കൊമ്പനും വമ്പനും! സ്പെക്കിലും ഫീച്ചറുകളിലും കേമൻ ആര്? Innova Hycross -ഉം Carnival -ഉം തമ്മിൽ മാറ്റുരയ്ക്കാം

ടൊയോട്ട ഇന്നോവ ഹൈക്രോസ് അടുത്ത വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്താൻ ഒരുങ്ങുകയാണ്. ഇതിനുള്ള പ്രീ-ലോഞ്ച് ബുക്കിംഗുകൾ ഇതിനകം നിർമ്മാതാക്കൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വാഹന മേഖലയിൽ ഇതിന് നേരിട്ടുള്ള എതിരാളികളില്ലെങ്കിലും, കൂടുതൽ ആഢംബരപൂർണമായ കിയ കാർണിവലിന്റെ താങ്ങാനാവുന്ന ഒരു എതിരാളിയായി ഹൈക്രോസിനെ കാണാൻ കഴിയും. അത് മനസ്സിൽ വെച്ചുകൊണ്ട്, ഇരു മോഡലുകളും നമുക്ക് ഒന്ന് താരതമ്യം ചെയ്യാം.

എഞ്ചിൻ:

ടൊയോട്ട ഇന്നോവ ഹൈക്രോസിന് ഒരു 2.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, ഒരു സെൽഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു. ഇതിൽ ആദ്യത്തെ മോട്ടോർ 174 PS പവറും 205 Nm torque ഉം പുറപ്പെടുവിക്കുന്നു. സെൽഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പം വരുന്ന യൂണിറ്റ് 186 PS പവറും 206 Nm torque ഉം സൃഷ്ടിക്കുന്നു.

കൊമ്പനും വമ്പനും! സ്പെക്കിലും ഫീച്ചറുകളിലും കേമൻ ആര്? Innova Hycross -ഉം Carnival -ഉം തമ്മിൽ മാറ്റുരയ്ക്കാം

മറുവശത്ത് കിയ കാർണിവലിൽ ഡീസൽ എഞ്ചിൻ മാത്രമേ ലഭ്യമാകൂ. എഞ്ചിൻ 200 PS പവറും 440 Nm torque ഉം പുറപ്പെടുവിക്കുന്നു. ഇവ രണ്ടിൽ വെച്ച് കിയ കാർണിവൽ ഏറ്റവും ശക്തവും ടോർകിയറുമാണ്. രണ്ട് എംപിവികളിലും മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനില്ല. കൂടാതെ രണ്ടും ഫ്രണ്ട് വീൽ ഡ്രൈവ് ഓപ്ഷനുമായിട്ടാണ് വരുന്നത്. മൈലേജിന്റെ കാര്യത്തിൽ സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ കാരണം ഇന്നോവ ഹൈക്രോസ് ലിറ്ററിന് 21.1 കിലോമീറ്റർ നൽകുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു, എന്നാൽ കാർണിവൽ ലിറ്ററിന് 13.9 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

അളവുകൾ

ടൊയോട്ട ഇന്നോവ ഹൈക്രോസിന് 4,755mm നീളവും, 1850mm വീതിയും, 1795mm ഉയരവും, 2,850mm വീൽബേസുമായിട്ടാണ് വരുന്നത്. കൂടാതെ 185mm ഗ്രൗണ്ട് ക്ലിയറൻസും മോണോകോക്ക് ശേലിയിൽ ഏഴ് / എട്ട് സീറ്റർ കോൺഫിഗറേഷനും എംപിവിയ്ക്ക് ലഭിക്കുന്നു. കിയ കാർണിവലിന് 5,115mm നീളവും, 1985mm വീതിയും, 1755mm ഉയരവും, 3,060mm വീൽബേസും ലഭിക്കുന്നു. ഇതും മോണോകോക്ക് ശൈലിയിൽ ഏഴ്/ ഏഴ് സീറ്റർ VIP സീറ്റിംഗ് കപ്പാസിറ്റിയിൽ വരുന്നു. 180mm ആണ് കിയ കാർണിവലിന്റെ ഗ്രൗണ്ട് ക്ലിയറൻസ്.

കൊമ്പനും വമ്പനും! സ്പെക്കിലും ഫീച്ചറുകളിലും കേമൻ ആര്? Innova Hycross -ഉം Carnival -ഉം തമ്മിൽ മാറ്റുരയ്ക്കാം

ഒരു ഹൈ എൻഡ് സെഗ്‌മെന്റ് വാഹനമായതിനാൽ, കിയ കാർണിവൽ എല്ലാ അർത്ഥത്തിലും ഇന്നോവ ഹൈക്രോസിനേക്കാൾ വലുതാണ്. മുമ്പ്, കിയ കാർണിവൽ ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളിൽ ലഭ്യമായിരുന്നു. നിലവിൽ, ഇത് ഏഴ് സീറ്റ് ക്രമീകരണത്തിൽ മാത്രമേ ലഭ്യമാകൂ. എന്നിരുന്നാലും, ഒരു ആക്സസറി സീറ്റ് വാഹനത്തിന്റെ രണ്ടാം നിരയിൽ ചേർത്താൽ ഇത് ഒരു എട്ട് സീറ്റർ ആക്കി മാറ്റാം.

പ്രധാന സവിശേഷതകൾ:

ഇന്നോവ ഹൈക്രോസ്

വോയ്‌സ് കമാൻഡ് ഫംഗ്‌ഷൻ, എൽഇഡി ലൈറ്റിംഗ് സിസ്റ്റം, പവർഡ് ടെയിൽഗേറ്റ്, സ്‌മാർട്ട് കീലെസ് എൻട്രി, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാർ ടെക്, ഒമ്പത് സ്പീക്കർ JBL സൗണ്ട് സിസ്റ്റം, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, റിയർ സീറ്റ് എന്റർടെയിൻമെന്റ് സ്‌ക്രീനുകൾ എന്നിങ്ങനെ ഒട്ടനവധി കംഫർട്ട് ഫീച്ചറുകൾ ഹൈക്രോസിൽ വരുന്നു.

അതോടൊപ്പം ആറ് എയർബാഗുകൾ, 360 -ഡിഗ്രി ക്യാമറ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഓട്ടോ ഹോൾഡ്, ബ്ലൈൻഡ് സ്‌പോട്ട് അസിസ്റ്റോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകൾ (BSA), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ടൊയോട്ട സേഫ്റ്റി സെൻസ് 3.0 (ADAS സ്യൂട്ട്), പെഡസ്ട്രിയൻ ഡിറ്റക്ഷനോടുകൂടിയ പ്രീ-കൊളീഷൻ സിസ്റ്റം, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയിൻ ഡിപ്പാർച്ചർ അലേർട്ട്, ഓട്ടൊ ഹൈബീം അസിസ്റ്റന്റ്, ലെയിൻ ട്രേസിംഗ് അസിസ്റ്റ്, റോഡ് സൈൻ അസിസ്റ്റ്, പ്രോ ആക്റ്റീവ് ഡ്രൈവിംഗ് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും എംപിവിയ്ക്ക് ലഭിക്കുന്നു.

കിയ കാർണിവൽ

എൽഇഡി ലൈറ്റിംഗ് സിസ്റ്റം, പവർഡ് ടെയിൽഗേറ്റ്, വൺ ടച്ച് പവർ സ്ലൈഡിംഗ് ഡോറുകൾ, ഡ്യുവൽ-പാനൽ ഇലക്ട്രിക് സൺറൂഫ്, ത്രീ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, എയർ പ്യൂരിഫയർ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാർ ടെക്ഹർമാൻ/കാർഡൻ പ്രീമിയം എട്ട് സ്പീക്കർ സൗണ്ട് സിസ്റ്റം, സീറ്റ് എന്റർടെയിൻമെന്റ് സിസ്റ്റം ലക്ഷ്വറി രണ്ടാം നിര പ്രീമിയം ലെതറെറ്റ് VIP സീറ്റുകൾ, ലെഗ് സപ്പോർട്ട് 220V ലാപ്‌ടോപ്പ് ചാർജിംഗ് സോക്കറ്റ്, ആറ് എയർബാഗുകൾ ഫ്രണ്ട് & റിയർ പാർക്കിംഗ് സെൻസറുകൾ ഓട്ടോ ഹോൾഡുകളുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകൾ തുടങ്ങിയവയാണ് കാർണിവലിന് ലഭിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, രണ്ട് പ്രീമിയം എംപിവികളും പരസ്പരം കടുത്ത മത്സരം നൽകുന്നു. എന്നിരുന്നാലും, താഴ്ന്ന സെഗ്‌മെന്റ് വാഹനമാണെങ്കിലും, ടൊയോട്ട ഇന്നോവ ഹൈക്രോസ് കിയ കാർണിവലിനേക്കാൾ കൂടുതൽ സുരക്ഷാ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Comparison between toyota innova hycross and kia carnival
Story first published: Wednesday, November 30, 2022, 18:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X