റോയൽ എൻഫീൽഡിൽ ദമ്പതികളുടെ റൊമാൻസ്; ലുക്കൗട്ട്‌ വീഡിയോയുമായി പൊലീസ്

മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുമ്പോൾ പ്രണയിക്കുന്ന ദമ്പതികളെ നേരിട്ടും വീഡിയോയിലും എല്ലാം കണ്ടിട്ടുണ്ട്. ബൈക്കിൽ ഇത്തരത്തിലുളള അഭ്യാസം കാണിച്ചവർക്കെതിരെ പൊലീസ് കനത്ത ശിക്ഷാ നടപടികളും എടുത്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ഒരു വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

രാജസ്ഥാനിലാണ് സംഭവം, ഹോളി കഴിഞ്ഞ് പോകുന്ന കപ്പിൾസ് രണ്ടും റോയൽ എൻഫീൽഡ് ബൈക്കിൽ പരസ്പരം അഭിമുഖമായി ഇരുന്ന് കൊണ്ട് സഞ്ചരിക്കുന്നതാണ് വീഡിയോയിൽ. വൈറലായ വീഡിയോ പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയും അപ്പോൾ തന്നെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ച ദമ്പതികളെ കണ്ടെത്തുകയും ചെയ്തു. വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

റോയൽ എൻഫീൽഡിൽ ദമ്പതികളുടെ റൊമാൻസ്; ലുക്കൗട്ട്‌ വീഡിയോയുമായി പൊലീസ്

ഇതിനുമുൻപ് 2015 -ലായിരുന്നു സമാനമായ സംഭവം നടന്നത്. അന്ന് ആ ദ്യശ്യങ്ങൾ വൈറലായിരുന്നു, ഇതേ രീതിയിൽ തന്നെയായിരുന്നു അവരും സഞ്ചരിച്ചിരുന്നത്. അന്ന് മറ്റൊരു യാത്രക്കാരൻ പകർത്തിയ ചിത്രങ്ങൾ പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ദമ്പതികൾക്ക് 1000 രൂപ ചലാനാണ് അന്ന് പൊലീസ് നൽകിയത്. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ വളരെ സജീവമായത് കൊണ്ട് തന്നെ പൊതുനിരത്തുകളിൽ അപകടകരമായ സ്റ്റണ്ടുകൾ നടത്തിയാൽ പെട്ടെന്ന് തന്നെ പിടിക്കപ്പെടുകയും ചെയ്യും.

നിങ്ങളുടെ വാഹനം സ്റ്റണ്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് റേസ് ട്രാക്കുകൾ, ഫാം ഹൗസുകൾ എന്നിവ പോലുള്ള സ്വകാര്യ സ്ഥലത്ത് ചെയ്യുന്നതാണ് ഉത്തമം. അല്ലെങ്കിൽ നിങ്ങൾ തീർച്ചയായും ചലാൻ അടയ്ക്കേണ്ടി വരും. അത് മാത്രമല്ല ഇപ്പോൾ എല്ലാ മെട്രോപൊളിറ്റൻ നഗരങ്ങളിലും സിസിടിവി ക്യാമറകളുണ്ട്. അത് കൊണ്ട് തന്നെ നിങ്ങൾ എന്ത് കാണിച്ചാലും നിരീക്ഷിക്കാൻ പൊലീസ് അധികൃതർ സദാ ജാഗരൂകരാണ്.

റോയൽ എൻഫീൽഡിൽ ദമ്പതികളുടെ റൊമാൻസ്; ലുക്കൗട്ട്‌ വീഡിയോയുമായി പൊലീസ്

റോയൽ എൻഫീൽഡിൻ്റെ പുത്തൻ വിവരങ്ങൾ നോക്കുകയാണെങ്കിൽ ഹണ്ടർ 350 ആണ് പുത്തൻ ശുക്രൻ. പഴമയുടെ പുതുമയുമായി എത്തിയ വേട്ടക്കാരൻ എന്നാണ് ഇവന്റെ വിളിപ്പേര് തന്നെ. തങ്ങളുടെ ഏറ്റവും വില കുറഞ്ഞ മോഡലെന്ന ഒറ്റ പ്രശസ്‌തി മതിയാരുന്നു സംഭവം ഹിറ്റാവാൻ. പിന്നെ ആധുനിക രൂപവും ഭാവവും കൂടെ ചേർന്നതോടെ ആളുകൾ വണ്ടിവാങ്ങാൻ ഇരച്ചെത്തി. 1.50 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ ലോഞ്ച് ചെയ്ത ഹണ്ടർ ഇപ്പോൾ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ടിരിക്കുകയാണ്.

സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായി ഹണ്ടർ മാറുന്നതിൽ നിർണായകമായത് താങ്ങാനാവുന്ന വില തന്നെയാണ്. ക്ലാസിക് പാരമ്പര്യത്തിനൊപ്പം ആധുനിക ഡിസൈനും സാങ്കേതികവിദ്യകളും കോർത്തിണക്കിയാണ് ഇപ്പോൾ റോയൽ എൻഫീൽഡ് വണ്ടി ഒരുക്കിയിരിക്കുന്നത്. റെട്രോ, മെട്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയിൽ എത്തുന്നത്.

കളർ ഓപ്ഷനുകളുടേയും ഫീച്ചറുകളുടേയും കാര്യത്തിൽ രണ്ട് വകഭേദങ്ങളും വേറിട്ടുനിൽക്കുന്നുവെന്നതാണ് പ്രധാന വ്യത്യാസം. കൂടാതെ ഭാരത്തിന്റെ കാര്യത്തിലും ആധുനിക ബൈക്കുകൾ പോലെ ലൈറ്റ്-വെയ്റ്റാണിവൻ. ഇനി വിൽപ്പനയുടെ കാര്യത്തിലേക്ക് മടങ്ങിയെത്തിയാൽ 2022 ഓഗസ്റ്റ് മുതൽ 2023 ജനുവരി വരെ ഹണ്ടർ 350 മോഡലിന്റെ 1,00,183 യൂണിറ്റുകളാണ് റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചിരിക്കുന്നത്. ക്ലാസിക് 350 ബൈക്കിന് ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡിന്റെ രണ്ടാമത്തെ മോട്ടോർസൈക്കിളാണിത്.

റിബൽ ബ്ലൂ, റെബൽ റെഡ്, റിബൽ ബ്ലാക്ക്, ഡാപ്പർ ആഷ്, ഡാപ്പർ വൈറ്റ്, ഡാപ്പർ ഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് ഹണ്ടർ 350 വാഗ്ദാനം ചെയ്യുന്നത്. ഫീച്ചറുകളിൽ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്ന ചെറിയ ട്രിപ്പർ നാവിഗേഷൻ പോഡ് ഉള്ള ഒരു വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് പ്രധാന ആകർഷണം. ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ കാഴ്ച്ചയിൽ ബേബി 650 ആണെന്ന് വേണമെങ്കിൽ പറയാനാവുന്ന ഡിസൈൻ ശൈലിയാണ് ഹണ്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത.

ക്ലാസിക്, മീറ്റിയോർ എന്നിവയ്ക്ക് തുടിപ്പേകുന്ന അതേ 349 സിസി ഫ്യുവൽ ഇഞ്ചക്ടഡ് എഞ്ചിനാണ് ഹണ്ടറിന്റെ ഹൃദയം. ഈ സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, SOHC എഞ്ചിൻ 20.2 bhp പവറിൽ 27 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 5 സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നതും. ദൈനംദിന യാത്രകൾക്ക് കൂടെക്കൂട്ടാൻ പറ്റിയ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളാണിത്. മികച്ച മൈലേജും കിടിലൻ പെർഫോമൻസും വണ്ടിക്ക് നൽകാനാവും.

More from DriveSpark

Article Published On: Friday, March 10, 2023, 17:30 [IST]
English summary
Couples romance on moving royal enfield police issued lookout video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X