Cow Dung Coating കാറില്‍ എസിയൊന്നും വേണ്ട, ചൂട് കുറയ്ക്കാന്‍ ചാണകം മതിയെന്ന് ഡോക്ടര്‍

വേനല്‍ചൂടില്‍ കേരളം കത്തുകയാണ്. ചൂടില്‍ നിന്ന് അല്‍പ്പം ആശ്വാസം കിട്ടാന്‍ വേണ്ടി ഫാന്‍ ഇടമെന്ന് വെച്ചാല്‍ അതും തീതുപ്പുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ വേനല്‍ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും പല വഴികളും തേടുന്നു. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരും ഇന്ന് അസഹ്യമായ ചൂടാണ് സഹിക്കുന്നത്. മരങ്ങള്‍ ഉണ്ടെങ്കില്‍ കൂടിയും വീടുകള്‍ കോണ്‍ഗ്രീറ്റായതിന്റെ ഫലമായി ചൂട് കൂടിയിട്ടുണ്ട്.

വീടിനകത്ത് ചൂട് കുറയാനായി ടെറസില്‍ വൈറ്റ്‌വാഷ് ചെയ്യുകയും പച്ച തെങ്ങോല വിരിച്ചിടുകയും ചെയ്യുന്ന പതിവ് ചില നാട്ടിന്‍പുറങ്ങളില്‍ ഉണ്ട്. ചിലര്‍ പച്ച നിറത്തിലുള്ള നെറ്റ് ടെറസില്‍ കെട്ടിയതില്‍ പിന്നെ വീടിനകത്ത് ചൂടിന് ആശ്വാസം ഉണ്ടെന്ന് പറയുന്നു. നഗരപ്രദേശങ്ങളില്‍ ഫ്‌ലാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ എസി വെച്ച് അഡ്ജസ്റ്റ് ചെയ്യും. എന്നാല്‍ വാഹനങ്ങളുമായി നമ്മള്‍ പുറത്ത് പോകുന്ന സമയത്തോ?.

homeopathic doctor coats his car with cow dung

ഇന്നത്തെ കാറുകളില്‍ എസി വരുന്നുണ്ടെങ്കില്‍ അല്‍പ സമയം വെയിലത്ത് നിര്‍ത്തിയാല്‍ മതി വണ്ടി ചൂളയിലെന്ന പോലെ ആകാന്‍. ഇത് അസഹ്യമാണ്. ആവശ്യകത കണ്ടുപിടിത്തത്തിന്റെ മാതാവാണല്ലേ. ചൂടിനെ തോല്‍പ്പിക്കാന്‍ ഇക്കാലത്ത് പല പരീക്ഷണങ്ങളും ചെയ്യുന്ന മനുഷ്യന്‍മാരുണ്ട്. വെയിലില്‍ നിന്ന് രക്ഷനേടാന്‍ പുതിയ ഒരു ആശയം കൊണ്ടുവന്ന ഒരു ഹോമിയോ ഡോക്ടറെ പരിചയപ്പെടുത്തുകയാണ് ഇന്ന്.

ചൂടിനെ ചെറുക്കാന്‍ ഇയാള്‍ പരുക്ഷിച്ച വിദ്യ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി ആളുകളാണ് ഇദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സംഗതി വൈറലായെങ്കിലും ഇദ്ദേഹം ചെയ്ത പോലെ ചെയ്താല്‍ ചൂട് കുറയുമോ എന്ന് ചോദിക്കുന്നവരും കുറവല്ല. സംഗതി സിമ്പിളാണ്. ചൂട് കുറക്കാനായി തന്റെ കാറില്‍ ചാണകം പൂശിയിരിക്കുകയാണ് ഹോമിയോ ഡോക്ടറായ സുശീല്‍ സാഗര്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ തിലക്ഗഞ്ച് സ്വദേശിയാണ് ഡോ. സുശീല്‍ സാഗര്‍.

homeopathic doctor coats his car with cow dung

തന്റെ മാരുതി സുസുക്കി ആള്‍ട്ടോ കാറാണ് ഇദ്ദേഹം ചാണകത്തില്‍ പൊതിഞ്ഞിരിക്കുന്നത്. വേനലക്കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ചെയ്താല്‍ സൂര്യനില്‍ നിന്ന് രക്ഷനേടാമെന്നാണ് ഡോക്ടര്‍ പറയുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ സാധാരണയായി കാര്‍ ഉടമകള്‍ എസിയുടെ സഹായം തേടുമ്പോള്‍ ഹോമിയോ ഡോക്ടറായ സുശീല്‍ സാഗര്‍ ഇത്തരമൊരു പരീക്ഷണം നടത്തിയത് പലര്‍ക്കും അത്ഭുതമായി തോന്നി.

എന്നാല്‍ ചാണകം ഉപയോഗിച്ചുള്ള ഈ വിദ്യ കാറിനുള്ളില്‍ സാധാരണ താപനില നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് സുശീല്‍ സാഗര്‍ അവകാശപ്പെടുന്നത്. തെര്‍മല്‍ ഇന്‍സുലേഷന്‍ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ മുറ്റങ്ങളിലും ചുമരുകളിലും ചാണകം മെഴുകുന്ന പരിപാടിയുണ്ട്. അത് ഉണങ്ങിക്കഴിഞ്ഞാല്‍ വേനല്‍ക്കാലത്ത് തണുപ്പും തണുപ്പ്കാലത്ത് ചൂടും നല്‍കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കാറിന് മുകളില്‍ ചാണകം പുരട്ടുന്നതിന്റെ ഗുണങ്ങള്‍ ഡോക്ടര്‍ സുശീല്‍ സാഗര്‍ എണ്ണിപ്പറയുന്നുണ്ട്. വേനല്‍ക്കാലത്ത് എസി ഓണാക്കിയാല്‍ കാര്‍ തണുക്കാന്‍ കുറച്ച് സമയം എടുക്കും. എന്നാല്‍ ചാണക പ്രയോഗത്തിലൂടെ കാറിനെ തുടക്കം മുതല്‍ തണുപ്പിക്കാന്‍ സാധിക്കുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. ചിലര്‍ക്ക് കാര്‍ യാത്രയില്‍ എസി ഉപയോഗം അസ്വസ്ഥതയുണ്ടാക്കും. അത്തരക്കാര്‍ക്ക് എസിയുടെ ആവശ്യമില്ലാതെ തന്നെ വേനല്‍ക്കാലത്തും കാര്‍ യാത്ര സാധ്യമാക്കാന്‍ ഈ പരീക്ഷണം കൊണ്ട് പറ്റുമെന്നാണ് അദ്ദേഹം പറയുന്നത്.

ചാണകമല്ലാതെ മറ്റൊന്നും കാറില്‍ പ്രയോഗിച്ചിട്ടില്ലെന്നും ഗ്രാമപ്രദേശങ്ങളില്‍ ചാണകം മെഴുകുന്ന അതേ രീതിയാണ് ഇവിടെയും പിന്തുടരുന്നതെന്നാണ് ഡോക്ടര്‍ പറയുന്നത്. വെള്ളത്തില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തിയാല്‍ ഈ 'ചാണക കോട്ടിംഗ്' രണ്ട് മാസം വരെ നിലനില്‍ക്കുമെന്നാണ് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നത്. ജില്ലയിലെ ഖുറായി സിവില്‍ ഹോസ്പിറ്റലിലാണ് ഡോ.സാഗര്‍ 2016 മുതല്‍ ജോലി ചെയത് വരുന്നത്.

വേനല്‍ക്കാലത്ത് ചൂടിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കാറുടമകള്‍ക്ക് മറ്റ് ചില കാര്യങ്ങളും ചെയ്യാം. വേനല്‍ക്കാലത്ത് എസി വളരെ സുപ്രധാനമായ ഒന്നാണ്. ശൈത്യ കാലത്ത് നിങ്ങള്‍ കാര്യമായി എസി ഉപയോഗിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അതിന്റെ കണ്ടീഷന്‍ പരിശോധിക്കുക. യാത്ര ആരംഭിക്കുന്നതിന് മുമ്പ് എസി ഓണാക്കിയിടുക. യാത്രകള്‍ക്കിടെ എസിയുണ്ടെങ്കില്‍ കൂടി ചിലപ്പാള്‍ സൂര്യപ്രകാശം നേരെ കാറിനകത്തേക്ക് വരുന്നത് പ്രയാസകരമായിരിക്കും.

ഇത്തരം സാഹചര്യങ്ങളില്‍ സണ്‍ബ്ലൈന്‍ഡുകളുടെ സഹായം തേടാം. വിന്‍ഡ്ഷീല്‍ഡുകളും ചൂടില്‍ നിന്ന് നമുക്ക് സംരക്ഷണം നല്‍കും. അതുപോലെ തന്നെ വേനല്‍ക്കാലത്ത് കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കാര്‍ തണലില്‍ മാത്രം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുക. അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ കാര്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ക്യാബിനിന് അകത്ത് വലിയ ചൂട് അനുഭവപ്പെട്ടേക്കില്ല. എല്ലാ ഋതുവിലെന്ന പോലെ വേനല്‍ക്കാലത്തും കാര്‍ കൃത്യമായി പരിപാലിച്ചാല്‍ നമ്മുടെ യാത്രകളും സുഖകരമായിരിക്കും.

More from DriveSpark

Article Published On: Wednesday, April 19, 2023, 12:07 [IST]
English summary
Cow dung coating to maruti alto to get relief from summer heat mp homeopathy doctors experiment
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X