Just In
- 21 min ago പപ്പടം പോലെ പൊടിയില്ല! കുട്ടികളുടെ സുരക്ഷയിൽ 5-സ്റ്റാർ നേടി കാരെൻസ്; മുതിർന്നവരുടെ കാര്യത്തിൽ മെച്ചപ്പെടണം
- 1 hr ago കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- 13 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 15 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
Don't Miss
- News സ്വര്‍ണവില വീണ്ടും മാറി; ഇന്നലെ ബുക്ക് ചെയ്തവര്‍ക്ക് നേട്ടം... ചാഞ്ചാട്ട സാധ്യത, ഗ്രാം വില അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
- Lifestyle പഴ്സിന് നിറം ഇതെങ്കില്‍ പണം വന്ന് നിറയും, സമൃദ്ധി ആകര്‍ഷിക്കുന്ന വാസ്തു ഉപദേശം
- Finance സാമ്പത്തിക സ്വാതന്ത്ര്യം നേടാം 30 വയസിൽ; ചെയ്യേണ്ടതും ചെയ്യരുതാത്തതും…
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Movies 'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
വിചിത്ര പരിഷ്കരണങ്ങൾ; റോഡ് റോളറായി മാറിയ ടിവിഎസ് വിക്ടർ
ലോകമെമ്പാടും കാറുകളിലും മോട്ടോർ സൈക്കിളുകളിലും വിചിത്രവും യുക്തിക്കു നിരക്കാത്തതുമായ നിരവധി മാറ്റങ്ങൾ നാം കണ്ടിട്ടുണ്ട്. അത്തരം വിചിത്രമായ പരിഷ്ക്കരണളുടെ പട്ടികയിൽ ഏറ്റവും പുതിയതാണ് റോഡ്റോളറായി രൂപാന്തരപ്പെട്ട ബൈക്ക്.
ക്രേസി XYZ എന്ന യൂട്യൂബ് ചാനലാണ് ഈ വിചിത്ര ബൈക്കിന്റെ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഒരു കൂട്ടം ആളുകൾ ഒരു മോട്ടോർസൈക്കിളിനെ റോഡ്റോളറാക്കി മാറ്റുന്നതെങ്ങനെയെന്ന് വീഡിയോ കാണിക്കുന്നു.
രണ്ട് അറ്റത്തും മധ്യഭാഗത്തായി ഒരു ദ്വാരമുള്ള ഒരു വലിയ മെറ്റൽ ഡ്രം അല്ലെങ്കിൽ ബാരൽ കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. വ്ലോഗർ ഇതിലൂടെ ഒരു ഉരുണ്ട കമ്പനി കടത്തുകയും ഒരു വാഷർ ഇതിനോട് ചേർക്കുകയും ചെയ്യുന്നു.
MOST READ: നെക്സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്ക്രിപ്ഷന് പ്ലാനുകളില്‍ ഇളവുമായി ടാറ്റ
കമ്പനിയുടെ അറ്റം ഒരു മെറ്റൽ ഫ്രെയിമിലേക്ക് ഘടിപ്പിച്ചു. മെറ്റൽ ഫ്രെയിം ഒരു റോളർ പോലെ തോന്നിക്കുന്ന രീതിയിൽ വെൽഡിംഗ് ചെയ്ത് തയ്യാറാക്കിയതാണ്.
ഈ പരീക്ഷണത്തിനായി വ്ലോഗർ തിരഞ്ഞെടുത്ത ബൈക്ക് ഒരു എളിയ ടിവിഎസ് വിക്ടറായിരുന്നു. ഡിസ്ക് ബ്രേക്കുകൾക്കൊപ്പം ഫ്രണ്ട് വീൽ വ്ലോഗർ നീക്കംചെയ്യുന്നു.
MOST READ: ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും മൂന്ന് മോഡലുകൾ മാത്രം
അതിനു ശേഷം അവർ ബാരൽ കൊണ്ടുണ്ടാക്കിയ റോളർ ബൈക്കിനടുത്തേക്ക് കൊണ്ടുവന്ന് ഫ്രണ്ട് ഫോർക്കുകൾ ഇതിലേക്ക് അറ്റാച്ച് ചെയ്യുന്നു.
ഇത് ഒരു ശാശ്വത സജ്ജീകരണമായിരുന്നില്ല, ഒപ്പം വ്ലോഗർ ആഗ്രഹിക്കുന്ന രീതിയിൽ ഇവ പ്രവർത്തിക്കുന്നില്ലെങ്കിൽ ഇത് എളുപ്പത്തിൽ നീക്കംചെയ്യാനും കഴിയും.
MOST READ: ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന് നീതി ആയോഗ്
തുടർന്ന് അദ്ദേഹം ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പോകാൻ തുടങ്ങുന്നു. തുടക്കത്തിൽ അയാൾക്ക് വാഹനമോടിക്കാൻ പ്രയാസമാണ്, ഗിയറിൽ ഇട്ടശേഷം ബൈക്ക് പതുക്കെ തള്ളാൻ തുടങ്ങുന്നു.
ബൈക്കിന് കുറച്ച് ആക്കം ലഭിച്ചുകഴിഞ്ഞ്, വ്ലോഗർ അത് ഓടിക്കാൻ ആരംഭിക്കുന്നു. ഈ പരിഷ്ക്കരണം തീർച്ചയായും ബൈക്കിന്റെ ഹാൻഡ്ലിംഗ് സവിശേഷതകളെ നശിപ്പിച്ചു, വീഡിയോയിൽ വ്ലോഗറും ഇത് തന്നെ പറയുന്നു.
MOST READ: 2021 ഫോർച്യൂണർ ലെജൻഡറിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തി ടൊയോട്ട; വീഡിയോ
ഹാൻഡിലിലേക്കുള്ള ഏത് തരത്തിലുള്ള ഇൻപുട്ടും ബൈക്കിനെ എതിർ ദിശയിലേക്ക് നയിക്കുന്നു. മാത്രമല്ല, ഫ്രണ്ട് വീലും ബ്രേക്കുകളും പൂർണ്ണമായും നീക്കംചെയ്യുകയും വ്ലോഗർ റിയർ ബ്രേക്കുകൾ ഉപയോഗിച്ച് മാത്രാണ് ബൈക്ക് ഓടിക്കുകയും ചെയ്തത്.
ഒരു മോട്ടോർ സൈക്കിളിൽ, ഫ്രണ്ട് ബ്രേക്കുകളാണ് എല്ലാം. വ്ലോഗറിന് അപകടത്തെക്കുറിച്ച് അറിയാമായിരുന്നു, അതിനാൽ അദ്ദേഹം ഉയർന്ന വേഗതയിലേക്ക് വാഹനം കൊണ്ടുപോയില്ല.
വീഡിയോയിലും അദ്ദേഹം ഇത് ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് ചെയ്തതാണെന്നും ബൈക്കിന്റെ ഹാൻഡ്ലിംഗിനെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പരിഷ്കാരങ്ങൾ ചെയ്യാൻ താൻ ശുപാർശ ചെയ്യുന്നില്ലെന്നും പറയുന്നു.