ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന് കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

ഓല ഇലക്ട്രിക് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓല S1 ഇലക്ട്രിക് സ്കൂട്ടറിന് 99,999 രൂപയും ഓല S1 പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

ഈ രണ്ട് ഓല മോഡലുകളും തമ്മിൽ നമുക്ക് ഒന്ന് താരതമ്യം ചെയ്യാം, കൂടാതെ S1 Pro- ൽ 30,000 രൂപയ്ക്ക് എന്താണ് കൂടുതൽ എന്നും നോക്കാം.

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

ഓല S1 Vs ഓല S1 പ്രോ സവിശേഷതകൾ

Specifications S1 S1 Pro
Battery 2.98KWh 3.97KWh
Electric Motor Output 5.5KW 5.5KW
Peak Power 8.5KW 8.5KW
Fast Charging Time 75km in 18 minutes 75km in 18 minutes
Normal Charging Time (0 to 100%) 4 hr 48 min 6 hr 30 min
Range (ARAI) 121km 181km

രണ്ട് സ്കൂട്ടറുകളിലും ഒരേ ഇലക്ട്രിക് മോട്ടോർ ബെൽറ്റ് ഡ്രൈവ് ഫൈനൽ ഡ്രൈവ് സംവിധാനമാണുള്ളത്. എന്നിരുന്നാലും, വ്യത്യാസം ബാറ്ററി പാക്കിലാണ്, ഇവിടെ S1 മോഡലിൽ ലോവർ-സ്പെക്ക് ലിഥിയം-അയൺ യൂണിറ്റ് അവതരിപ്പിക്കുന്നു, ഇത് പരമാവധി 121 കിലോമീറ്റർ റൈഡിംഗ് ശ്രേണി നൽകുന്നു (ARAI സാക്ഷ്യപ്പെടുത്തിയത്). S1 പ്രോയുടെ ബാറ്ററി പായ്ക്ക് കൂടുതൽ കരുത്തുറ്റതാണ്, അത് പരമാവധി 181 കിലോമീറ്റർ ശ്രേണി നൽകുന്നു.

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

ബാറ്ററി പായ്ക്ക് വ്യത്യസ്തമായതിനാൽ, സാധാരണ ചാർജിംഗ് സമയവും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒപ്റ്റിമൽ ഡ്യൂറബിലിറ്റി, പെർഫോമെൻസ്, ശ്രേണി, സുരക്ഷ എന്നിവയ്ക്കായി ബാറ്ററി നിരീക്ഷിക്കാൻ സജീവമായി പ്രവർത്തിക്കുന്ന ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും (BMS) ഇരു സ്കൂട്ടറുകളും ഫീച്ചർ ചെയ്യുന്നു.

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

ഓല S1 Vs ഓല S1 പ്രോ പെർഫോമൻസ്

Performance S1 S1 Pro
Acceleration (0 to 40kmph) 3.6 seconds 3 seconds
Acceleration (0 to 60kmph) 7 seconds 5 seconds
Top speed 90kmph 115kmph
Ride modes Normal & Sports Normal, Sports & Hyper

115 കിലോമീറ്റർ വേഗതയിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്കൂട്ടറാണ് ഓല S1 പ്രോ. അതുപോലെ നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളേക്കാൾ താരതമ്യേന വേഗതയുള്ളതാണ് S1. S1 -ൽ ഹൈപ്പർ റൈഡ് മോഡിന്റെ അഭാവമാണ് പരമാവധി വേഗത പരിമിതപ്പെടുത്തുന്നത്. രണ്ട് സ്കൂട്ടറുകളും പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ സ്പീഡ് വളരെ വേഗത്തിൽ കൈവരിക്കുന്നു.

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

ഓല S1 Vs ഓല S1 പ്രോ അളവുകൾ

Dimensions S1 S1 Pro
Length 1859mm 1859mm
Width 712mm 712mm
Height 1160mm 1160mm
Wheelbase 1359mm 1359mm
Seat Height 792mm 792mm
Seat Length 738mm 738mm
Ground Clearance 165mm 165mm
Kerb Weight 121kg 125kg
Boot Space 36 litres 36 litres

S1, S1 പ്രോ എന്നിവ ഒരേപോലെ നിർമ്മിച്ചതാണെന്ന് ഇത് കാണിക്കുന്നു. എന്നിരുന്നാലും, ഭാരം കൂടിയ ബാറ്ററി പായ്ക്ക് കാരണം, S1 പ്രോയ്ക്ക് S1 -നെക്കാൾ നാല് കിലോഗ്രാം ഭാരം കൂടുതലാണ്.

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

36 ലിറ്ററുമായി ഒരു ഇലക്ട്രിക് സ്കൂട്ടറിനായി ഏറ്റവും വലിയ അണ്ടർ സീറ്റ് സ്റ്റോറേജ് വാഗ്ദാനം ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞു, ഓല അവകാശപ്പെടുന്നത് പ്രകാരം രണ്ട് ഹെൽമെറ്റുകൾ ഇതിൽ സൂക്ഷിക്കാൻ കഴിയും.

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

ഓല S1 Vs ഓല S1 പ്രോ സവിശേഷതകൾ

Features S1 S1 Pro
Instrument cluster 7-inch TFT 7-inch TFT
Proximity keyless entry Present Present
Remote boot Present Present
Calls, SMS & phonebook Present Present
Side-stand alert Present Present
Geo-fencing Present Present
4G, Wifi, Bluetooth Present Present
Onboard navigation Present Present
Limp home mode Present Present
Reverse mode Present Present
Hill hold Not Present Present
Cruise control Not Present Present
Voice assistant Not Present Present
HMI moods with sounds Present Present

S1, S1 പ്രോ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്ന ഏറെ കുറേ എല്ലാ കാര്യങ്ങളും ഒരു പോലെ അവതരിപ്പിക്കുന്നു. എന്നിരുന്നാലും, ഉയർന്ന ശ്രേണിയും ഉയർന്ന വേഗതയും കൂടാതെ S1 പ്രോയുടെ അധിക വിലയ്ക്ക്, സ്കൂട്ടറിന് വോയ്‌സ് അസിസ്റ്റന്റ്, ഹിൽ ഹോൾഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയും ലഭിക്കും.

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

ഈ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് കരുത്തേകുന്നത് 3GB റാമുള്ള ഒക്ടാ കോർ പ്രോസസ്സറാണ്, കൂടാതെ സ്മാർട്ട് ഫീച്ചറുകൾക്കായുള്ള വൈഫൈ, ബ്ലൂടൂത്ത്, 4G കണക്റ്റിവിറ്റി എന്നിവയും തടസ്സമില്ലാത്ത അനുഭവത്തിനായി ബ്രാൻഡിന്റെ മൂവ്-OS -ഉം ഫീച്ചർ ചെയ്യുന്നു.

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

രണ്ട് സ്കൂട്ടറുകൾക്കും കമ്പനി വാഗ്ദാനം ചെയ്യുന്ന നാല് യൂസർ പ്രൊഫൈലുകൾ വഴി പ്രവർത്തനക്ഷമമാക്കിയ കീലെസ് പ്രോക്സിമിറ്റി എൻട്രിയും ലഭിക്കുന്നു. ഓരോ പ്രൊഫൈലിനും അതിന്റേതായ ക്രമീകരണങ്ങൾ ഉണ്ടായിരിക്കാം, അത് സ്കൂട്ടർ സ്റ്റാർട്ടാക്കുമ്പോൾ ക്രമീകരിക്കും. ബ്രാൻഡിന്റെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴി പ്രോക്സിമിറ്റി ലോക്ക് അല്ലെങ്കിൽ അൺലോക്ക് പ്രവർത്തനക്ഷമമാക്കാം.

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

AI- സഹായത്തോടെയുള്ള വോയ്സ് അസിസ്റ്റന്റ് വഴി സ്കൂട്ടറുമായി സംവദിക്കാൻ സഹായിക്കുന്നതിന് S1, S1 പ്രോ എന്നിവയിൽ ഒരു ഓൺബോർഡ് സ്പീക്കറും മൈക്കുമുണ്ട്. കൂടാതെ, സ്കൂട്ടറുകളിൽ ആന്റി-തെഫ്റ്റ് അലേർട്ട് സിസ്റ്റം, ജിയോ-ഫെൻസിംഗ്, ഫ്ലേം-റിട്ടാർഡന്റ്, വാട്ടർ & ഡസ്റ്റ് റസിസ്റ്റൻസ് എന്നിവയുള്ള ബാറ്ററിയുമുണ്ട്. ബ്രേക്കുകളുടെ മികച്ച മെയിന്റനൻസിനായി കമ്പനി ബ്രേക്ക് പാഡ് വെയർ സെൻസറും വാഗ്ദാനം ചെയ്യുന്നു.

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

ഓല S1 Vs ഓല S1 പ്രോ നിറങ്ങൾ

അഞ്ച് മാറ്റ് കളർ സ്കീമിലാണ് ഓല S1 വാഗ്ദാനം ചെയ്യുന്നത്.

* സിൽവർ

* സ്കൈ ബ്ലൂ

* റെഡി

* ബ്ലാക്ക്

* യെല്ലോ

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

എന്നിരുന്നാലും, ഓല S1 പ്രോയ്ക്ക് മുഴുവൻ 10 കളർ ഓപ്ഷനുകൾ ലഭിക്കുന്നു, അതിൽ നാല് ഗ്ലോസ് പെയിന്റ് സ്കീമുകൾ ഉൾപ്പെടുന്നു.

* സിൽവർ

* സ്കൈ ബ്ലൂ

* റെഡി

* ബ്ലാക്ക്

* യെല്ലോ

* ഗ്രേ

* ഗ്ലോസ് പർപ്പിൾ

* ഗ്ലോസ് പിങ്ക്

* ഗ്ലോസ്സ് ബ്ലാക്ക്

* ഗ്ലോസ് ബ്ലൂ

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

ഓല S1 Vs ഓല S1 പ്രോ ഡിസൈൻ

ഓല രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾക്കും ഒരേ ഡിസൈൻ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ടെയിൽലാമ്പിന് മുകളിലുള്ള സ്കൂട്ടറിന്റെ പിൻഭാഗത്ത് നൽകിയിട്ടുള്ള വേരിയന്റ് ബാഡ്ജിംഗ് ഉപയോഗിച്ച് അവ ദൃശ്യപരമായി വേർതിരിച്ചറിയാൻ കഴിയും.

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

ലളിതമായി കാണപ്പെടുന്ന ഫ്രണ്ട് ഏപ്രൺ മധ്യഭാഗത്ത് ഓല ബാഡ്‌ജിനൊപ്പം സ്‌കൂട്ടറിന്റെ സവിശേഷതയാണ്. എൽഇഡി ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട ട്വിൻ-പോഡ് എൽഇഡി സെറ്റപ്പ് ഫീച്ചർ ചെയ്യുന്ന ഹെഡ്‌ലാമ്പ് ക്ലസ്റ്ററാണ് സ്‌കൂട്ടറിന്റെ മുൻവശത്തുള്ള മറ്റൊരു സവിശേഷത.

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

മറ്റ് സവിശേഷതകൾ:

* തിരശ്ചീനമായി സ്ഥാപിച്ചിട്ടുള്ള എൽഇഡി ടെയിൽ ലാമ്പുകൾ

* എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ

* ബോഡി വർക്കിൽ സംയോജിപ്പിച്ചിരിക്കുന്ന റിയർ ഫുട്ട് റെസ്റ്റ്

* കോണ്ടൂർ സീറ്റുകൾ

* അലോയി വീലുകൾ

* 36 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്

* റിയർ ഗ്രാബ് റെയിലുകൾ

* ഫ്രണ്ട് സ്റ്റോറേജ് പോക്കറ്റുകൾ

* ലഗേജ് ഹുക്ക്

* റബ്ബർ-ലൈൻഡ് ഫ്രണ്ടി ഫുട്‌വെൽ

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

ഓല S1 Vs ഓല S1 പ്രോ മെക്കാനിക്കലുകൾ

മെക്കാനിക്കലായി, S1, S1 പ്രോ എന്നിവ അതേപടി നിലനിൽക്കുന്നു.

സസ്പെൻഷൻ

* ഫ്രണ്ട്: സിംഗിൾ ഫോർക്ക്

* റിയർ: മോണോ-ഷോക്ക്

ബ്രേക്കുകൾ

* ഫ്രണ്ട്: 220 mm ഡിസ്ക്

* റിയർ: 180 mm ഡിസ്ക്

വീലുകളും ടയറുകളും

* ഫ്രണ്ട്: 12-ഇഞ്ച് (110/70)

* റിയർ: 12 ഇഞ്ച് (110/70)

ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

ഓല S1, S1 പ്രോ വില, വിൽപ്പന & ഡെലിവറികൾ

നേരത്തെ സൂചിപ്പിച്ചതുപോലെ, സ്കൂട്ടറിന്റെ വില 99,999 രൂപയിൽ ആരംഭിക്കുന്നു, സബ്‌സിഡികളില്ലാതെ എക്സ്-ഷോറൂം വിലയാണിത്. 2,999 രൂപ മുതൽ ആരംഭിക്കുന്ന EMI -കളുള്ള ആകർഷകമായ ഫിനാൻസ് സ്കീമുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു, രാജ്യത്തെ മിക്ക ബാങ്കുകളുമായി കമ്പനി കണക്ട് ചെയ്തിരിക്കുന്നു.

Prices S1 S1 Pro
Gujarat ₹79,999 ₹1.09 lakh
Delhi ₹85,099 ₹1.10 lakh
Rajasthan ₹89,968 ₹1.19 lakh
Maharashtra ₹94,999 ₹1.24 lakh
Other Cities ₹99,999 ₹1.29 lakh
ഓല ഇലക്ട്രിക് സഹോദരങ്ങൾ തമ്മിൽ 30,000 രൂപയുടെ വ്യത്യാസത്തിന്റെ കാര്യമെന്ത്? S1 & S1 പ്രോ മോഡലുകൾ മാറ്റുരയ്ക്കാം

സ്കൂട്ടർ റിസർവ് ചെയ്ത ഉപഭോക്താക്കൾക്ക് 2021 സെപ്റ്റംബർ 8 മുതൽ സ്കൂട്ടർ വാങ്ങാം. ഡെലിവറികൾ ഒക്ടോബറിൽ ആരംഭിക്കുമെന്ന് പറയപ്പെടുന്നു, 1000 നഗരങ്ങളിൽ വാഹനങ്ങൾ വിതരണം ചെയ്യാൻ ഓല ലക്ഷ്യമിടുന്നു.

Most Read Articles

Malayalam
English summary
Comparison between ola s1 and s1 pro electric scooters details and features checked
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X