സ്മാർട് റൈഡ് ആസ്വദിക്കാൻ എ-വൺ സ്കൂട്ടർ
ട്രാഫിക് കുരുക്ക് മൂലം സമയത്തിന് എത്തിപ്പെടാനാകാതെ വേവലാതിപ്പെടാണോ? വർധിച്ചു വരുന്ന ഇന്ധനവിലയും നിങ്ങളെ അലട്ടുന്നുവോ? പാർക്കിങ് സ്ഥലം ലഭിക്കാത്തതിൽ പരിഭ്രാന്തരാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരവുമായി കോസ്‌വീൽ എത്തിയിരിക്കുന്നു.
എംവി അഗസ്ത സൂപ്പർ ബൈക്കുകൾ വിപണിയിൽ വില അരകോടി
ചൈനയിലെ ഒരു സ്റ്റാർട്അപ് കമ്പനിയായ കോസ്‌വീൽ മടക്കിവെയ്ക്കാവുന്ന തരത്തിലുള്ള ഇലക്ട്രിക് സ്കൂട്ടറിന് രൂപം നൽകിയിരിക്കുന്നു. 50,000ത്തോളം ചിലവാക്കാൻ കഴിഞ്ഞാൽ നിങ്ങൾക്കും ഈ സ്മാർട്ട് സ്കൂട്ടർ സ്വന്തമാക്കാം.

15.6കിലോഗ്രാം മാത്രം ഭാരമുള്ള മൂന്ന് സെക്കന്റ് കൊണ്ട് മടക്കിയെടുക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൈയിലൊതുക്കാവുന്ന ഭാരമുള്ള ഈ ബൈക്കിന് 45 കിലോമീറ്റർ ദൂരം തുടർച്ചയായി ഓടാനുള്ള ശേഷിയുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

നിരത്തിലൂടെ ട്രോളിയുടെ രൂപത്തിൽ വലിച്ചെഴക്കുവാനും മടക്കി കൈയിലെടുത്ത് എവിടെയ്ക്ക് വേണമെങ്കിലും എടുക്കാനും സാധിക്കും.

സ്ഥലം അധികം വേണ്ട എന്നതിനാൽ എവിടെവേണമെങ്കിലും പാർക്ക് ചെയ്യാനുമാകും. പാർക്കിഗും വലിയൊരു തലവേദനയാകില്ല.

350ഡബ്ല്യൂ വീൽ ഹബ് മോട്ടോറാണ് എ-വൺ എന്ന ഈ ഇലക്ട്രിക് സ്കൂട്ടറിലുപയോഗിച്ചിരിക്കുന്നത്. നാലഞ്ച് മണിക്കൂർ ചാർജ്ജിന്റെ ആവശ്യം മാത്രമെ വരുന്നുള്ളൂവെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.

മടക്കി വെയ്ക്കാവുന്ന ഹാന്റിൽ, മുന്നിലും പിന്നുലുമുള്ള എൽഇഡി ലൈറ്റുകൾ, ഐഒഎസ്-ആൻഡ്രോയിഡ് ഫോണുകൾക്കായുള്ള ആപ്പ് എന്നിവയാണ് ഈ സ്കൂട്ടറിന്റെ പ്രത്യേകത.

ആപ്പുമായി കണക്ട് ചെയ്താൽ സ്പീഡ് അഡ്ജസ്റ്റ്മെന്റ്, ജിപിഎസ്, ട്രാക്ക് റെക്കോർഡ് ചെയ്യൽ എന്നിവ സാധ്യമാക്കാം.

ആപ്പ് വഴി സുഹൃത്തുക്കളുമായി യാത്രചെയ്യുന്ന റൂട്ട് ഷെയർ ചെയ്യാനുമാകാം. മൊത്തത്തിൽ സാങ്കേതികത ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്മാർട് റൈഡ് തന്നെ.

ആദ്യത്തെ ഹൈബ്രിഡ് സ്കൂട്ടർ ടിവിഎസിൽ നിന്നും

യുവാക്കളെ തേടി കരുത്തുറ്റ പൾസർ എത്തുന്നു


Click it and Unblock the Notifications








