന് കാറിന് ചുവന്ന നിറവും ലഭിക്കുന്നു. അടുത്തതായി, N-Line ന് ചെക്കേർഡ് ഫ്ലാഗിനൊപ്പം N ലോഗോ സീറ്റുകളിൽ കൊത്തിവെച്ചിരിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളായ iMT, DCT എന്നിവയിലെ ഷിഫ്റ്റ് നോബിലും N-Line ലോഗോ പ്രകടമാണ്.

N-line വാഗ്ദാനം ചെയ്യുന്ന പരമ്പരാഗത i20 -യ്ക്ക് മുകളിലുള്ള മറ്റൊരു നവീകരണം, ഒരു മികച്ച പ്രീമിയം ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലാണ്. DCT വേരിയന്റിൽ ഇത് പാഡിൽ ഷിഫ്റ്ററുകൾക്കൊപ്പം വരുന്നു.

N-Line -ലെ ട്രൂ അപ്ഗ്രേഡുകൾ, ഡ്രൈവിംഗ് ഡൈനാമിക്സ്
പുതിയ N-Line വേരിയന്റിലെ ഏറ്റവും പ്രധാനപ്പെട്ട നവീകരണം അതിന്റെ ഡ്രൈവിംഗ് ഡൈനാമിക്സാണ്. പുതിയ ഹോട്ട് ഹാച്ച് വേരിയന്റിന് സ്പോർട്ടിയറും കുറച്ച് കടുപ്പമേറിയതുമായ സസ്പെൻഷൻ സജ്ജീകരണവും ലഭിക്കുന്നു. ഇത് സ്റ്റിയറിംഗിലെ ഫീഡ്ബാക്ക് വർധിപ്പിക്കുകയും ബോഡി റോൾ കുറയ്ക്കുകയും ചെയ്യുന്നു.

അതോടൊപ്പം, പുതിയ i20 N- Line ഹാച്ചിന്റെ ബ്രേക്ക് ബൈറ്റ് വർധിപ്പിക്കുന്നതിന് നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകളും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.
എന്നാൽ ദുഃഖകരമായ കാര്യം രണ്ട് കാറുകളും സമാനമായ പവർട്രെയിനും ഡ്രൈവ്‌ട്രെയിനും പങ്കിടുന്നു എന്നതാണ്.

പ്രതീക്ഷിക്കുന്ന വില
പുതുതലമുറ Hyundai i20 കഴിഞ്ഞ വർഷം നിരവധി മാറ്റങ്ങളോടെ ബ്രാൻഡ് അവതരിപ്പിച്ചു. ഈ മാറ്റങ്ങളുടെ എല്ലാം പിന്നാലെ പെട്ടെന്നുള്ള വിലവർധനയും വന്നു. അതിനാൽ, നിലവിൽ Hyundai i20 അതിന്റെ വിഭാഗത്തിലെ ഏറ്റവും വിലയേറിയ ഹാച്ച്ബാക്കാണ്.

ഇപ്പോൾ N-Line വേരിയന്റ് അവതരിപ്പിക്കുന്നതോടെ വില ഇനിയും ഉയരും. N6, N8 എന്നിങ്ങനെ രണ്ട് ട്രിമ്മുകളിൽ N-Line Hyundai വാഗ്ദാനം ചെയ്യും. N6 സ്പോർട്സ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, N8 അസ്ത ട്രിമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

വിലയെക്കുറിച്ച് പറയുമ്പോൾ, Hyundai i20 -യുടെ ടോപ്പ് എൻഡ് ട്രിമിന് 11.40 ലക്ഷം രൂപയാണ് വില. എന്നാൽ അപ്‌ഡേറ്റുകൾക്കൊപ്പം, പരമ്പരാഗത വേരിയന്റിനേക്കാൾ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ അധിക വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








