ട്രാഫിക് നിയന്ത്രിക്കാന്‍ റോബോട്ടുകള്‍
ട്രാഫിക് പ്രശ്‌നങ്ങള്‍ ഏതു നഗരത്തിന്റെയും പ്രശ്‌നമാണ്. വികസിതമെന്നോ അവികസിതമെന്നോ വ്യത്യാസമില്ലാതെ നഗരപാതകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്ന പ്രതിഭാസം എങ്കെയും എപ്പോതും തുടരുന്നതായി കാണാം. ട്രാഫിക് ജാമുകള്‍ കുറയ്ക്കുന്നതിന് നിരവധി ആധുനികരീതികള്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും മനുഷ്യന്‍ നേരിട്ട് കാര്യങ്ങള്‍ ചെയ്യുന്നിടത്തോളം കാര്യക്ഷമമല്ല അവയൊന്നും. കോംഗോയിലെ ഗതാഗത അധികൃതര്‍ കണ്ടെത്തിയ മാര്‍ഗ്ഗം ഇതിനിടയില്‍ ശ്രദ്ധേയമാകുന്നുണ്ട്. ഒരു റോബോട്ടിനെയാണ് അവര്‍ ട്രാഫിക് നിയന്ത്രണം ഏല്‍പ്പിച്ചിരിക്കുന്നത്!
കോംഗോയുടെ തലസ്ഥാനമായ കിന്‍സ്ഹാസ നഗരത്തിലാണ് ട്രാഫിക് നിയന്ത്രണത്തിനായി റോബോട്ടുകളെ സ്ഥാപിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ.

തലസ്ഥാനമായ കിന്ഡസ്ഹാസയിലെ തിരക്കേറിയ ട്രയംഫല്‍, ലുമുംബ എന്നിവിടങ്ങളിലാണ് റോബോട്ടുകളെ സ്ഥാപിച്ചത്.

എട്ടടി ഉയരമുള്ള ഈ റോബോട്ടുകളെ നിര്‍മിച്ചത് കോംഗോയിലെ തന്നെ എന്‍ജിനീയര്‍മാരാണ്.

റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജ്ജം ഇവയോടൊപ്പം ഘടിപ്പിച്ചിട്ടുള്ള സോളാര്‍ പാനലുകളില്‍ നിന്ന് സ്വീകരിക്കും. സിഗ്നലുകള്‍ നല്‍കുന്നതിനായി ശരീരം തിരിക്കുവാന്‍ റോബട്ടുകള്‍ക്ക് സാധിക്കും. ഇത് ഡ്രൈവര്‍മാരുടെ ശ്രദ്ധ പതിയുന്നതിന് ഉപകരിക്കും.

ചില ഘട്ടങ്ങളില്‍ ശബ്ദമുയര്‍ത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കാനും റോബോട്ട് ട്രാഫിക് പൊലീസിന് സാധിക്കും.
വീഡിയോ
എന്തൊക്കെപ്പറഞ്ഞാലും ജീവനില്ലാത്ത സാധനമാണല്ലോ എന്നുകരുതി അവഗണിക്കാന്‍ ശ്രമിച്ചാല്‍ കട്ടപ്പണി തരാന്‍ റോബോട്ടുകള്‍ക്ക് കഴിയും. നിരവധി നിരീക്ഷണകാമറകളുംകൊണ്ടാണ് ഈ എട്ടടിജീവികള്‍ ജംഗ്ഷനുകള്‍ക്ക് നടുവില്‍ നില്‍ക്കുന്നത്. നിയമലംഘനം ഏതാണെന്നു വിലയിരുത്തുവാനും റോബോട്ടുകള്‍ക്ക് ശേഷിയുണ്ട്.


Click it and Unblock the Notifications








