ടാക്സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

രാജ്യത്ത് കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകള്‍ സ്തംഭിച്ചിരിക്കുകയാണ്. ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരെയാണ് ഇത് ഏറെക്കുറെ മോശമായി ബാധിച്ചിരിക്കുന്നത്.

ടാക്സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ഇത്തരക്കാര്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ പലതരത്തിലുള്ള സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംസ്ഥാനം അടച്ചിട്ടതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായ ടാക്സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.

ടാക്സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. നിയന്ത്രണങ്ങള്‍ ഇത്തരക്കാരുടെ ഉപജീവനമാര്‍ഗത്തെ ബാധിച്ചതിനാല്‍ സഹായം നല്‍കാന്‍ തീരുമാനിച്ചെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ടാക്സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ടാക്സി, ഓട്ടോ ഡ്രൈവമാര്‍ ഉള്‍പ്പെടെയാണ് ധനസഹായത്തിനര്‍ഹരായിട്ടുള്ളത്. നേരത്തെ തന്ന നിര്‍മ്മാണ് തൊഴിലാളികള്‍ക്കും 5,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ടാക്സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

എങ്ങനെയാണ് ഈ ധനസഹായം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ ആലോചിക്കും. ഒരാളും പട്ടിണി കിടക്കേണ്ടി വരില്ലെന്നും അടുത്ത ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ധനസഹായം നല്‍കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ടാക്സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹനമേഖലയില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ ആശങ്കയായിരുന്നു ലോണ്‍ EMI. ടൂറിസ്റ്റ് ബസുകള്‍, ടാക്സി കാറുകള്‍, ലോറികള്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് ഓട്ടമില്ലാതെ ആയതോടെ ലോണും ടാക്സും അടയ്ക്കാന്‍ സാധിക്കുന്നില്ലെന്നും ഇതിന് പരിഹാരം വേണമെന്നും ആവശ്യം ശക്തമായിരുന്നു.

ടാക്സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ഇത്തരക്കാര്‍ക്ക് ആശ്വാസവുമായി RBI രംഗത്തെത്തുകയും ചെയ്തു. ഈ കാലയളവില്‍ വാഹനങ്ങളുടെ EMI മൂന്ന് മാസത്തേക്ക് അടക്കേണ്ട എന്ന് RBI -യുടെ തീരുമാനവും ആശ്വാസം നല്‍കുന്നതാണ്. റിസര്‍വ് ബാങ്കിന്റെ ഈ തീരുമാനത്തെ വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം സ്വാഗതം ചെയ്തിട്ടുണ്ട്.

ടാക്സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

അതോടൊപ്പം തന്നെ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കുകയും ചെയ്തു. വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും അടയ്ക്കുന്നതിനാണ് സമയം അനുവദിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാക്സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ കാലാവധി അവസാനിച്ചതോ പുതുക്കേണ്ടതോ ആയ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാന്‍ ഏപ്രില്‍ 21 വരെ സമയം അനുവധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.

ടാക്സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ ഇന്‍ഷുറന്‍സ് തുക അടയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ പോളിസി നഷ്ടപ്പെട്ടുപോകില്ല. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.

ടാക്സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ലോക്ഡൗണ്‍ കാലയളവില്‍ അവസാനിക്കുന്ന ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങിയ വാഹന രേഖകളുടേയും ലൈസന്‍സിന്റേയും കാലാവധി നീട്ടി നല്‍കുമെന്നും കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Article Published On: Saturday, April 4, 2020, 14:22 [IST]
English summary
Delhi govt to give Rs 5,000 to each of auto, taxi and e-rickshaw drivers. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X