12 റോള്‍സ് റോയ്‌സ് വാങ്ങിയാലും ആദ്യ വണ്ടി സ്‌പെഷ്യലാ! 10 ലക്ഷം പൊടിച്ച് മാരുതി 800 തിരികെവാങ്ങി സിജെ റോയ്

കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. സിജെ റോയിയെ (Dr. Roy C.J) അറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തികളില്‍ ഒരാളായ സിജെ റോയിയുടെ ബിസിനസ് സാമ്രാജ്യം വിവിധ രാജ്യങ്ങളില്‍ വിവിധ മേഖലകളിലായി വ്യാപിച്ച് കിടക്കുന്നു. അറിയപ്പെടുന്ന വാഹനപ്രേമികളില്‍ ഒരാള്‍ കൂടിയായ സിജെ റോയിക്ക് ദുബായിയിലും ഇന്ത്യയിലുമായി ധാരാളം ലക്ഷ്വറി, സ്‌പോര്‍ട്‌സ് കാറുകള്‍ ഉണ്ട്. അടുത്തിടെ തന്റെ 12-ാമത്തെ റോള്‍സ് റോയ്‌സ് ഡെലിവറിയെടുത്ത് റോയ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എട്ടാം തലമുറ റോള്‍സ് റോയ്‌സ് ഫാന്റം ആണ് അദ്ദേഹം പുതുതായി ഗരാജിലെത്തിച്ചത്.

എത്ര റോള്‍സ് റോയ്‌സും ആഡംബര കാറുകളും കൈയ്യിലുണ്ടെന്ന് പറഞ്ഞാലും ജീവിതത്തിലെ ആദ്യത്തെ കാര്‍ എല്ലാവര്‍ക്കും സ്‌പെഷ്യല്‍ ആയിരിക്കും. സിജെ റോയിയെ സംബന്ധിച്ചും അങ്ങിനെ തന്നെയാണ്. മറ്റ് പല ഇന്ത്യക്കാരെയും പോലെ ഇദ്ദേഹത്തിന്റെയും ആദ്യത്തെ കാര്‍ മാരുതി 800 ആയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കൈവിട്ട് പോയ ആദ്യ കാര്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു കോണ്‍ഫിഡന്റെ ഗ്രൂപ്പ് ചെയര്‍മാന്‍.

cj roy first maruti 800

ഇതിനായി തന്റെ ആദ്യ കാറായ മാരുതി 800 കണ്ടുപിടിക്കുന്നവര്‍ക്ക് കോടീശ്വരന്‍ 10 ലക്ഷം രൂപ ഓഫര്‍ ചെയ്യുകയും ചെയ്തു. ഇപ്പോള്‍ തന്റെ കന്നി കാര്‍ കണ്‍മുന്നില്‍ എത്തിയ വിവരം സന്തോഷപൂര്‍വം അറിയിച്ചിരിക്കുകയാണ് സിജെ റോയി. കര്‍ണാടക സ്വദേശികളായ രണ്ട് യുവാക്കളാണ് റോയിയുടെ കാര്‍ കണ്ടെത്തിയത്. പഴയ കാറിനും ഇത് കണ്ടെത്താന്‍ സഹായിച്ച യുവാക്കള്‍ക്കുമൊപ്പമുള്ള വീഡിയോ അടക്കം സിജെ റോയി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോയില്‍ കന്നഡയിലാണ് സംസാരിക്കുന്നതെങ്കിലും പോസ്റ്റിന്റെ കൂടെ ഇംഗ്ലീഷില്‍ ലഘു കുറിപ്പ് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 1994 ല്‍ തന്റെ 25ാം വയസില്‍ അന്ന് കൈയിലെ സമ്പാദ്യം വച്ച് വാങ്ങിയ വാഹനമാണ് മാരുതി 800. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ നിരത്തിലെ ഏറ്റവും മികച്ച കാറുകളില്‍ ഒന്നായിരുന്നു മാരുതി 800 അന്ന് 1.10 ലക്ഷം രൂപ മുടക്കിയാണ് സ്വന്തമാക്കിയതെന്ന് റോയ് പറയുന്നു.

cj roy first maruti 800

1994ല്‍ ഈ വാഹനം വാങ്ങിയ 1.10 ലക്ഷം രൂപയ്ക്ക് തനിക്കന്ന് സര്‍ജാപൂരില്‍ രണ്ട് ഏക്കര്‍ ഭൂമി വാങ്ങാമായിരുന്നെന്നും ഇന്ന് ഇതേ സ്ഥലത്ത് രണ്ട് ഏക്കറിന് 2 കോടി രൂപ വിലയാണെന്നും അദ്ദേഹം പറഞ്ഞു. 1997 ല്‍ ഈ കാര്‍ വിറ്റ് പകരം വാങ്ങിയത് അന്നത്തെ ലക്ഷ്വറി കാറായ മാരുതി എസ്റ്റീം ആയിരുന്നു. പോസ്റ്റിന്റെ കൂടെ ഒരു ഉപദേശവും ഡോ. റോയി നല്‍കുന്നുണ്ട്.

കാറും ഒപ്പം അല്‍പ്പം സ്ഥലവും വാങ്ങിയിടുക, ഭൂമി പിന്നീട് കുടുംബസ്വത്തായി മാറുമെന്നാണ് അദ്ദേഹം പറയുന്നത്. സംഭവം അദ്ദേഹം നൈസായി സ്വന്തം ബിസിനസ് പ്രമോഷന്‍ ചെയ്തതാണെങ്കിലും അതില്‍ ചിലര്‍ക്കൊക്കെ പാഠമുണ്ട്. റോള്‍സ് റോയ്സും ലംബോര്‍ഗിനിയും മുതല്‍ ബുഗാട്ടി വെയ്റോണ്‍ വരെ അണിനിരക്കുന്ന റോയ്‌യുടെ ഗരാജിലേക്ക് രണ്ടാഴ്ച മുമ്പാണ് റോള്‍സ് റോയ്സ് ഫാന്റം VIII എത്തിയത്.

പ്രമുഖ പ്രീ-ഓണ്‍ഡ് ലക്ഷ്വറി കാര്‍ ഡീലര്‍മാരായ ബിഗ് ബോയ് ടോയ്‌സില്‍ നിന്നാണ് റോയ് തന്റെ 12-ാമത്തെ റോള്‍സ് റോയ്‌സ് ഡെലിവറിയെടുത്തത്. ഏകദേശം 10 കോടി രൂപയാണ് റോള്‍സ് റോയ്‌സ് ഫാന്റം VIII മോഡലിന്റെ എക്‌സ്‌ഷോറൂം വില. 2008-ലാണ് റോയ് തന്റെ ആദ്യത്തെ റോള്‍സ് റോയ്‌സ് സ്വന്തമാക്കിയത്. എന്നാല്‍ വാങ്ങിയ 12 റോള്‍സ് റോയ്‌സുകളില്‍ എല്ലാം അദ്ദേഹത്തിന്റെ പക്കല്‍ ഇല്ല.

ഇപ്പോള്‍ കോടികള്‍ വില വരുന്ന കാറുകള്‍ അണിനിരക്കുന്ന കോടീശ്വരന്റെ ഗരാജിന്റെ തിലകക്കുറിയായി ഇനി റെഡ് കളറിലുള്ള ആ മാരുതി 800 ഉണ്ടാകും. തന്റെ ആദ്യ കാര്‍ തിരികെ വാങ്ങാനായി 10 ലക്ഷം രൂപയിലധികം പൊടിച്ചത് ഇത്തിരി കൂടിപ്പോയോ അതോ ആദ്യ വാഹനത്തിന് എത്ര പൈസ വേണമെങ്കിലും മുടക്കാം എന്നാണോ നിങ്ങളുടെ അഭിപ്രായം?. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ പങ്കുവെക്കുമല്ലോ.

More from DriveSpark

Article Published On: Thursday, November 20, 2025, 10:07 [IST]
English summary
Confident group chairman roy cj spend rs 10 lakh to find his first car maruti 800 sold in 1997
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X