കോവിഡ്-19 ബാധ; വിമാന കമ്പനികൾ തകർച്ചയുടെ വക്കിൽ

കൊറോണ വൈറസ് ബാധ (കോവിഡ്-19) ലോകത്തെ കഠിനമായി ബാധിച്ചിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച് ആഗോള തലത്തിലേക്ക് വ്യാപിച്ച മഹാമാരി മൂലം ലോകമെമ്പാടുമുള്ള വ്യവസായങ്ങൾ ദുരിതമനുഭവിക്കുകയാണ്.

കോവിഡ്-19 ബാധ; വിമാന കമ്പനികൾ തകർച്ചയുടെ വക്കിൽ

പ്രത്യേകിച്ചും വ്യോമയാന വ്യവസായം തകർച്ചയുടെ അവസാനഘട്ടത്തിലാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമൂലം വിമാനക്കമ്പനികളുടെ വരുമാനത്തിന്റെ ഇടിവ് 63 ബില്യൺ മുതൽ 113 ബില്യൺ വരെയാകുമെന്ന് അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) കണക്കാക്കി.

കോവിഡ്-19 ബാധ; വിമാന കമ്പനികൾ തകർച്ചയുടെ വക്കിൽ

യാത്രക്കാരുടെ ഡിമാൻഡിൽ പെട്ടെന്നുള്ള തകർച്ചയിൽ വ്യവസായം ഇപ്പോഴും ഞെട്ടലിലാണ്, കൂടാതെ പല വിമാനക്കമ്പനികളും ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും സേവനങ്ങൾ നിർത്തലാക്കുന്നു. വ്യോമയാന വ്യവസായം പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല.

കോവിഡ്-19 ബാധ; വിമാന കമ്പനികൾ തകർച്ചയുടെ വക്കിൽ

മുൻകാലങ്ങളിൽ ഉണ്ടായ അമേരിക്കയിൽ ആക്രമണവും, പിന്നീട് പൊട്ടിപ്പുറപ്പെട്ട 2003 -ലെ SARS പകർച്ചവ്യാധിയുടെ സമയത്തും പല ബുദ്ധിമുട്ടുകളും എയർലൈൻസ് നെരിട്ടിരുന്നു. എന്നിരുന്നാലും, കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതുപോലെ ആഗോള വ്യോമയാന വ്യവസായത്തിന് ഇത്ര വിനാശകരമായി മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

കോവിഡ്-19 ബാധ; വിമാന കമ്പനികൾ തകർച്ചയുടെ വക്കിൽ

കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യോമയാന വ്യവസായത്തെ പിടിച്ചുകുലുക്കിയ പ്രധാന സംഭവങ്ങളുടെ ഒരു നോക്ക് ഇതാ:

ലോക്ക്ഡൗൺ

ചൈന, ഇറാൻ, സൗദി അറേബ്യ എന്നിവയ്ക്ക് ശേഷം ഇറ്റലി വൈറസ് വ്യാപനം മന്ദഗതിയിലാക്കുമെന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. റയാൻഎയർ, നോർവീജിയൻ & ബ്രിട്ടീഷ് എയർവേയ്‌സ് തുടങ്ങിയ നിരവധി യൂറോപ്യൻ എയർലൈനുകൾ റദ്ദാക്കി എന്ന് പ്രഖ്യാപിച്ചു.

കോവിഡ്-19 ബാധ; വിമാന കമ്പനികൾ തകർച്ചയുടെ വക്കിൽ

ലോകമെമ്പാടുമുള്ള ലോക്ക്ഡൗണുകൾ ആയിരക്കണക്കിന് വിമാന സർവ്വീസുകൾ റദ്ദാക്കാൻ വിമാനക്കമ്പനികളെ നിർബന്ധിതരാക്കുകയും വിമാന ഓർഡറുകൾ വൈകുന്നതിന് കാരണമാവുകയും ചെയ്തു.

കോവിഡ്-19 ബാധ; വിമാന കമ്പനികൾ തകർച്ചയുടെ വക്കിൽ

മാർച്ചിൽ മൊത്തം 3,600 വിമാന റദ്ദാക്കലുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയർ ഫ്രാൻസ് അറിയിച്ചു. യൂറോപ്യൻ ജീവനക്കാരുടെ ശേഷിയുടെ 25 ശതമാനവും കമ്പനി വെട്ടിക്കുറച്ചു.

കോവിഡ്-19 ബാധ; വിമാന കമ്പനികൾ തകർച്ചയുടെ വക്കിൽ

എയർലൈനുകൾ അടച്ചുപൂട്ടുന്നു

കൊറോണ വൈറസ് പകർച്ചവ്യാധി ലോകമെമ്പാടുമുള്ള വിമാനക്കമ്പനികളിൽ കനത്ത നാശനഷ്ടമുണ്ടാക്കുന്നതിനാൽ ബ്രിട്ടനിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനികളിലൊന്നായ ഫ്ലൈബെ കഴിഞ്ഞയാഴ്ച തകർച്ചയേ തുടർന്ന് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. കമ്പനി അഡ്മിനിസ്ട്രേഷനിൽ പ്രവേശിച്ചതായും യാത്രക്കാർക്ക് ബദൽ വിമാനങ്ങൾ ക്രമീകരിക്കാൻ കഴിയില്ലെന്നും ഫ്ലൈബെയുടെ വെബ്‌സൈറ്റിലെ പ്രസ്താവനയിൽ പറയുന്നു.

കോവിഡ്-19 ബാധ; വിമാന കമ്പനികൾ തകർച്ചയുടെ വക്കിൽ

യുകെ ആഭ്യന്തര വിമാന സർവീസുകളുടെ ഏറ്റവും വലിയ ഓപ്പറേറ്ററാണ് ഫ്ലൈബെ. നോ-ഫ്രിൾസ് എയർലൈൻ പ്രതിവർഷം എട്ട് ദശലക്ഷം യാത്രക്കാരെ വഹിക്കുന്നു, യൂറോപ്പിലുടനീളമുള്ള 43 വിമാനത്താവളങ്ങളിൽ നിന്നും ബ്രിട്ടനിൽ 28 -ൽ നിന്നും സർവ്വീസ് നടത്തുന്നു.

കോവിഡ്-19 ബാധ; വിമാന കമ്പനികൾ തകർച്ചയുടെ വക്കിൽ

മറ്റ് ഓപ്പറേറ്റർമാരും വിപത്തിനെ അഭിമുഖീകരിക്കുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ടത് 145 പാസഞ്ചർ വിമാനങ്ങളിൽ 100 ​​എണ്ണത്തിന്റെ സർവ്വീസുകൾ നിർത്തലാക്കിയതോടെ അന്താരാഷ്ട്ര ശേഷിയുടെ 80 ശതമാനത്തിലധികം റദ്ദാക്കിയതോടെ കമ്പനിയുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് കൊറിയൻ എയർ ലൈൻസ് മുന്നറിയിപ്പ് നൽകി.

കോവിഡ്-19 ബാധ; വിമാന കമ്പനികൾ തകർച്ചയുടെ വക്കിൽ

എപ്പോൾ വേണമെങ്കിലും സ്ഥിതി കൂടുതൽ വഷളാകും, ഇത് എത്രത്തോളം നീണ്ടുനിൽക്കുമെന്ന് തങ്ങൾക്ക് പ്രവചിക്കാൻ പോലും കഴിയില്ല എന്ന് ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയുടെ പ്രസിഡന്റ് വൂ കീ-ഹോംഗ് ഉദ്യോഗസ്ഥർക്ക് അയച്ച മെമ്മോയിൽ പറഞ്ഞു. സ്ഥിതി കൂടുതൽ കാലം തുടരുകയാണെങ്കിൽ, കമ്പനിയുടെ നിലനിൽപ്പിന് ഉറപ്പ് നൽകാൻ കഴിയാത്ത നിലയിലെത്താം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ്-19 ബാധ; വിമാന കമ്പനികൾ തകർച്ചയുടെ വക്കിൽ

ഗോസ്റ്റ് ഫ്ലൈറ്റുകൾ

ലോകമെമ്പാടുമുള്ള പല എയർലൈനുകളും ആവശ്യത്തിന് യാത്രക്കാരില്ലാതെ നിലവിൽ ഗോസ്റ്റ് ഫ്ലൈറ്റ് സർവ്വീസുകൾ നടത്തുന്നു. വിമാനക്കമ്പനികൾക്ക് തങ്ങൾ ഷെഡ്യൂൾ ചെയ്ത മിക്ക സേവനങ്ങളും പ്രവർത്തിപ്പിക്കണമെന്നും അല്ലെങ്കിൽ വിലയേറിയ എയർപോർട്ട് ലാൻഡിംഗ് സ്ലോട്ടുകൾ നഷ്ടപ്പെടുത്തണമെന്നുമുള്ള നിയമം പാലിക്കാൻ യാത്രക്കാർ ഇല്ലാതെ പോലും വിമാന സർവ്വീസുകൾ നടത്തേണ്ട സാഹചര്യമാണ്.

കോവിഡ്-19 ബാധ; വിമാന കമ്പനികൾ തകർച്ചയുടെ വക്കിൽ

വ്യവസായത്തിന് ആശ്വാസമേകുന്നതിനായി ഈ നിയമം ഭരണകൂടം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. ഇത് ഗോസ്റ്റ് ഫ്ലൈറ്റുകൾ ഒഴിവാക്കും.

Most Read Articles

Malayalam
English summary
COVID 19 outbreak hits Aviation industry the most. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X