ഇപ്പോഴത്തെ പിള്ളേരുടെ ഒരു ഫാഷനേ; പരസ്പരം കെട്ടിപ്പുണർന്ന് ബൈക്കിൽ പാഞ്ഞ് ദമ്പതികൾ
പൊതുനിരത്തിലൂടെ സഞ്ചരിക്കുമ്പോൾ നമ്മൾ പാലിക്കേണ്ട കുറച്ച് മര്യാദകളുണ്ട്. അത് ബൈക്കിലായാലും കാറിലായാലും. ബൈക്കിൽ കാമുകൻ്റെ കൂടെയോ ആരുടെ കൂടെയോ ഒറ്റയ്ക്കോ സഞ്ചരിക്കുമ്പോൾ റോഡിലെ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ പരമാവധി ശ്രമിക്കുക. ഉത്തർപ്രദേശിലുളള ദമ്പതികൾ പരസ്പരം കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ വൈറലാണ്.
കെട്ടിപ്പുണർന്ന് പോകുന്നതിന് എന്താണ് കുഴപ്പം എന്ന് തോന്നാം പക്ഷേ അത് പെൺകുട്ടി മുന്നിൽ ഇരുന്ന് കൊണ്ട് കെട്ടിപ്പിടിച്ചാൽ എങ്ങനെയിരിക്കും. അതാണ് പ്രശ്നം. അത് മാത്രമല്ല മോട്ടോർസൈക്കിളിൽ ഉണ്ടായിരുന്ന രണ്ട് പേരും ഹെൽമറ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നും ധരിച്ചിട്ടില്ല എന്നതാണ് മറ്റൊരു ഗുരുതര പ്രശ്നം. വീഡിയോ വൈറലായതോടെ പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തിരിക്കുകയാണ്.

ഹെൽമറ്റ് ധരിക്കാതെയുള്ള യാത്രയ്ക്ക് 1,000 രൂപ, വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് കേടായത് 5,000 രൂപ, അത് മാത്രമല്ല മലിനീകരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ചലാൻ 10,000 രൂപ അങ്ങനെ മൊത്തം 21,000 രൂപയോളം ഉടമയ്ക്ക് ചലാൻ നൽകിയിട്ടുണ്ട്. ഇത് കൂടാതെയാണ് അമിതവേഗതയും, ട്രാഫിക് നിയമലംഘനത്തിനുളള പിഴയും ചുമത്തിയിരിക്കുന്നത്.
ഇതിന് മുൻപ് ഹോളി കഴിഞ്ഞ് പോകുകയായിരുന്ന ദമ്പതികളും ഇത്തരത്തിൽ യാത്ര ചെയ്തതിന് പൊലീസ് ചലാൻ പുറപ്പെടുവിച്ചിരുന്നു. ഹോളി കഴിഞ്ഞ് പോകുന്ന കപ്പിൾസ് രണ്ടും റോയൽ എൻഫീൽഡ് ബൈക്കിൽ പരസ്പരം അഭിമുഖമായി ഇരുന്ന് കൊണ്ട് സഞ്ചരിക്കുന്നതായിരുന്നു വീഡിയോയിൽ. വൈറലായ വീഡിയോ പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയും അപ്പോൾ തന്നെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ച ദമ്പതികളെ കണ്ടെത്തുകയും ചെയ്തു. വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

ഇതിനുമുൻപ് 2015 -ലായിരുന്നു സമാനമായ സംഭവം നടന്നത്. അന്ന് ആ ദ്യശ്യങ്ങൾ വൈറലായിരുന്നു, ഇതേ രീതിയിൽ തന്നെയായിരുന്നു അവരും സഞ്ചരിച്ചിരുന്നത്. അന്ന് മറ്റൊരു യാത്രക്കാരൻ പകർത്തിയ ചിത്രങ്ങൾ പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ദമ്പതികൾക്ക് 1000 രൂപ ചലാനാണ് അന്ന് പൊലീസ് നൽകിയത്. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ വളരെ സജീവമായത് കൊണ്ട് തന്നെ പൊതുനിരത്തുകളിൽ അപകടകരമായ സ്റ്റണ്ടുകൾ നടത്തിയാൽ പെട്ടെന്ന് തന്നെ പിടിക്കപ്പെടുകയും ചെയ്യും
നിങ്ങളുടെ വാഹനം സ്റ്റണ്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് റേസ് ട്രാക്കുകൾ, ഫാം ഹൗസുകൾ എന്നിവ പോലുള്ള സ്വകാര്യ സ്ഥലത്ത് ചെയ്യുന്നതാണ് ഉത്തമം. അല്ലെങ്കിൽ നിങ്ങൾ തീർച്ചയായും ചലാൻ അടയ്ക്കേണ്ടി വരും. അത് മാത്രമല്ല ഇപ്പോൾ എല്ലാ മെട്രോപൊളിറ്റൻ നഗരങ്ങളിലും സിസിടിവി ക്യാമറകളുണ്ട്. അത് കൊണ്ട് തന്നെ നിങ്ങൾ എന്ത് കാണിച്ചാലും നിരീക്ഷിക്കാൻ പൊലീസ് അധികൃതർ സദാ ജാഗരൂകരാണ്.
ദില്ലി മെട്രോയിലും ദമ്പതികൾ ആറാടുന്നതിൻ്റെ വീഡിയോയും വൈറലാണ്. നല്ലതും ചീത്തയുമായ ഒരുപാട് കമൻ്റുകളാണ് വീഡിയോയുടെ താഴെ ആളുകൾ പോസ്റ്റ് ചെയ്ത്. ചിലർ തമാശയായി എടുത്തെങ്കിലും ചിലർ വലിയ രോഷപ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സഹയാത്രികനാണ് വീഡിയോ പകർത്തിയത്. പെൺകുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതായിരിക്കും എന്ന് തമാശ രൂപേണയുളള കമൻ്റുകളാണ് കൂടുതലും.
ഇതിനെതിരെ യാത്രക്കാർ ആരും പ്രതികരിക്കാത്തത് എന്താണ് എന്ന് ചോദിച്ചു കൊണ്ട് രോഷാകുലരാകുകയാണ് ചിലർ. ആൺകുട്ടി നിലത്ത് ഇരിക്കുകയും പെൺകുട്ടി മടിയിൽ കിടക്കുന്നതുമാണ് വീഡിയോയിൽ കാണാം. അതിന് ശേഷം പെൺകുട്ടി കെട്ടിപ്പിടിക്കുന്നുമുണ്ട്. ഇത്തരത്തിലുളള ഒരുപാട് വീഡിയോകൾ വൈറലാണ്. ഇതിന് മുൻപ് ഡൽഹി മെട്രോയിൽ ഒരു പെൺകുട്ടി ചെറിയ ഷോർട്സ് ധരിച്ച് വന്നത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.


Click it and Unblock the Notifications








