കൊറോണ വൈറസ്; ഇന്ത്യൻ വാഹന വ്യവസായത്തിന് മുന്നറിയിപ്പ് നൽകി സിയാം പ്രസിഡന്റ് രാജൻ വധേര

കൊറോണ വൈറസ് മൂലം ഇന്ത്യൻ വാഹന വ്യവസായത്തിന് ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ഇന്ത്യൻ വാഹന നിർമാതാക്കളുടെ അസോസിയേഷൻ (സിയാം) പ്രസിഡന്റ് രാജൻ വധേര വാഹന കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി.

കൊറോണ വൈറസ്; ഇന്ത്യൻ വാഹന വ്യവസായത്തിന് മുന്നറിയിപ്പ് നൽകി സിയാം പ്രസിഡന്റ് രാജൻ വധേര

ഇന്ത്യൻ വാഹന കമ്പനികൾ തങ്ങളുടെ അസംസ്കൃത വസ്തുക്കളുടെ 10 ശതമാനം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുവെന്ന് ചെയർമാൻ രാജൻ വധേര വ്യക്തമാക്കിയത്. ഈ ഘടകങ്ങളുടെ ലഭ്യതക്കുറവ് എല്ലാ പ്രദേശങ്ങളിലെയും ഉൽ‌പാദനത്തെ സാരമായി തടസ്സപ്പെടുത്താനുള്ള സാധ്യത വർദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ്; ഇന്ത്യൻ വാഹന വ്യവസായത്തിന് മുന്നറിയിപ്പ് നൽകി സിയാം പ്രസിഡന്റ് രാജൻ വധേര

ഇന്ത്യയിൽ പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഇത് സ്വാധീനം ചെലുത്താമെന്ന് വധേര കൂട്ടിച്ചേർത്തു. ഇലക്ട്രിക് വാഹന വ്യവസായത്തെ വൈറസ് ബാധ മൂലമുള്ള പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചേക്കാം.

കൊറോണ വൈറസ്; ഇന്ത്യൻ വാഹന വ്യവസായത്തിന് മുന്നറിയിപ്പ് നൽകി സിയാം പ്രസിഡന്റ് രാജൻ വധേര

ചൈനീസ് പുതുവർഷത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ കമ്പനികൾ സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ, ചൈനീസ് കമ്പനികൾ അടച്ചുപൂട്ടുന്നത് ഘടക വിതരണം കുറച്ചിട്ടുണ്ട്, ഇത് ബിഎസ് VI വാഹനങ്ങളുടെ ഉൽപാദനത്തെ ബാധിക്കും.

കൊറോണ വൈറസ്; ഇന്ത്യൻ വാഹന വ്യവസായത്തിന് മുന്നറിയിപ്പ് നൽകി സിയാം പ്രസിഡന്റ് രാജൻ വധേര

ഇന്ത്യൻ കമ്പനികൾ വിതരണ ഘടകങ്ങൾക്കുള്ള ബദലുകൾ തേടുകയാണെന്നും എന്നാൽ പുതിയ കമ്പനികളിൽ നിന്ന് ഘടകങ്ങളും അസംസ്കൃത വസ്തുക്കളും വാങ്ങുന്നതിനുമുമ്പ് അവ പരീക്ഷിക്കപ്പെടുന്നതിനാൽ ഇത് വളരെയധികം സമയമെടുക്കുമെന്നും വധേര പറഞ്ഞു.

കൊറോണ വൈറസ്; ഇന്ത്യൻ വാഹന വ്യവസായത്തിന് മുന്നറിയിപ്പ് നൽകി സിയാം പ്രസിഡന്റ് രാജൻ വധേര

സിയാം ഇന്ത്യൻ സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും കൊറോണ വൈറസ് തടയാൻ ഉചിതമായ നടപടികൾ സ്വീകരിച്ചതിന് സർക്കാരിനോട് പ്രത്യേകിച്ചും നന്ദിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Most Read Articles

Malayalam
English summary
Coronavirus impact on Automobile industry SIAM releases statement. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X