ഇതാ പുതിയൊരു 'ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്'; ഓടുന്ന ട്രെയിനിലെ വിവാഹ വീഡിയോ വൈറല്‍

വിവാഹമെന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാനമായ അധ്യായമാണ്. പലരും തങ്ങളുടെ വിവാഹം ആഡംബര പൂര്‍ണമായി ആഘോഷിക്കുമ്പോള്‍ ചിലര്‍ അത് ലളിതമായി നടത്തുന്നു. സിനിമകളിലും ജീവിതത്തിലും നമ്മള്‍ ബസിലും മറ്റും യുവമിഥുനങ്ങള്‍ വിവാഹിതരാകുന്ന കാഴ്ച കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വിവാഹിതരായ ദമ്പതികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അതിനെ കുറിച്ച് ചുവടെ വായിക്കാം.

ബസും കാറും വിമാനവും പോലെ തന്നെ ഇന്ത്യയിലെ ഒരു ജനപ്രിയ ഗതാഗത മാര്‍ഗമാണ് ട്രെയിന്‍. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനം കൂടിയാണ് റെയില്‍വേ. സുഖകരമായും മടുപ്പില്ലാതെയും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്രചെയ്യാന്‍ ആയിരക്കണക്കിന് ആളുകള്‍ തീവണ്ടിയെ ആശ്രയിക്കുന്നു. സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് ട്രെയിന്‍ എന്നും പൊതുവേ വിശേഷിപ്പിക്കപ്പെടാറുണ്ട്. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകള്‍ ട്രെയിനിനെ ആശ്രയിക്കുന്നു.

couple marries inside train

ചിലര്‍ക്ക് ട്രെയിന്‍ ഒരു ഗതാഗത മാര്‍ഗമാണെങ്കില്‍ ചിലര്‍ക്ക് അത് ജീവിതമാര്‍ഗമാണ്. ഇന്നിപ്പോള്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകളാണെല്ലോ ട്രെന്‍ഡ്. നമ്മള്‍ ഇവിടെ പറയാന്‍ പോകുന്നത് ട്രെയിന്‍ ഒരു വിവാഹവേദിയായ സംഭവമാണ്. ചിലര്‍ നാട്ടുകാരെയെല്ലാം വിളിച്ചു കൂട്ടി ഗംഭീര സദ്യയെല്ലാം ഒരുക്കി കെങ്കേമമായി വിവാഹം ആഘോഷിക്കുന്നു. അതേസമയം പരസ്പരം ഇഷ്ടപ്പെടുന്ന ചിലര്‍ക്ക് ബന്ധുക്കളുടെ ആശീര്‍വാദമില്ലാതെ ഒളിച്ചോടിപ്പോയി വിവാഹിതരാകേണ്ട സാഹചര്യവുമുണ്ടാകാറുണ്ട്.

വിവാഹത്തിന് പിന്തുണയ്ക്കുന്ന ബന്ധുക്കളുയോ സുഹൃത്തുക്കളുടേയോ സഹായത്തോടെ ആയിരിക്കും ഇവര്‍ ഒന്നാകുന്നത്. സിനിമാ സ്‌റ്റൈലില്‍ ട്രെയിനില്‍ വെച്ച് വിവാഹിതരായ നമ്മുടെ നായകനും നായികയ്ക്കും ഇത്തരമൊരു കഥയുണ്ടെന്നാണ് തോന്നുന്നത്. ട്രെയിനില്‍ വെച്ച് വരണമാല്യം ചാര്‍ത്തിയ ഇരുവരുടെയും വീഡിയോ ഇപ്പോള്‍ ഇന്ത്യയൊട്ടാകെ വൈറലായിരിക്കുകയാണ്. വീഡിയോ പരിശോധിക്കുമ്പോള്‍ കൈയ്യില്‍ താലിയുമായി നില്‍ക്കുന്ന ഒരു യുവാവും അവന്റെ പ്രണയിനിയെന്ന് തോന്നിക്കുന്ന ഒരു യുവതിയെയും കാണാം.

couple marries inside train

വീഡിയോയുടെ തുടക്കത്തില്‍ യുവതി യുവാവിനെ കെട്ടിപ്പിടിക്കുന്നതും പരസ്പരം സംസാരിക്കുകയും ചെയ്യുന്നുണ്ട്. ട്രെയിനിലെ സഹയാത്രികരെല്ലാം ഇവരുടെ ചുറ്റും കൂടിയിട്ടുണ്ട്. തൊട്ടുപിന്നാലെ യുവാവ് യുവതിയുടെ കഴുത്തില്‍ ചാലി ചാര്‍ത്തി ജീവിതസഖിയാക്കുന്ന കാഴ്ച കാണാം. നിരവധി യാത്രക്കാര്‍ ഈ ദൃശ്യങ്ങള്‍ തങ്ങളുടെ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ശേഷം സമീപത്തുണ്ടായിരുന്ന ഒരാള്‍ പൂമാലകള്‍ ഇരുവര്‍ക്കും കൈമാറി.

പൂമാലകള്‍ പരസ്പരം കഴുത്തില്‍ അണിയിച്ച ശേഷം ഇരുവരും ആലിംഖനം ചെയ്യുകയും ചെയ്തു. ട്രെയിനിലുള്ള യാത്രക്കാര്‍ എല്ലാവരും നവദമ്പതികള്‍ക്ക് ആശംസകള്‍ കൈമാറുകയും കരഘോഷം മുഴക്കുകയും ചെയ്തു. ഈ സംഭവം എവിടെയാണ് നടന്നതെന്ന് കൃത്യമായി അറിയില്ല. പശ്ചിമ ബംഗാളില്‍ നിന്ന് ഝാര്‍ഖണ്ഡിലേക്ക് പോകുന്ന ട്രെയിനിലായിരുന്നു വിവാഹമെന്നാണ് സൂചന. അസന്‍സോളില്‍ നിന്ന് ജാസിദിഹ് ട്രെയിന്‍ ആണ് ഇതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

ഏതായാലും വീഡിയോയുടെ കമന്റ് വിഭാഗവും ആളുകളുടെ അഭിപ്രായങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 'മള്‍ട്ടി പര്‍പ്പസ് ഇന്ത്യന്‍ റെയില്‍വേ' എന്നാണ് ഒരു നെറ്റിസണ്‍ കമന്റ് ഇട്ടിരിക്കുന്നത്. ബജറ്റ് ഇല്ലാത്തത് കൊണ്ടായിരിക്കും, ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ വിമാനത്തില്‍ വെച്ച് വിവാഹിതരാകുമായിരുന്നുവെന്നാണ് ഒരു വിരുതന്‍ കമന്റിട്ടിരിക്കുന്നത്. ഈ ട്രെയിന്‍ യാത്ര അവര്‍ ഇരുവരുടെയും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായി മാറി എന്ന കാര്യം തീര്‍ച്ചയാണ്.

എന്നാല്‍ നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം എന്തെന്നാല്‍ ട്രെയിനില്‍ ഇത്തരത്തില്‍ വിവാഹം നടത്തുന്നത് റെയില്‍വേ നിയമപ്രകാരം തെറ്റാണ്. തീവണ്ടിക്കുള്ളില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാടില്ല എന്നാണ് നിയമം. യാത്രമാര്‍ഗം മാത്രമായ ട്രെയിനില്‍ ഇത്തരം ആചാരങ്ങള്‍ നടക്കുന്നത് തെറ്റായ ഒരു തെറ്റായ മാതൃകയാകും സൃഷ്ടിക്കുക. വീഡിയോ വൈറലായി മാറിയതിനാല്‍ ഇനിയും ട്രെയിനില്‍ വെച്ച് 'ഒളിച്ചോട്ട' വിവാഹങ്ങള്‍ ഇനിയും അരങ്ങേറുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

couple marries inside train

നിരവധി ആളുകളുടെ പ്രിയപ്പെട്ട യാത്രാമാര്‍ഗമായ ട്രെയിന്‍ ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരം പ്രവര്‍ത്തികള്‍ തെറ്റായ പ്രവണത സൃഷ്ടിക്കുമെന്നാണ് അധികൃതര്‍ ഓര്‍മിപ്പിക്കുന്നത്. ട്രെയിനില്‍ വെച്ച് പ്രണയിതാക്കള്‍ വിവാഹിതരായ ഈ സംഭവത്തെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു. അഭിപ്രായം അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അത് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Sunday, December 3, 2023, 12:30 [IST]
English summary
Couple got married on moving train video went viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X