റോഡ് മുറിച്ച് കടക്കാൻ സീബ്രാലൈന്‍ തിരയണോ?; കോടതിക്ക് പറയാനുള്ളത് ഇതാണ്
വാഹനത്തിരക്കുള്ള വഴിയില്‍ അന്തമില്ലാതെ നടക്കുന്ന കാല്‍നടയാത്രക്കാര്‍ റോഡുകളില്‍ വലിയ ശല്യമാണ്. പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ഇത് ട്രാഫിക് നിയമ ലംഘനത്തിന്റെ പരിധിയില്‍ പെടുന്ന കാര്യമാണ്.

അതേസമയം ദമ്പതികളെ ബൈക്കിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച 24കാരനായ വിദ്യാര്‍ഥിയെ ശിക്ഷിച്ചിരിക്കുകയാണ് അന്ധേരി മജിസ്ട്രേറ്റ് കോടതി. 2019ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിക്ക് ആറ് മാസത്തെ കഠിന തടവാണ് കോടതി വിധിച്ചത്. ഇടിയുടെ ആഘാതത്തില്‍ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകള്‍ റോഡില്‍ വീഴുകയും തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏറെ നാൾ ഐസിയുവില്‍ ചികിത്സയില്‍ കഴിയേണ്ടിവന്ന കുഞ്ഞിന് ഇപ്പോഴും സംസാരശേഷി തിരിച്ചുകിട്ടിയിട്ടില്ല.
Recommended Video

സംഭവസ്ഥലത്ത് സീബ്രാലൈനുണ്ടായിരുന്നില്ലെന്നും മോട്ടോര്‍സൈക്കിള്‍ യാത്രക്കാരന്‍ തെറ്റ് ചെയ്തിട്ടില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. അപകടങ്ങളുടെ എണ്ണം ഭയാനകമായ തോതില്‍ വളരുകയാണെന്നും റോഡപകടങ്ങളില്‍ ലക്ഷക്കണക്കിന് ചെറിയ കുട്ടികളും മുതിര്‍ന്നവരും മരിക്കുന്നതായും കോടതി പറഞ്ഞു. പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട് പ്രകാരം, ഒരു പ്രതിക്ക് ശിക്ഷ അനുഭവിക്കുന്നതിന് പകരം നല്ല പെരുമാറ്റ ഉടമ്പടിയിന്‍മേല്‍ മോചിപ്പിക്കാം.

എന്നാല്‍ പ്രതി മുഹമ്മദ് അഹമ്മദിനെ വെറുതെ വിടാന്‍ കോടതി വിസമ്മതിച്ചു. കൂടാതെ, കുട്ടിയുടെ മാതാപിതാക്കള്‍ക്ക് 30,000 രൂപ നഷ്ടപരിഹാരമായി നല്‍കാനും പ്രതിയോട് നിര്‍ദ്ദേശിച്ചു. സംഭവദിവസം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ജനക്കൂട്ടമാണ് പിടികൂടിയത്.

സീബ്രാ ക്രോസിംഗ് ഇല്ലെങ്കില്‍ കുഴപ്പമില്ല
ഒരു റോഡ് മുറിച്ചുകടക്കാന്‍ നിയുക്ത സ്ഥലങ്ങളായ സീബ്രാലൈനുകള്‍ക്കായി പൊതുജനങ്ങള്‍ തിരയേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സീബ്രാലൈനോ ട്രാഫിക് സിഗ്‌നലോ ഇല്ലാത്തത് പ്രോസിക്യൂഷന്‍ സാക്ഷികളുടെയോ പ്രതികളുടെയോ നിയന്ത്രണത്തിലല്ലെന്ന് കോടതി പറഞ്ഞു.

'സംഭവം നടന്ന സ്ഥലം ഒരു ഹൈവേ അല്ലെന്ന് സമ്മതിക്കാം. ഹോട്ടലിന് സമീപമുള്ള ഇട റോഡാണിത്. അതിനാല്‍, റോഡ് മുറിച്ചുകടക്കുന്നതിന് മുമ്പ് പൊതുജനങ്ങള്‍ സീബ്രാ ക്രോസിംഗുകളോ ട്രാഫിക് സിഗ്‌നലുകളോ തിരയുന്നത് പ്രതീക്ഷിക്കുന്നില്ല. നേരെമറിച്ച്, റോഡിലെ പ്രത്യേക സാഹചര്യം പരിഗണിക്കുകയും വേഗത നിയന്ത്രിക്കുകയും ചെയ്യേണ്ടത് വാഹന ഡ്രൈവറുടെ ഉത്തരവാദിത്തമാണ്'കോടതി പറഞ്ഞു.

റോഡും തെരുവുകളും
ഇന്റേണല്‍ റോഡില്‍ അല്ലെങ്കില്‍ നാം ലളിതമായ ഭാഷയില്‍ തെരുവ് എന്ന് വിളിക്കുന്ന റോഡിലാണ് അപകടം സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യയില്‍ റോഡുകള്‍ക്കും തെരുവുകള്‍ക്കുമായി പ്രത്യേക നിയമങ്ങളൊന്നുമില്ലെങ്കിലും, അത്തരം വ്യത്യസ്ത നിയമങ്ങള്‍ പ്രത്യക്ഷപ്പെടുന്ന നിരവധി രാജ്യങ്ങളുണ്ട്.

നിയമത്തെ നമ്മള്‍ കര്‍ശനമായി വ്യാഖ്യാനിക്കുകയാണെങ്കില്‍, സീബ്രാ ക്രോസിംഗുകള്‍ ഉള്ളിടത്ത് ഒഴികെ മറ്റെവിടെയും ഒരു തെരുവോ റോഡോ കടക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദമില്ല എന്നാണ് അര്‍ത്ഥം. എന്നിരുന്നാലും, ധാരാളം ഇടറോഡുകളും ചെറിയ റോഡുകളുമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇത് തികച്ചും അപ്രായോഗികമാണെന്ന് നമുക്കറിയാം.

സീബ്രാ ക്രോസിംഗുകള്‍ മാത്രമാണ് റോഡ് മുറിച്ച് കടക്കാനുള്ള സ്ഥലങ്ങള്‍ എന്ന ആശയം കേവലമല്ലെന്ന് കോടതി പറഞ്ഞതായാണ് ലളിതമായയി വിധിയില്‍ നിന്ന് വായിച്ചെടുക്കാക്കാന്‍ സാധിക്കുന്നത്. റോഡുകള്‍ വാഹനങ്ങള്‍ക്ക് അനുയോജ്യമായതും വേഗത്തിലുള്ള സഞ്ചാരത്തിന് മുന്‍ഗണന നല്‍കുന്നതുമാണ്.

തെരുവുകളില്‍ ആളുകളെ ശ്രദ്ധിക്കേണ്ടവയാണ്. വശങ്ങളില്‍ വീടുകളും കടകളും നിറഞ്ഞ നിരത്തുകളിൽ പലപ്പോഴും ട്രാഫിക് പൊലീസിന്റെ നിരീക്ഷണം കുറവായിരിക്കും. ട്രാഫിക് സിഗ്‌നലുകളും റെഡ് ലൈറ്റുകളും കുറഞ്ഞ ഇത്തരം സ്ഥലങ്ങളില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനത്തിനെതിരെ പ്രതിഭാഗം ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കുമോ എന്ന കാര്യം തീര്‍പ്പില്ല. വിധിയെക്കുറിച്ചും പ്രായോഗികമായി ഇത് എങ്ങനെ നടപ്പിലാക്കുമെന്നതിനെക്കുറിച്ചും വാഹനമോടിക്കുന്നവര്‍ ആശങ്കാകുലരായതിനാല്‍ കോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ 1000 കാല്‍നട യാത്രക്കാരാണ് റോഡപകടത്തില്‍ മരിച്ചത്. 2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നടയാത്രക്കാര്‍ റോഡപകടത്തില്‍ പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു.

ഓരോ വര്‍ഷവും 1.5 ലക്ഷം പേര്‍ക്ക് റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരും, പൊലീസ് അധികാരികളും ഈ എണ്ണം കുറയ്ക്കുന്നതിന് നിരവധി സുരക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. വ്യക്തികള്‍ എന്ന നിലയില്‍ നമ്മളും നമ്മുടെ പങ്ക് നിര്‍വഹിക്കേണ്ടതുണ്ട്. പരിശീലന ഘട്ടം മുതല്‍ തന്നെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഡ്രൈവിംഗ് ശീലങ്ങള്‍ പരിശീലിക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം.

കാല്‍നടയാത്രക്കാര്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍
1. നടപ്പാത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുക
2. നടപ്പാത ഇല്ലാത്തിടത്ത് മുന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണുന്ന രീതിയില്‍ റോഡിന്റെ വലതുവശത്തുകൂടി നടക്കുക
3. റോഡില്‍ കൂട്ടമായി നടക്കാതിരിക്കുക
4. രാത്രിയില്‍ റോഡിലൂടെ നടക്കുമ്പോള്‍ വെള്ള നിറമോ നേരിയ നിറമുള്ളതോ ആയ വസ്ത്രം ധരിക്കുക.
5. റോഡ് മുറിച്ചുകടക്കുന്നതിനു മുമ്പ് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം സീബ്രാ ക്രോസിങ്ങിലൂടെ മറുവശത്തേക്കു നടക്കുക.

6. സീബ്രാ ക്രോസിങ്ങ് വഴി ഓടരുത്.
7. കാല്‍നടക്കാര്‍ക്കായി പച്ച ലൈറ്റ് തെളിയുമ്പോള്‍ മാത്രം റോഡ് മുറിച്ച് കടക്കുക.
8. സഞ്ചരിക്കുന്ന വാഹനങ്ങളില്‍ ഓടിക്കയറാതിരിക്കുക
9. വാഹനങ്ങളുടെ പിന്നിലൂടെ റോഡിലേക്കു കടക്കരുത്
10. റോഡില്‍ കൂട്ടം കൂടി നിന്ന് മാര്‍ഗതടസ്സം സൃഷ്ടിക്കരുത്
11. റോഡുകള്‍ കളിസ്ഥലങ്ങളാക്കാതിരിക്കുക.
12. ബസിലും മറ്റും കയറുമ്പോള്‍ തിക്കും തിരക്കും കൂട്ടാതെ വരി വരിയായി കയറുക.


Click it and Unblock the Notifications