കൊവിഡ്-19; ചെന്നൈ, സനന്ദ് പ്ലാന്റുകളിൽ ഫെയ്സ് ഷീൽഡുകൾ നിർമ്മിക്കാനൊരുങ്ങി ഫോർഡ്
കൊറോണ വൈറസ് മഹാമിക്കെതിരെ പോരാടുന്നതിനും വ്യാപനം തടയുന്നതിനും ഫോർഡ് ഇന്ത്യ നിരവധി സംരംഭങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ - ഫെയ്സ് ഷീൽഡുകൾ എന്നിവ ചെന്നൈ, സനന്ദ് പ്ലാന്റുകളിൽ നിർമ്മിക്കാൻ ഫോർഡ് ഒരു ടീമിനെ ഇപ്പോൾ സജ്ജമാക്കിയിരിക്കുകയാണ്.

ഫോർഡ് എഞ്ചിനീയർമാർ രൂപകൽപ്പന ചെയ്തതും പരിശോധിച്ചതുമായ ഫെയ്സ് ഷീൽഡ് ഡോക്ടർമാർ, പാരാമെഡിക്കുകൾ, സാനിറ്ററി വർക്കർമാർ, എമർജൻസി സ്റ്റാഫ് എന്നിവർക്ക് വിതരണം ചെയ്യും.

കൂടാതെ, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് (PMNRF) സംഭാവന നൽകുമെന്നും കമ്പനി അറിയിച്ചു. ഫോർഡിന്റെ ആഗോള കൊവിഡ് -19 ഡൊണേഷൻ മാച്ച് പ്രോഗ്രാമിന്റെ ഭാഗമായി ഒരു മില്യൺ ഡോളർ ധനസഹായം സ്വരൂപിക്കുന്നതിനും നിർമ്മാതാക്കൾ ശ്രമിക്കുന്നു.

കൊവിഡ്-19 ഡൊണേഷൻ മാച്ചിലൂടെ, വൈറസ് ബാധിതരായ ഭിന്നശേഷിയുള്ള സമൂഹങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഫോർഡ് പദ്ധതിയിടുന്നു.

ലോകമെമ്പാടുമുള്ള 20 -ലധികം രാജ്യങ്ങളിലെ കൊറോണ വൈറസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങളിൽ ഫോർഡിന്റെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവർക്കും മറ്റ് സാമൂഹിക സംഘടനകൾക്കും സംഭാവന നൽകാനുള്ള അവസരം ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.

തങ്ങളുടെ തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും സമൂഹത്തിന്റേയും ആരോഗ്യവും സുരക്ഷയുമാണ് കമ്പനിയുടെ ഏറ്റവും ഉയർന്ന മുൻഗണന.

തങ്ങളുടെ സാങ്കേതിക അറിവ് മുതൽ ഉത്പാദന കേന്ദ്രങ്ങൾ വരെ ഈ മഹാമാരിക്കെതിരെ പോരാടാൻ സഹായിക്കുന്നതിന് നിർമ്മാതാക്കൾ വിന്യസിക്കുന്നു എന്ന് കമ്പനിയുടെ സംരംഭങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഫോർഡ് ഇന്ത്യയിലെ മാർക്കറ്റിംഗ്, സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ് ഡയറക്ടർ വിനയ് റെയ്ന വ്യക്തമാക്കി.


Click it and Unblock the Notifications








