അടിച്ചു പൂസ് മലയാളി, ലഹരി ഉപയോഗിച്ച് വാഹനമോടിച്ച ദമ്പതികൾ ഉണ്ടാക്കിയത് ഇത്രയും അപകടങ്ങൾ

ഓരോ ദിവസവും റോഡുകളിൽ പലതരത്തിലുളള അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. അറിഞ്ഞും അറിയാതെയും എല്ലാം. പലപ്പോഴും ആരുടെയെങ്കിലും അശ്രദ്ധ കൊണ്ടായിരിക്കാം ഇത്തരത്തിലുളള അപകടങ്ങൾ സംഭവിക്കുന്നത്. എന്നാൽ അപകടം ഉണ്ടാക്കിയ വ്യക്തി മദ്യത്തിൻ്റെയോ മറ്റേതെങ്കിലും മയക്കുമരുന്നിൻ്റെയോ ലഹരിയിലായിരിക്കുമ്പോഴാണ് സംഭവിക്കുന്നതെങ്കിലോ.

നെക്‌സോൺ ഇവിയിൽ യാത്ര ചെയ്ത ദമ്പതികൾ നിരവധി കാറുകളിൽ ഇടിക്കുകയും, നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച വാർത്തയും വീഡിയോയും ഇൻ്റർനെറ്റിൽ വൈറലായിരുന്നു. പലപ്പോഴും പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താൻ ഇവർ വിസമ്മതിച്ചു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് റോഡ് ഉപരോധിച്ചതിനെ തുടർന്നാണ് കാർ നിർത്താൻ സാധിച്ചത്.

Couple Crashed Several Vehicles With Nexon EV Had Used Marijuana

കോട്ടയം ജില്ലയിലായിരുന്നു സംഭവം നടന്നത്. ദമ്പതികൾ എംസി റോഡിലൂടെ സഞ്ചരിച്ച മറിയപ്പള്ളി മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്താണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ഈ ഭാഗത്ത് വച്ച് ദമ്പതികൾ നെക്സോൺ ഇവി നിരവധി വാഹനങ്ങളിൽ ഇടിക്കുകയും മറ്റ് വഴിയാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവിംഗ് തുടരുകയായിരുന്നു. പ്രദേശവാസികൾ ഈ വാഹനം അമിതമായി ഓടിക്കുന്നത് കണ്ട് പോലീസിൽ അറിയിക്കുകയായിരുന്നു.

പോലീസ് വാഹനം പിന്തുടരാൻ തുടങ്ങുകയും ഒരു ഘട്ടത്തിലും വാഹനം നിർത്താനോ വേഗത കുറയ്ക്കാനോ ഡ്രൈവർ തയ്യാറായില്ല. തുടർന്ന് പ്രദേശത്തെ ക്രെയിൻ സർവീസിനെ വിളിച്ച് ഈ വാഹനത്തിനായി റോഡ് ബ്ലോക്ക് ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടു. നെക്‌സോൺ ഇവി ഡ്രൈവർ റോഡിൽ ക്രെയിൻ കണ്ടപ്പോൾ കാർ നിർത്തി, തുടർന്ന് പോലീസ് യാത്രക്കാരെ പിടികൂടുകയായിരുന്നു. അപ്പോഴാണ് കാറിനുള്ളിൽ ദമ്പതികൾ കഞ്ചാവ് ഉപയോഗിച്ചതെന്നും വാഹനം നിയന്ത്രിക്കാൻ സാധിക്കാതെ ഓടിക്കുകയായിരുന്നുവെന്ന് പോലീസിന് മനസ്സിലായത്.

Couple Crashed Several Vehicles With Nexon EV Had Used Marijuana

കാർ നിർത്തിയതോടെ നാട്ടുകാർ വാഹനത്തിന് ചുറ്റും തടിച്ചുകൂടി, പോലീസുകാർ ഡോർ തുറന്നു ഡ്രൈവർ പുറത്തിറങ്ങാൻ വിസമ്മതിക്കുകയും പോലീസുകാരുമായി തർക്കിക്കുകയും ചെയ്തു. ഒടുവിൽ പോലീസിന് ഇയാളെ വാഹനത്തിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കുകയായിരുന്നു. വാഹനത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യ ഉണ്ടായിരുന്നത് കൊണ്ട് ഒരു വനിതാ പോലീസ് സംഭവസ്ഥലത്ത് എത്തുന്നത് വരെ അവർ കാത്തുനിന്ന ശേഷം യുവതിയെ വാഹനത്തിൽ നിന്ന് ഇറക്കുകയായിരുന്നു.

വാഹനത്തിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. തുടർന്ന് ദമ്പതികളെ ചിങ്ങവനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കാറിൽ നിന്ന് സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമാനമായ കേസുകളിൽ ദമ്പതികൾ മുമ്പും അറസ്റ്റിലായിട്ടുണ്ട്. ഇത്തവണ ദമ്പതികൾക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

Couple Crashed Several Vehicles With Nexon EV Had Used Marijuana

129 bhp കരുത്തുള്ള ഇലക്ട്രിക് മോട്ടോറും 30.2kWh ബാറ്ററി പായ്ക്കും ആണ് നെക്സോൺ ഇവി പ്രൈം വേരിയന്റിൽ നൽകുന്നത്. ഒന്ന് ചാർജ് ചെയ്‌താൽ 312 കിലോമീറ്റർ വരെ റേഞ്ച് കൈവരിക്കാനും ഇതിനാവും. അതേസമയം നെക്സോൺ ഇവി മാക്‌സ് പതിപ്പുകളിൽ 40.5kWh ബാറ്ററി പായ്ക്കാണ് ഒരുക്കിയിട്ടുള്ളത്. 143 bhp ഇലക്ട്രിക് മോട്ടോറിലൂടെ പരമാവധി 437 കിലോമീറ്റർ റേഞ്ച് നൽകാൻ ഈ മോഡലുകൾ പ്രാപ്‌തമാണ്.

മറുവശത്ത് നിലവിൽ 30.2kWh ബാറ്ററിയുള്ള മീഡീയം റേഞ്ച്, 40.5kWh ബാറ്ററിയുള്ള ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാവുന്നത്. ഇലക്‌ട്രിക് എസ്‌യുവിയുടെ മീഡയം റേഞ്ച് പതിപ്പുകളിൽ ARAI അവകാശപ്പെടുന്ന റേഞ്ച് 325 കിലോമീറ്റർ ആണെങ്കിൽ ലോംഗ് റേഞ്ച് മോഡലുകൾ സിംഗിൾ ചാർജിൽ 465 കിലോമീറ്റർ ആണ് വാഗ്‌ദാനം ചെയ്യുന്നത്.

രണ്ട് പതിപ്പുകൾക്കും ഇപ്പോൾ സ്റ്റാൻഡേർഡായി 7.2kW എസി ചാർജർ ലഭിക്കുന്നുണ്ട്. ഇത് MR മോഡലുകളെ വെറും 4.3 മണിക്കൂറിനുള്ളിൽ 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കും. അതേസമയം നെക്സോൺ ഇവിയുടെ LR വേരിയന്റുകൾ 6 മണിക്കൂർ സമയമെടുത്താൻ പൂർണ ചാർജ് കൈവരിക്കുന്നത്. ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇവിടെയും വ്യത്യാസങ്ങൾ കാണാനാവും.

ടാറ്റ നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയുടെ മീഡിയം റേഞ്ച് പതിപ്പുകൾ 129 bhp പവറിൽ പരമാവധി 215 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ലോംഗ് റേഞ്ച് മോഡലുകൾ 145 bhp കരുത്തിൽ 215 Nm torque ആണ് വികസിപ്പക്കുന്നത്. നിലവിൽ എംജി ZS ഇവി, ഹ്യുണ്ടായി കോന, മഹീന്ദ്ര XUV400 പോലുള്ള വമ്പൻ വൈദ്യുത മോഡലുകളുമായാണ് സെഗ്മെന്റിൽ ടാറ്റ മോട്ടോർസിന്റെ മത്സരം.

More from DriveSpark

Article Published On: Monday, February 12, 2024, 16:50 [IST]
English summary
Couple crashed several vehicles with nexon ev had used marijuana video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X