ഇനി പ്രീമിയം ടയർ ഡീലർഷിപ്പ് ദക്ഷിണേന്ത്യയിലും, കോണ്ടിനെൻ്റൽ ടയേഴ്സിൻ്റെ പുത്തൻ പദ്ധതികൾ ഇങ്ങനെ

പ്രീമിയം ടയർ നിർമാതാക്കളായ കോണ്ടിനെൻ്റൽ ടയേഴ്‌സ് തങ്ങളുടെ മുൻനിര കോണ്ടിനെൻ്റൽ പ്രീമിയം ഡ്രൈവ് ഡീലർഷിപ്പ് (സിപിഡി) ബെംഗളൂരുവിലെ ഗുബ്ബലാലയിലെ സുബ്രഹ്മണ്യപുരയിൽ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്, അതോടൊപ്പം തന്നെ ഒരു പ്രധാന പ്രാദേശിക വിപണിയായ ദക്ഷിണേന്ത്യയിൽ റീട്ടെയിൽ വിൽപ്പന കൂടുതൽ വിപുലീകരിക്കുകയാണ് ബ്രാഡിൻ്റെ പദ്ധതികൾ. 3,200 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ സൗകര്യം, നഗരത്തിലെ ഏറ്റവും വലിയ ടയർ, അലോയ് വീൽ ഔട്ട്‌ലെറ്റാണ്, കൂടാതെ പ്രീമിയം കാർ ടയറുകൾ, ബ്രാൻഡഡ് അലോയ് വീലുകൾ, സമഗ്രമായ കാർ വാഷ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ബ്രാൻഡ് നൽകുന്നത്.

കോണ്ടിനെൻ്റലിൻ്റെ പ്രീമിയം പോർട്ട്‌ഫോളിയോയിൽ കാർ, ട്രക്ക്, ബസ്, ടൂ വീൽ, സ്പെഷ്യാലിറ്റി ടയറുകൾ എന്നിവയും കപ്പൽശാലകൾക്കും ടയർ റീട്ടെയിലർമാർക്കുമുള്ള മികച്ച ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ടയർ നിർമ്മാതാക്കളിൽ ഒരാളായ കോണ്ടിനെൻ്റൽ, 2023 സാമ്പത്തിക വർഷത്തിൽ, ടയർ ഗ്രൂപ്പ് മേഖല 14 ബില്യൺ യൂറോയുടെ വിൽപ്പനയാണ് സൃഷ്ടിച്ചത്.

കോണ്ടിനെൻ്റലിൻ്റെ ടയർ ഡിവിഷനിൽ ലോകമെമ്പാടും 56,000-ത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തെ ടയർ വ്യവസായം കുറച്ചുകാലമായി നാച്ചുറൽ റബ്ബറിൻ്റെ ലഭ്യത കുറവ് കാരണം ബുദ്ധിമുട്ടിലാണ് എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. രാജ്യത്ത് സ്വാഭാവിക റബ്ബറിൻ്റെ ഉപഭോഗം ഉൽപ്പാദനത്തേക്കാൾ കൂടുതലാണ്. 2023-24 ൽ ഇന്ത്യ 8.5 ലക്ഷം ടൺ പ്രകൃതിദത്ത റബ്ബർ ഉൽപ്പാദിപ്പിച്ചതായി കണക്കാക്കപ്പെടുന്നു, അതേസമയം ഉപഭോഗം 14.2 ലക്ഷം ടണ്ണാണ്.

റബ്ബർ ബോർഡിൻ്റെ കണക്കുകൾ പ്രകാരം മാർച്ചിൽ സ്വാഭാവിക റബ്ബറിന് കിലോയ്ക്ക് 177 രൂപയാണ് ശരാശരി വില. ഇന്ത്യയുടെ മൊത്തം ആഭ്യന്തര പ്രകൃതിദത്ത റബ്ബർ സ്റ്റോക്ക് ഈ സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ 3.7 ലക്ഷം ടണ്ണായിരുന്നു. ഇരുചക്ര വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, ഓഫ്-റോഡ് വാഹനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 200 ദശലക്ഷം യൂണിറ്റുകൾ കവിയുന്ന വാർഷിക ഉൽപ്പാദനം, ലോകത്തിലെ ഏറ്റവും വലിയ ടയർ വ്യവസായമാണ് ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം എന്ന് പറയുന്നത്.

അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായത്തോട് ഫാമുകളുമായി പ്രവർത്തിക്കാനും റബ്ബറിൻ്റെ ഇറക്കുമതി കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. ഒരു വാഹനത്തെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ടയറുകൾ എന്ന് പറയുന്നത്. വാഹനത്തിൻ്റെ ഏറ്റവും ശ്രദ്ധ വേണ്ട ഒരു ഭാഗം കൂടിയാണ് ടയറുകൾ എന്ന് പറയാം. ടാർ റോഡുമായി താരതമ്യപ്പെടുത്തുമ്പോൾ, കോൺക്രീറ്റ് റോഡുകൾ വളരെ വേഗത്തിൽ ചൂടാകുന്നു. പ്രത്യേകിച്ച് വേനൽ കാലത്ത് വാഹനങ്ങളുടെ ടയർ പൊട്ടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

വേഗപരിധിക്കുള്ളിൽ നിൽക്കുന്നത് ടയർ പൊട്ടിയാലും വാഹനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ ഡ്രൈവറെ സഹായിക്കുന്നു. നിങ്ങളുടെ കാറിൽ ഒരു നീണ്ട റോഡ് യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ, യാത്ര ആരംഭിക്കുന്നതിന് മുമ്പ് ടയറിന്റെ അവസ്ഥ പരിശോധിക്കാൻ എപ്പോഴും ഞങ്ങൾ ഓർപ്പിക്കുന്നു. ടയറിൽ ബൾജുകളോ കീറലുകളോ കണ്ടാൽ, യാത്ര ആരംഭിക്കുന്നതിന് മുമ്പ് അത് ഒരു സ്പെയർ വീൽ ഉപയോഗിച്ച് മാറ്റുക. നിങ്ങൾ ഒരു നീണ്ട യാത്രയിലായിരിക്കുമ്പോൾ അത്തരം ബൾജുകളും കീറലുകളും യഥാർത്ഥത്തിൽ ടയർ പൊട്ടുന്നതിലേക്ക് നയിച്ചേക്കാം.

ദീർഘദൂര യാത്രകളിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇടവേളകളാണ്. രണ്ട് മണിക്കൂർ തുടർച്ചയായ ഡ്രൈവിംഗിന് ശേഷം ബ്രേക്ക് എടുക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. കോൺക്രീറ്റ് ഹൈവേകളിലും എക്‌സ്പ്രസ് വേകളിലും ഒരു ഇടവേളയില്ലാതെ വാഹനമോടിക്കുന്നത് സമ്മർദ്ദം മൂലം ടയർ പൊട്ടാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത്തരം ഇന്റർവെല്ലുകൾ ടയറുകൾ തണുക്കാൻ അനുവദിക്കുന്നതിനാൽ ടയർ പൊട്ടാനുള്ള സാധ്യത കുറയ്ക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 29, 2024, 16:50 [IST]
English summary
Continental tires has inaugurated its flagship continental premium drive dealership
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X