14 വർഷത്തെ നിയമപോരാട്ടം; ഹ്യുണ്ടായി മോട്ടോഴ്സിനെതിരെ കൺസ്യുമർ കോടതിയുടെ വിധി
രാജ്യത്തെ കൺസ്യൂമർ കോടതിയുടെ സമീപകാലത്തെ വിധികൾ പരിശോധിക്കുകയാണെങ്കിൽ വളരെ നീതിയുക്തവും ഉപഭോക്താക്കൾക്ക് ഗുണകരവുമായി രീതിയിലാണ് വിധി പ്രസ്താവിക്കുന്നത്. 2009-ൽ പുതിയ i10 ഹാച്ച്ബാക്ക് വാങ്ങിയ ഒരു ഉപഭോക്താവിന് നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നൽകണമെന്ന് ഡൽഹി സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഹ്യുണ്ടായ് മോട്ടോഴ്‌സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കാർ വാങ്ങി ഒരു മാസത്തിനുള്ളിൽ കസ്റ്റമർ ഡ്രൈവ് ചെയ്യുന്നതിനിടെ പിന്നിലെ വീലും ടയറും കാറിൽ നിന്ന് വേർപെട്ട് പോയത്. 2009 ലാണ് ഈ സംഭവം നടക്കുന്നത്. വാഹനത്തിൻ്റെ വീൽ വേർപെട്ടതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ഇത് അപകടത്തിന് കാരണമാവുകയും ചെയ്തു. 04.09.2009-നാണ് കാർ ഡെലിവറി ചെയ്തതിരിക്കുന്നത്. അതിനുശേഷം, 03.10.2009-നാണ് കാർ അപകടത്തിൽപ്പെടുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു മാസത്തിനകം.

അകടം സംഭവിക്കുന്ന സമയത്ത് കാർ വെറും 6200 കിലോമീറ്റർ മാത്രമേ ഓടിയിരുന്നുളളു. മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിലായിരുന്നു താൻ കാർ ഓടിച്ചിരുന്നതെന്ന് ഉപഭോക്താവ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഭാഗത്ത് നിന്ന് തകരാറുളള യൂണിറ്റ് വിറ്റിട്ടില്ല എന്നായിരുന്നു ഹ്യുണ്ടായിയുടെ ഭാഗത്ത് നിന്നുളള പ്രതികരണം. ഉപഭോക്താവ് അശ്രദ്ധയോടെ കാർ ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് നിർമ്മാതാവ് കോടതിയിൽ പറഞ്ഞു.
2015ൽ ജില്ലാ കമ്മീഷനും വിധി പുറപ്പെടുവിക്കുകയും മോശം പ്രവർത്തനത്തിന്റെ പേരിൽ ഹ്യുണ്ടായി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 2015ൽ കമ്മീഷൻ ഉപഭോക്താവിന് 80,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. നഷ്ടപരിഹാര തുകയിൽ തൃപ്തയാകാത്ത പിആർ മീണ കാര്യങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയും അതേ പ്രശ്നത്തിനായി ഡൽഹി സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയും ചെയ്തു. സംസ്ഥാന കമ്മീഷൻ കേസ് അവലോകനം ചെയ്യുകയും ഇപ്പോൾ നഷ്ടപരിഹാര തുക 2 ലക്ഷം രൂപയായി പുതുക്കുകയും ചെയ്തിരിക്കുകയാണ്.
പ്രമുഖ ബ്രാൻഡുകളോടെല്ലാം മുഖം നോക്കാതെയുളള നടപടികളാണ് കോടതി എപ്പോഴും എടുക്കാറുളളത് എന്ന് ഞാൻ ആദ്യമേ സൂചിപ്പിച്ചുവല്ലോ. ആഡംബര കാർ നിർമാതാക്കളായ ജാഗ്വാറിനോട് എഞ്ചിൻ തകരാറിലായ ജാഗ്വാർ എക്സ്എഫ് സെഡാൻ വിറ്റ ഉപഭോക്താവിന് 42 ലക്ഷം രൂപ നൽകണമെന്ന് വിധിച്ചിരുന്നു.പ്രശസ്ത ടെക്സ്റ്റൈൽ ഷോറൂമായ പോത്തിസിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ എസ് രമേഷ് വാങ്ങിയ ഒരു ജാഗ്വാർ XF ആണ് കേടായത്. ജാഗ്വാർ എക്‌സ്‌എഫിന്റെ 3.0 ലിറ്റർ ഡീസൽ വേരിയന്റ് 2016 ജനുവരിയിലാണ് 61 ലക്ഷം രൂപ കൊടുത്ത് വാങ്ങുന്നത്.
കാർ വാങ്ങിയ ശേഷം രമേശ് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടായിരുന്നു. 2018 മാർച്ചിൽ, രമേഷ് സ്വകാര്യ യാത്രയ്‌ക്ക് പോകുമ്പോൾ കാർ തകരാറിലായി. ഏകദേശം 22,400 കിലോമീറ്റർ മാത്രം ഓടിയ ഈ കാർ അപ്പോഴും വാറൻ്റിയിൽ തന്നെ ആയിരുന്നു. എഞ്ചിൻ തകരാറായത് കൊണ്ട് വാഹനത്തിൻ്റെ എഞ്ചിൻ മാറ്റിവച്ചു. അതിന് ശേഷം ഒരു വർഷത്തോളം വാഹനം ഉപയോഗിച്ചു. എന്നാൽ വീണ്ടും വാഹനത്തിൻ്റെ എഞ്ചിൻ തകരാറിലായി, ഇത്തവണ എഞ്ചിൻ മാറ്റി വയ്ക്കാൻ കഴിയില്ല എന്നാണ് കമ്പനി അറിയിച്ചത്. ഒരു വർഷത്തോളം വാഹനം സർവീസ് സെൻ്ററിൽ തന്നെ ആയിരുന്നു.
ഈ അവസ്ഥയിൽ അതൃപ്തനായ ഉടമ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ കേസ് ഫയൽ ചെയ്തു. നിർമ്മാണ തകരാറുകളുള്ള ഒരു കാർ തനിക്ക് നൽകിയെന്ന് അവകാശപ്പെടാൻ മതിയായ തെളിവുകൾ ഉടമ ഹാജരാക്കിയില്ലെന്ന് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ കോടതിയിൽ വാദിച്ചു. ജാഗ്വാർ എക്‌സ്‌എഫിന്റെ എഞ്ചിൻ മാറ്റിസ്ഥാപിക്കുക അല്ലെങ്കിൽ എഞ്ചിൻ മാറ്റിസ്ഥാപിക്കുന്നതിന് പണം നൽകണമെന്ന് കമ്മീഷൻ ബ്രാൻഡിനോട് ഉത്തരവിട്ടു. കൂടാതെ, 55,000 രൂപ മറ്റ് ചിലവിനുളള തുകയായി നൽകാനും വിധിച്ചു.
എഞ്ചിന്‍ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങുമ്പോള്‍ തന്നെ കാറില്‍ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. നാം പലപ്പോഴും ശ്രദ്ധിക്കാറില്ലെന്ന് മാത്രം. എഞ്ചിനില്‍ നിന്നും അമിത ശബ്ദം പുറത്ത് വരുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കാര്‍ മെക്കാനിക്കിനെ കൊണ്ട് പരിശോധിപ്പിക്കണം. കാറില്‍ നിന്നും ക്രമാതീതമായി പുക പുറത്ത് വരുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ധനം അനാവശ്യമായി നഷ്ടപ്പെടുകയാണെന്നതിന്റെ സൂചനയാണ് കറുത്ത പുക.


Click it and Unblock the Notifications








