സൗദി പയ്യന്മാരുടെ എകെ 47 ഡ്രിഫ്റ്റ്
'തിന്ന വറ്റ് എല്ലില്‍ കുടുങ്ങുക' എന്നൊരു പ്രയോഗമുണ്ട്. വളരെ അപകടകരമായ ഈ അവസ്ഥ ധാരാളം പേര്‍ക്കൊന്നും സംഭവിക്കാറില്ല. നമ്മുടെ നാട്ടില്‍ ഇത്തരം പ്രതിഭാസങ്ങള്‍ കണ്ടുവരാറുണ്ടെങ്കിലും സൗദി അറേബ്യയിലെ എണ്ണപ്പണത്തില്‍ മുങ്ങി ജീവിക്കുന്ന അറബിപ്പയ്യന്മാരില്‍ കാണാറുള്ളത്രയും തീവ്രത അതിന് കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.
കുറെ പയ്യന്മാര്‍ ചേര്‍ന്ന് കാര്‍ ഡ്രിഫ്റ്റിംഗ് നടത്തുന്നതാണ് ഈ വീഡിയോയില്‍. സജീവമായ നിരത്തില്‍ കാര്‍ ഡ്രിഫ്റ്റ് തുടങ്ങുന്നത് മെഷീന്‍ ഗണ്ണുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തുകൊണ്ടാണ്. അസാധ്യമായ നിയന്ത്രണത്തോടെ പയ്യന്മാര്‍ വാഹനങ്ങള്‍ക്കും ആളുകള്‍ക്കുമിടയിലൂടെ കാര്‍ ഡ്രിഫ്റ്റ് ചെയ്ത് നീക്കുന്നു.
കാറിനകത്തുള്ളവര്‍ ഇടയ്ക്ക് പുറത്തിറങ്ങുന്നുണ്ട്. എല്ലാവരും മുഖംമൂടി ധരിച്ചതായാണ് കാണുന്നത്. കാറിന്റെ ലൈസന്‍സ് പ്ലേറ്റ് കറുത്ത തുണികൊണ്ട് മറച്ചിരിക്കുന്നു.


Click it and Unblock the Notifications









