പാലക്കാട് കണ്ടക്ടറില്ലാ ബസ് സർവ്വീസ് പുനരാരംഭിക്കാൻ MVD അനുമതി
ആഴ്ചകൾക്ക് മുമ്പ്, പാലക്കാട് ജില്ലയിൽ ഓടുന്ന ഒരു ബസിന്റെ വീഡിയോ അവർ ഒരു പുതിയ പരീക്ഷണം ആരംഭിച്ചതിന് ശേഷം സമൂഹ മാദ്യമങ്ങളിലും മറ്റും വൈറലായിരുന്നു. കണ്ടക്ടറില്ലാതെയാണ് റൂട്ടിൽ ബസ് ഓടുന്നത് എന്നതാണ് ഇതിലെ പ്രത്യേകത.

ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേരള മോട്ടോർ വാഹന വകുപ്പ് ബസ് സർവീസ് നിയമ ചട്ടങ്ങൾ ലംഘിച്ചാണ് നടത്തുന്നത് എന്ന് ആരോപിച്ച് നിർത്തലാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ ഒരു സന്തോഷവാർത്ത എന്നോണം, നിർത്തലാക്കിയ ബസ് സർവീസ് തുടരാൻ അനുമതി നൽകാൻ കേരള മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. ബസ് ഓപ്പറേറ്റർമാരുടെ പുതിയതും നൂതനവുമായ പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ ഈ തീരുമാനം.

നേരത്തെ, ഈ ബസ് സർവീസ് ചട്ടങ്ങൾക്ക് വിരുധമായതി സർവ്വീസ് നടത്തുന്നതിനാൽ മോട്ടോർ വാഹന വകുപ്പ് (MVD) എതിർപ്പ് ഉന്നയിച്ചിരുന്നു. കേരള മോട്ടോർ വെഹിക്കിൾ റൂൾസിലെ 219 -ാം ചട്ടം അനുസരിച്ച്, പണം വാങ്ങാനും ടിക്കറ്റ് വിതരണം ചെയ്യാനും ഒരു ബസിൽ കണ്ടക്ടർ ഉണ്ടായിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ടിക്കറ്റുകൾ യാത്രക്കാരുടെ അവകാശമാണ്, കണ്ടക്ടറില്ലാതെ ബസ് ഓടുക അസാധ്യമാണ്.

ബസ് സർവീസ് പുനരാരംഭിക്കാമെന്ന് ഗതാഗത വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ബസ് ഉടമ തോമസ് കാടങ്കാവിൽ പറഞ്ഞു. ഈ സ്വകാര്യ ബസിന്റെ മറ്റൊരു രസകരമായ വസ്തുത, സിഎൻജിയിൽ ഓടുന്ന കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബസാണിത് എന്നതാണ്.

വടക്കഞ്ചേരി മുതൽ ആലത്തൂർ വരെയുള്ള 10 കിലോമീറ്റർ റൂട്ടിലാണ് ബസ് സർവ്വീസ് നടത്തുന്നത്. ബസ് വടക്കഞ്ചേരിയിൽ നിന്ന് യാത്ര തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം തുടങ്ങിയ ഗ്രാമങ്ങളിലൂടെ കടന്ന് ആലത്തൂരിലെത്തും.

ഇതേ വഴിയിലൂടെ വടക്കഞ്ചേരിയിലേക്കും തിരിച്ചു വരുന്നു. കണ്ടക്ടറില്ലാതെ കഴിഞ്ഞയാഴ്ച സർവീസ് ആരംഭിച്ച ബസ് ആദ്യ രണ്ടുദിവസം കുഴപ്പമില്ലാതെ സർവീസ് നടത്തി. യാത്രക്കാർക്ക് പണം നിക്ഷേപിക്കുന്നതിനായി ബസിനുള്ളിൽ ഒരു പെട്ടി സൂക്ഷിച്ചിട്ടുണ്ട്.

ഓൺലൈൻ പേയ്‌മെന്റ് നടത്തുന്നതിനുള്ള QR കോഡും ബസിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. പണമില്ലാത്തവർക്ക് അടുത്ത ദിവസം പണം പെട്ടിയിലിടാനുള്ള സൗകര്യവും നൽകുന്നുണ്ട്.

യാത്രക്കാരിൽ നിന്ന് മിനിമം ചാർജാണ് ബസ് വാങ്ങുന്നു എങ്കിൽ പോലും, യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാൻ അർഹതയുണ്ട്, എന്നാൽ ഈ സാഹചര്യത്തിൽ, ഉടമ പണം ആവശ്യപ്പെടുന്നില്ലെന്നും യാത്രക്കാർ സ്വമേധയാ പണം പെട്ടിയിലിടുകയായിരുന്നുവെന്നും അധികൃതർ കണ്ടെത്തി.
പെട്ടിക്കുള്ളിൽ നിക്ഷേപിക്കുന്ന പണം സംഭാവനയായി കാണക്കാകുകയും അതേ കാരണത്താൽ അത് ചട്ടം ലംഘിക്കാതിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ, റോഡുകളിൽ ഓടുന്ന മിക്ക സ്വകാര്യ, സർക്കാർ ബസുകളിലും കണ്ടക്ടർമാരുണ്ട്. കണ്ടക്ടർ ഇല്ലാത്ത ഈ ബസ് സർവീസ് യഥാർത്ഥത്തിൽ സവിശേഷമാണ്, അതോടൊപ്പം ഉടമകൾക്ക് കൂടുതൽ ലാഭകരമാണെന്ന് തെളിയിക്കുകയും ചെയ്യുന്നു.

ബസ് സിഎൻജിയിൽ ഓടുന്നതിനാൽ, ഇത് ബസിന്റെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നു, യാത്രക്കാർ തുക പെട്ടിയിൽ ഇടുന്നതിനാൽ ഉടമയ്ക്ക് സാധാരണയായി കണ്ടക്ടർക്ക് നൽകുന്ന പണം ലാഭിക്കാൻ കഴിയും.

ഇന്ത്യക്ക് പുറത്ത് കണ്ടക്ടറില്ലാതെ ബസുകൾ ഓടിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. യാത്രക്കാരൻ ബസ് സ്റ്റോപ്പിൽ നിന്ന് കയറുമ്പോൾ അല്ലെങ്കിൽ മുൻകൂട്ടി ഡ്രൈവറിൽ നിന്ന് ടിക്കറ്റ് എടുക്കുകയും അവർ ബസിൽ കയറിയാൽ അത് സ്കാൻ ചെയ്യുകയും ചെയ്യുന്ന സംവിധാനങ്ങൾ പലയിടത്തുമുണ്ട്.


Click it and Unblock the Notifications








