വിശ്വസിച്ചാലും ഇല്ലെങ്കിലും; ഈ പ്രദേശങ്ങളിൽ കാറുകൾക്ക് നോ എൻട്രിയാണ്
കാറുകൾക്ക് പ്രവേശിക്കാൻ കഴിയാത്ത അല്ലെങ്കിൽ നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളൊക്കെ നമ്മുടെ ലോകത്ത് ഉണ്ടോ എന്ന് ചോദിച്ച് അതിശയപ്പെടാൻ വരട്ടെ. അങ്ങനെയും ചില സ്ഥലങ്ങളുണ്ട് പ്രിയപ്പെട്ടവരെ. ഇന്നത്തെ കാലത്ത് ഒട്ടു മിക്ക എല്ലാവരും കാറുകളിൽ സഞ്ചരിക്കുന്നവരാണ്. അത് കൊണ്ട് തന്നെ ഏതെങ്കിലും സ്ഥലത്ത് പോകണം എന്ന് പറഞ്ഞാൽ അവിടെ വണ്ടി ചെല്ലുമോ എന്നായിരിക്കും ആദ്യം ചോദിക്കുന്നത്.
ടെക്നോളജികളും കണ്ടുപിടിത്തങ്ങളും നല്ലത് തന്നെ പക്ഷേ അത് പ്രകൃതിക്ക് ദോഷമായി തീരുമ്പോഴാണല്ലോ നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തുന്നത്. ഒരുപാട് പറഞ്ഞ് കാട് കയറുന്നില്ല പകരം നമ്മൾക്ക് കാറുകൾ നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് ഒന്ന് പോയി നോക്കാം. എന്തുകൊണ്ടാണ് നോ കാർ പോളിസിയെ അവർ അനൂകൂലിക്കുന്നത്, എന്നുളള സംശയങ്ങൾക്കായി നിങ്ങൾ തുടർന്ന് വായിക്കു. മെക്സിക്കോയിലെ പ്രകൃതിയുടെ ഭംഗിയും കാടിൻ്റെ വശ്യതയും തളം കെട്ടി നിൽക്കുന്ന ഒരു ദ്വീപാണ് ഇസ്‌ല.

ഒരുപാട് സസ്യജന്തുജാലങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു പ്രദേശമാണിത്. അവിടേക്ക് വാഹനങ്ങൾ കടത്തി വിട്ടാലുളള അവസ്ഥ നിങ്ങൾക്ക് തന്നെ ഊഹിക്കാമല്ലോ. പ്രകൃതിയുടെ തനിമ നിലനിർത്തുന്നതിന് വേണ്ടിയാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നത്. ചിലപ്പോൾ സന്ദർശകർക്ക് അദ്യം ഒരു ബുദ്ധിമുട്ടായി തോന്നുമെങ്കിലും പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കുമ്പോൾ ക്ഷീണവും മടുപ്പും ഒന്നും ഉണ്ടാവില്ല.
സ്വിറ്റ്സർലാൻഡിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് സെർമാറ്റ് എന്നത്. അവിടേക്ക് എത്താൻ ട്രെയിനും ഹെലികോപ്റ്ററും ഉപയോഗിക്കുന്നതിൽ പ്രദേശവാസികൾക്ക് താൽപ്പര്യക്കുറവില്ല. പക്ഷേ അവർക്ക് വിശാലമായി നടക്കേണ്ട വഴികളിലൂടെ വാഹനങ്ങൾ ചീറി പാഞ്ഞ് അവരുടെ സ്വസ്ഥതയും സമാധാനവും കളയാൻ അവർക്ക് ഒരു താൽപ്പര്യവുമില്ല. നടന്ന് പോകാനും ട്രക്കിങ്ങ് നടത്താൻ താൽപ്പര്യമുളളവർക്കും ഈ സ്ഥലം തീർച്ചയായും ഇഷ്ടപ്പെടും. ഒരുപാട് സാഹസികതകൾ നിറഞ്ഞ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് യോജിച്ച പ്രദേശമായിരിക്കും എന്ന കാര്യത്തിൽ ഉറപ്പാണ്.

സ്പെയിനിൻ്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നതും അറ്റ്ലാന്റിക് സമുദ്രം, കാന്റാബ്രിയൻ കടൽ എന്നിവയാൽ ചുറ്റപ്പെട്ടതുമായ ഒരു ദ്വീപാണ് ഇസ്‌ലാസ് സീസ്. വിശാലമായ ഹരിത വനങ്ങളും, പച്ചപ്പ് നിറഞ്ഞ താഴ്വരകളും, കൊണ്ട് പേര് കേട്ട സ്ഥമാണ് ഇത്. കണക്കനുസരിച്ച് 1800 -ഓളം വിനോദസഞ്ചാരികളാണ് ദിവസവും ഇവിടെ ബോട്ടിൽ വന്ന് ഇറങ്ങുന്നത്. എന്നാൽ ഇവിടെ സന്ദർശകർക്ക് തങ്ങാൻ സാധിക്കില്ല. പക്ഷേ ക്യാമ്പ് ചെയ്യാനുളള സംവിധാനങ്ങൾ ലഭിക്കുന്നുണ്ട്.
ന്യൂയോർക്കിൽ കാറുകൾക്ക് നിരോധനം ഉണ്ടെന്ന് പറഞ്ഞാൽ നെറ്റി ചുളിക്കാത്തവരായി ആരം തന്നെ കാണില്ല. ന്യൂയോർക്കിൽ നിന്ന് മാറിയുളള ഒരു ദ്വീപാണ് ഫയർ ഐലൻഡ്. അവിടേക്കും നിങ്ങൾക്ക് നടന്ന് പോകാൻ മാത്രമേ സാധിക്കു. ദ്വീപിലേക്കുളള ചില റോഡുകൾ അടിയന്തര, സംസ്ഥാന വാഹനങ്ങൾക്ക് മാത്രം പോകാൻ വേണ്ടിയാണ്. മൂന്ന് ഫെറി തുറമുഖങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിങ്ങളുടെ വാഹനം പാർക്ക് ചെയ്ത് ഫയർ ഐലൻഡിലേക്ക് ഫെറിയിൽ കയറി പോകാൻ സാധിക്കും.

മാനം മുട്ടുന്ന കെട്ടിടങ്ങളും കാറുകളും ബസുകളും ബൈക്കുകളും എല്ലാം നിറഞ്ഞ നമ്മുടെയെല്ലാം തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇത്തരം സ്ഥലങ്ങളില്ലൊം ഒരിക്കൽ എങ്കിലും പോകണം. പ്രകൃതിയെ അറിഞ്ഞ് കൊണ്ട്, കുറച്ച് നേരം മനസിനെ ശാന്തമാക്കി പ്രകൃതി ഭംഗി ആസ്വദിക്കുമ്പോൾ നിങ്ങളുടെ മനസും ശരീരവും ഒരു പോലെ ഫ്രഷ് ആകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.



Click it and Unblock the Notifications








