രാജ്യം വിട്ടാലും രക്ഷയില്ല! ശാപമായി 7 വർഷം മുമ്പ് വിറ്റ എസ്‌യുവി; ഫോർഡിന് മുട്ടൻ പണി
കാർ കൊള്ളില്ല എങ്കിൽ അത് കമ്പനിയോട് തന്നെ പറയണം. അതിപ്പോ എങ്ങനെ പറയും എന്ന് ചോദിച്ചാൽ, അതിനല്ലേ കൺസ്യൂമർ കോർട്ട്. വാഹനങ്ങളുടെ ഫോൾട്ടുകളും മറ്റ് സാരമായ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കാൻ ഇന്ന് കൺസ്യൂമർ കോടതിയിൽ എത്തുന്നവരുടെ എണ്ണം ഇന്ന് പിൽക്കാലത്തെ അപേക്ഷിച്ച് കൂടുതലാണ് എന്ന് തന്നെ പറയാം.
ഈ ഒരു ശ്രേണിയിൽ ഏറ്റവും പുതിയ കേസ് വരുന്നത് ഛത്തീസ്ഗഡിൽ നിന്നാണ്. ഒരു ഫോർഡ് എൻഡവർ കസ്റ്റമറാണ് നീതി ലഭിക്കുന്നതിനായി കോടതിയെ സമീപിച്ചത്. ഏകദേശം ഏഴ് വർഷം മുമ്പാണ് ഉടമ എസ്‌യുവി വാങ്ങുന്നത്, അന്നുമുതൽ വാഹനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുകയാണ് എന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യൻ വിപണിയിൽ ഫോർഡിന്റെ മുൻനിര എസ്‌യുവി മോഡലായിരുന്നു ഫോർഡ് എൻഡവർ. കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റീഡ്രസ്സൽ കമ്മീഷൻ അംഗം ജസ്റ്റിസ് ഗൗതം ചൂർദിയ, ഉപഭോക്താവിന്റെ പരാതിയ്ക്ക് പരിഹാരം എന്ന നിലയിൽ അടുത്തിടെ നിർമ്മിച്ച ഇതേ മോഡലിന്റെ പുതിയ യൂണിറ്റ് ഉപഭോക്താവിന് കൈമാറാൻ ഡീലറോട് ആവശ്യപ്പെട്ടു.
കൂടാതെ, കഴിഞ്ഞ ഏഴ് വർഷത്തേക്ക് ആറ് ശതമാനം പലിശ സഹിതം കമ്പനി, വാഹനത്തിന്റെ പർച്ചേസ് വിലയായ 29,13,064 രൂപ നഷ്ടപരിഹാരവും നൽകണം. അതോടൊപ്പം ഉപഭോക്താവിന് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് 25,000 രൂപയും വ്യവഹാരച്ചെലവായി 10,000 രൂപയും നൽകാൻ കമ്പനിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

റായ്പൂരിലെ G K ഫോർഡ് ഡീലർഷിപ്പിൽ നിന്നാണ് ഉപഭോക്താവ് ഫോർഡ് എൻഡവർ എസ്‌യുവി പർച്ചേസ് ചെയ്തത്. ഫാക്ടറിയിൽ നിന്ന് 1,00,000 കിലോമീറ്റർ അല്ലെങ്കിൽ രണ്ട് വർഷത്തെ വാറന്റിയോടെയാണ് എസ്‌യുവി വന്നത്. 2016 -ൽ വാങ്ങിയ മോഡലിന് ഒരു വർഷത്തെ ഉപയോഗത്തിന് ശേഷം തന്നെ പ്രശ്‌നങ്ങൾ ആരംഭിക്കാൻ തുടങ്ങി.
കാർ പലതവണ തകരാറിലായി, ചിലപ്പോൾ അത് സ്റ്റാർട്ട് പോലും ആവാത്ത അവസ്ഥകളുണ്ടായി. 2017 ഫെബ്രുവരിയിൽ, കോണ്ടഗോവനും ബസ്തറിനും ഇടയിൽ തന്റെ ഫോർഡ് എൻഡവർ ബ്രേക്ക്ഡൗണായതായും ഉപഭോക്താവ് റിപ്പോർട്ട് ചെയ്തു. ഇത് നാലാം തവണയാണ് ഇത്തരമൊരു സംഭവം നടക്കുന്നത് എന്നും, വാഹനത്തിന് മൂന്ന് മാസം മാത്രമേ പഴക്കമുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർ തകരാറിലായപ്പോൾ ഉപഭോക്താവ് സഹായത്തിനായി സർവീസ് സെന്ററിൽ വിളിച്ചിരുന്നു. റായ്‌പൂരിലെ ഫോർഡ് ഡീലറോട് ഒരു മെക്കാനിക്കിനെ അയയ്‌ക്കാനോ വാഹനം പരിശോധിക്കാൻ RSA (റോഡ്‌സൈഡ് അസിസ്റ്റൻസ്) സംവിധാനം വാഗ്ദാനം ചെയ്യാനോ അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ, ഡീലർ ഈ റിക്വസ്റ്റിനോട് പ്രതികരിച്ചില്ല എന്ന് മാത്രമല്ല കടുത്ത അവഗണനയാണ് നൽകിയത്.
പിന്നീട്, ഉപഭോക്താവിന്റെ സുഹൃത്ത് ഡീലർഷിപ്പ് സന്ദർശിച്ച് രജിസ്റ്റർ ചെയ്ത പരാതിയെക്കുറിച്ച് അന്വേഷിച്ചു. ഉപഭോക്താവ് അയച്ച ഇമെയിലിന് റിപ്ലൈ നൽകാൻ അദ്ദേഹം ഡീലർഷിപ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇമെയിലിൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ കാർ എത്ര തവണ തകരാറിലായി എന്നതുൾപ്പെടെയുള്ള സാഹചര്യം കൃത്യമായി ഉപഭോക്താവ് വിശദീകരിച്ചിരുന്നു.
വാഹനത്തിൽ പ്രശ്‌നങ്ങളും കംപ്ലെയിന്റുകളും നിലനിൽക്കുന്നതിനാൽ, കാർ തിരികെവിളിച്ച് പ്രശ്‌നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ എൻഡർ ഉടമ സർവീസ് സെന്ററിനോട് ആവശ്യപ്പെട്ടു. എന്നാൽ, സർവ്വീസ് സെന്റർ ഉപഭോക്താവിന് ഈ അപേക്ഷുടെമേൽ യാതൊരു മറുപടിയും നൽകിയില്ല. ഡീലർഷിപ്പ് പരാതിയെ അവഗണിക്കുകയും വാഹന ഉടമയുടെ ആരോപണങ്ങൾ തള്ളിക്കളയുകയും ചെയ്തു. കൂടാതെ പ്രശ്നം ഉന്നയിക്കുന്ന വ്യക്തി കമ്പനിയുടെ ഉപഭോക്താവല്ലെന്ന് പോലും ഡീലർഷിപ്പ് അവകാശപ്പെട്ടു. ഡീലർഷിപ്പും ഈ പറയുന്ന ഉപഭോക്താവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് അവർ പറഞ്ഞു.
ഇതേ തുടർന്നാണ് എൻഡവറിന്റെ ഉടമ വിഷയം കോടതിയിലെത്തിച്ചത്, പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മീഷനെ കോടതി നിയമിച്ചു. വാഹനം ഒരു ടെക്നിക്കൽ ടീം പരിശോധിച്ചു, കൂടാതെ ഒരു ചീഫ് എഞ്ചിനീയറെ സാങ്കേതിക വിദഗ്ധനായും നിയമിച്ചു. വാഹനത്തിന് നിർമാണ തകരാറുകളുണ്ടെന്നും ഇവ പരിഹരിക്കാൻ ആകാത്തതാണെന്നുമാണ് സാങ്കേതിക വിദഗ്ധരുടെ നിഗമനം. കമ്മീഷൻ ടെക്നിക്കൽ ടീമിന്റെയും ചീഫ് എൻജിനിയറിന്റെയും റിപ്പോർട്ടുകൾ പരിഗണിക്കുകയും ഉപഭോക്താവിന് അനുകൂലമായ ഒരു നിഗമനത്തിലെത്തുകയും ചെയ്തു.
ഉപഭോക്താവിന് അനുകൂലമായ വിധി ലഭിച്ചും എങ്കിലും ഇപ്പോൾ ഉയർന്നു വരുന്ന മറ്റൊരു പ്രധാന ആശങ്കയുണ്ട്. നിലവിൽ ഫോർഡ് ഔദ്യോഗികമായി ഇന്ത്യൻ വിപണി വിട്ടതിനാൽ, നിർമ്മാതാക്കൾ എങ്ങനെ ഒരു പുതിയ ഫോർഡ് എൻഡവർ ഉപഭോക്താവിന് വാഗ്ദാനം ചെയ്യും എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം? ഉപഭോക്താവിന് കാർ വിറ്റ ഡീലർഷിപ്പും നിലവിൽ ഒരു സിട്രൺ ഡീലർഷിപ്പായി രൂപാന്തരപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.
Note: Images are representative purpose.


Click it and Unblock the Notifications








