പരമ്പരാഗത വൈപ്പര്‍ ബ്ലേഡുകള്‍ Vs ഫ്രെയിംലെസ്സ് വൈപ്പര്‍ ബ്ലേഡുകള്‍; കൂടുതല്‍ കാര്യങ്ങള്‍ ഇതാ
ഒരു വാഹനം പരിശോധിച്ചാല്‍ നിരവധി കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഇവയില്‍ ചിലത് ചെറുതായിരിക്കാം, ചിലത് വലുതായിരിക്കാം. ഇവയെല്ലാം ആ വാഹനത്തിന് ആവശ്യമുള്ളതാണെന്ന് വേണം പറയാന്‍.

മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാത്ത കാര്‍ ഭാഗങ്ങളില്‍ ഒന്നാണ് വൈപ്പര്‍ ബ്ലേഡുകള്‍. വൈപ്പര്‍ ബ്ലേഡുകള്‍ താരതമ്യേന താങ്ങാനാവുന്നതാണെങ്കിലും, പല കാര്‍ ഉടമകളും കൃത്യമായ ഇടവേളകളില്‍ വൈപ്പര്‍ ബ്ലേഡുകള്‍ മാറ്റിസ്ഥാപിക്കുന്നത് അവഗണിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ഒരു വൈപ്പര്‍ ബ്ലേഡിലെ തുടയ്ക്കുന്ന ഭാഗം റബ്ബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍, അത് കുറച്ച് സമയത്തിനുള്ളില്‍ കഠിനമാകും. വൈപ്പര്‍ ബ്ലേഡുകള്‍ മണിക്കൂറുകളോളം സൂര്യനില്‍ നിന്നുള്ള ചൂട് മൂലും കാഠിന്യം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

അതിനാല്‍, വൈപ്പര്‍ ബ്ലേഡുകള്‍ പഴയതും കഠിനവുമാകുമ്പോള്‍ മാറ്റിസ്ഥാപിക്കേണ്ടത് ആവശ്യമാണ്. എന്നിരുന്നാലും, 12 മാസത്തിലൊരിക്കല്‍ വൈപ്പര്‍ ബ്ലേഡ് മാറ്റുന്നതാകും നല്ലതെന്ന് വേണം പറയാന്‍. ഇത് ഓരോ സ്ഥലത്തും വ്യത്യാസപ്പെടുന്നു, സൂര്യപ്രകാശം, ജലത്തിന്റെ pH മൂല്യം, ജലത്തിന്റെ കാഠിന്യം, വിന്‍ഡ്ഷീല്‍ഡിലെ അഴുക്കും ഗ്രിറ്റും അടിഞ്ഞുകൂടല്‍ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കണം വൈപ്പര്‍ ബ്ലേഡുകള്‍ മാറ്റേണ്ടതും.

കാറിലെ വൈപ്പര്‍ ബ്ലേഡുകള്‍ മാറ്റിസ്ഥാപിക്കാന്‍ പദ്ധതിയിടുന്ന ഒരു വ്യക്തി നിങ്ങളാണെങ്കില്‍, നിങ്ങള്‍ക്ക് പരമ്പരാഗത വൈപ്പര്‍ ബ്ലേഡുകളോ ആധുനിക ഫ്രെയിംലെസ് വൈപ്പര്‍ ബ്ലേഡുകളോ ഉപയോഗിക്കാനുള്ള ഒരു ഓപ്ഷന്‍ ഉണ്ടായിരിക്കും.

രണ്ട് മോഡലുകളില്‍ ഏറ്റവും പുതിയത് ആയതിനാല്‍, ഫ്രെയിംലെസ്സ് വൈപ്പര്‍ ബ്ലേഡുകള്‍ ഫ്രെയിം ചെയ്ത / പരമ്പരാഗത വൈപ്പര്‍ ബ്ലേഡുകളേക്കാള്‍ സൈദ്ധാന്തികമായി മികച്ചതാണ്. ഫ്രെയിമില്ലാത്ത വൈപ്പര്‍ ബ്ലേഡുകളിലെ മര്‍ദ്ദം, ഗ്ലാസ് പ്രതലത്തില്‍ കൂടുതല്‍ തുല്യമായി വിതരണം ചെയ്യുന്നതാണ് ഇതിന് കാരണം.

സമ്മര്‍ദ്ദത്തിന്റെ തുല്യമായി വിതരണം ചെയ്യുന്നതുവഴി, വിന്‍ഡ്ഷീല്‍ഡിലെ ഹെയര്‍-ലൈന്‍ പോറലുകള്‍ക്കുള്ള സാധ്യത ഒരു പരിധിവരെ കുറയുന്നു. ദീര്‍ഘകാല ഉപയോഗത്തില്‍ ഇത് മികച്ചതെന്ന് വേണം പറയാന്‍.

കനത്ത മഴയില്‍, ഈ അസമമായ മര്‍ദ്ദവും വൈപ്പര്‍ ബ്ലേഡില്‍ പ്രവര്‍ത്തിക്കുന്ന മഴയുടെ അമിത ശക്തിയും കാരണം പരമ്പരാഗത / ഫ്രെയിം ചെയ്ത വൈപ്പര്‍ ബ്ലേഡുകള്‍ ചിലപ്പോള്‍ വിന്‍ഡ്ഷീല്‍ഡില്‍ നേര്‍ത്ത ജല പാളികള്‍ അവശേഷിപ്പിച്ചേക്കാം.

വിന്‍ഡ്ഷീല്‍ഡില്‍ മര്‍ദ്ദം തുല്യമായി വിതരണം ചെയ്യപ്പെടുകയും വളരെ വൃത്തിയുള്ള രീതിയില്‍ വിന്‍ഡ്ഷീല്‍ഡില്‍ നിന്ന് വെള്ളം തുടച്ചുനീക്കുകയും ചെയ്യുന്നതിനാല്‍ ഫ്രെയിംലെസ് വൈപ്പര്‍ ബ്ലേഡുകളില്‍ ഇത്തരത്തിലുള്ള പ്രശ്നം മിക്കവാറും നിലവിലില്ല. മാത്രമല്ല, കൂടുതല്‍ എയറോഡൈനാമിക് രൂപകല്‍പ്പന നല്‍കിയിരിക്കുന്നതുവഴി, കനത്ത മഴക്കാലത്ത് ഈ ഫ്രെയിംലെസ്സ് വൈപ്പര്‍ ബ്ലേഡുകള്‍ വളരെ മികച്ചതാണെന്ന് വേണം പറയാന്‍.

അതിനുപുറമെ, വിന്‍ഡ്ഷീല്‍ഡിലെ വ്യത്യസ്ത അളവുകളിലേക്ക് ക്രമീകരിക്കുന്നതിന് പരമ്പരാഗത / ഫ്രെയിം ചെയ്ത വൈപ്പര്‍ ബ്ലേഡുകള്‍ ഒന്നിലധികം ചലിക്കുന്ന ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. കനത്ത മഴയില്‍ ഇത് പരാജയപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മറുവശത്ത്, ഫ്രെയിംലെസ്സ് വൈപ്പര്‍ ബ്ലേഡുകള്‍ സിംഗിള്‍-പീസ് യൂണിറ്റുകളാണ്. ഈ ഡിസൈന്‍ ഗുണമേന്മ ഫ്രെയിംലെസ്സ് വൈപ്പര്‍ ബ്ലേഡുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ലൈഫ് സര്‍ക്കിള്‍ നല്‍കുകയും കനത്ത മഴയില്‍ പോലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

എന്നിരുന്നാലും, ഫ്രെയിംലെസ്സ് വൈപ്പര്‍ ബ്ലേഡുകള്‍ക്ക് പരമ്പരാഗത / ഫ്രെയിം ചെയ്ത വൈപ്പര്‍ ബ്ലേഡുകളേക്കാള്‍ ഒരു പോരായ്മയുണ്ട്. കാരണം, ഫ്രെയിംലെസ് വൈപ്പര്‍ ബ്ലേഡുകള്‍ പരമ്പരാഗത / ഫ്രെയിം ചെയ്ത വൈപ്പര്‍ ബ്ലേഡുകളേക്കാള്‍ അല്‍പ്പം ചെലവേറിയതാണ്.

കാരണം അവ നിര്‍മ്മിക്കാന്‍ അല്‍പ്പം ചെലവേറിയ കൂടുതല്‍ നൂതനമായ മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നു. കൂടാതെ, ഫ്രെയിംലെസ് വൈപ്പര്‍ ബ്ലേഡുകള്‍ കാറുകളില്‍ കൂടുതല്‍ സൗന്ദര്യാത്മകമായി കാണപ്പെടുന്നു. നിങ്ങള്‍ ഏതെങ്കിലും സ്‌പോര്‍ട്ടി വാഹനത്തില്‍ ഡൈവിംഗ് നടത്തുകയാണെങ്കില്‍ ഇത് പ്രത്യേകിച്ചും സത്യമാണ്.

ഫ്രെയിംലെസ്സ് വൈപ്പര്‍ ബ്ലേഡുകള്‍ക്ക് പരമ്പരാഗത വൈപ്പര്‍ ബ്ലേഡുകളേക്കാള്‍ ധാരാളം ഗുണങ്ങളുണ്ട്, മാത്രമല്ല അതിന്റെ മികവ് വ്യക്തമായി കാണിക്കുകയും ചെയ്യുന്നു. ഈ ഫ്രെയിംലെസ് വൈപ്പര്‍ ബ്ലേഡുകള്‍ കാറിനെ അല്‍പ്പം മികച്ചതാക്കുകയും ചെയ്യുന്നു.

കാറിനെ മികച്ചതാക്കുന്നതിനൊപ്പം തന്നെ തുടക്കത്തില്‍ പറഞ്ഞതുപോലെ കൃത്യമായ ഇടവേളകളില്‍ ഇവ പരിശോധിക്കാനും, മാറ്റിവെയ്ക്കാന്‍ സമയം ആയെങ്കില്‍, മാറ്റിവെയ്ക്കാനും ശ്രമിക്കണം. പ്രത്യേകിച്ച് ഇപ്പോള്‍ മഴക്കാലം കൂടിയാണ്. യാത്രകള്‍ സുരക്ഷിതമാക്കുന്നതില്‍ വൈപ്പറുകളും നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് വേണം പറയാന്‍.


Click it and Unblock the Notifications








