കമിതാക്കളുടെ ചുംബനപ്രകടനം; സിപിആർ നൽകുന്നതെന്ന് കമൻ്റുകൾ; വീഡിയോ വമ്പൻ വൈറൽ

ഓടുന്ന ബൈക്കിലും കാറിലും എല്ലാം കമിതാക്കൾ പരസ്പരം കെട്ടി പുണർന്നും ചുംബിച്ചും യാത്ര ചെയ്യുന്ന വീഡിയോകൾ സോശ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്. ഇപ്പോഴിതാ ഡൽഹി മെട്രോയിൽ രണ്ട് കമിതാക്കൾ പരസ്പരം ചുംബിക്കുന്ന വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുളള കമൻ്റും പ്രതികരണവുമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നല്ലതും ചീത്തയുമായ ഒരുപാട് കമൻ്റുകളാണ് വീഡിയോയുടെ താഴെ ആളുകൾ പോസ്റ്റ് ചെയ്യുന്നത്. ചിലർ തമാശയായി എടുത്തെങ്കിലും ചിലർ വലിയ രോഷപ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സഹയാത്രികനാണ് വീഡിയോ പകർത്തിയത്. പെൺകുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതായിരിക്കും എന്ന് തമാശ രൂപേണയുളള കമൻ്റുകളാണ് കൂടുതലും.

കമിതാക്കളുടെ ചുംബനപ്രകടനം; സിപിആർ നൽകുന്നതെന്ന് കമൻ്റുകൾ; വീഡിയോ വമ്പൻ വൈറൽ

ഇതിനെതിരെ യാത്രക്കാർ ആരും പ്രതികരിക്കാത്തത് എന്താണ് എന്ന് ചോദിച്ചു കൊണ്ട് രോഷാകുലരാകുകയാണ് ചിലർ. ആൺകുട്ടി നിലത്ത് ഇരിക്കുകയും പെൺകുട്ടി മടിയിൽ കിടക്കുന്നതുമാണ് വീഡിയോയിൽ കാണാം. അതിന് ശേഷം പെൺകുട്ടി കെട്ടിപ്പിടിക്കുന്നുമുണ്ട്. ഇത്തരത്തിലുളള ഒരുപാട് വീഡിയോകൾ വൈറലാണ്. ഇതിന് മുൻപ് ഡൽഹി നെട്രോയിൽ ഒരു പെൺകുട്ടി ചെറിയ ഷോർട്സ് ധരിച്ച് വന്നത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

പൊതുഗതാഗത സംവിധാനങ്ങളിൽ ഇത്തരം കോപ്രായങ്ങൾ കാണിക്കുന്നത് പതിവായിട്ടുണ്ട് മെട്രോ സിറ്റികളിൽ. ഇതൊക്കെ ഒരു മനുഷ്യൻ്റെ അവകാശവും സ്വാതന്ത്ര്യവുമാണ് എന്ന് വാദിക്കുന്ന ചിലരുമുണ്ട്. അത്തരം വ്യക്തികളെല്ലാം ഈ വീഡിയോയിൽ കമൻ്റ് ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ പിന്നെ കിസ് ഓഫ് ലവ് പോലെയുളള ക്യാബയിനുകൾ വീണ്ടും ഉയർത്തെഴുന്നേറ്റാക്കാം. കിടപ്പുമുറിയിൽ ചെയ്യേണ്ട കാര്യങ്ങൾ പബ്ലിക്കായി ചെയ്യുന്നത് നമ്മുടെ സംസ്കാരത്തിന് യോജിക്കുന്നതല്ല എന്നുളള കമൻ്റുകൾ പ്രതീക്ഷിക്കാം.

രാജ്യത്ത് ആദ്യമായി പോഡ് ടാക്സികൾക്കുളള അനുമതി ലഭിച്ചിട്ടുണ്ട്. പേഴ്സണലൈസ്ഡ് റാപ്പിഡ് ട്രാൻസിറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.രാജ്യത്ത് ആദ്യമായി ഉത്തർപ്രദേശിലാണ് പോഡ് ടാക്സികൾ അവതരിപ്പിക്കാൻ പോകുന്നത്. ജെവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫിലിം സിറ്റി വരെയായിരിക്കും തുടക്കത്തിൽ സർവീസ് നടത്തുക. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് യമുന അതോറിറ്റി ഇന്ത്യയുടെ ആദ്യത്തെ പോഡ് ടാക്സി പദ്ധതിയുടെ പുതുക്കിയ DPR & ബിഡ് ഡോക്യുമെൻ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.

സർക്കാരിൻ്റെ അനുമതി കൂടി ലഭിച്ചാൽ പദ്ധതിയുടെ പണി എത്രയും പെട്ടെന്ന് തന്നെ തുടങ്ങും. ഇനി പോഡ് ടാക്സികൾ എന്താണെന്ന് നോക്കാം. ഇലക്ട്രിക് മൂലവും ഡ്രൈവർ ഇല്ലാതെയും പ്രവർത്തിക്കുന്ന ടാക്സികളെയാണ് പോഡ് ടാക്സി എന്ന് പറയുന്നത്. ഇതിനായി പ്രത്യേകം നിർമിച്ചിരിക്കുന്ന ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. റോഡിലെ എല്ലാ ദിവസത്തേയും തിരക്ക് ഒഴിവാക്കുവാൻ കൂടുതൽ ഉപകാരമായിരിക്കും.

എയർപോർട്ട് മുതൽ ഫിലിം സിറ്റി വരെയുളള 14 കിലോമീറ്ററിലാണ് പോഡ് ടാക്സി സർവീസ് നടത്താൻ പോകുന്നത്. ഈ 14 കിലോമീറ്ററിനുളളിൽ 12 സ്റ്റേഷനുകളും ഉണ്ടായിരിക്കും. ദുബായ് സിംഗപ്പൂർ, ലണ്ടനിലെ ഹീത്രൂ എയർപോർട്ട് എന്നിവിടങ്ങളിലാണ് നിലവിൽ പോഡ് ടാക്സിയുളളത്. ഈ അന്താരാഷ്ട്ര ട്രാൻസിറ്റ് സംവിധാനം ലഭിക്കുന്ന ആദ്യത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തർപ്രദേശ്.

സർക്കാരിൻ്റെ കണക്കനുസരിച്ച് വിമാനത്താവളത്തിൽ നിന്ന് ഫിലിം സിറ്റി വരെയുളള പോഡ് ടാക്സി ഉപയോഗിക്കാൻ കുറഞ്ഞത് 37000 യാത്രക്കാർ ഉണ്ടാകുമെന്നാണ്. ഇടയ്ക്കുളള 12 സ്റ്റേഷനുകളിൽ പാർക്ക്, ടോയ് പാർക്ക്, എന്നീ വിനോദ കേന്ദ്രങ്ങൾ പണിയുവാനും പദ്ധതിയിടുന്നുണ്ട്. 810 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവായി കണക്കാക്കുന്നത്. സർക്കാർ അനുമതി ലഭിച്ചതിന് ശേഷം എത്രയും പെട്ടെന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ 2024 അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം.

More from DriveSpark

Article Published On: Wednesday, May 10, 2023, 19:25 [IST]
English summary
Couples kissing in train aggressive kissing video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X